Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ മുന്നറിയിപ്പുകള്‍ അവഗണിച്ചു, നൂപുറിനെ പുറത്താക്കിയത് ഇക്കാരണത്താല്‍, ദില്ലി ബിജെപിയില്‍ കലാപം

ദില്ലി: പ്രവാചക അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാക്കളെ പുറത്താക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി. ഒട്ടും ആലോചിക്കാതെയാണ് കേന്ദ്ര നേതൃത്വം ഈ തീരുമാനമെടുത്തതെന്ന് ദില്ലിയിലെ ബിജെപി നേതാക്കള്‍ പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രധാനമന്ത്രി അടക്കമുള്ളവരുടെ നിലപാടുകള്‍ ശരിയായില്ലെന്നാണ് വിമര്‍ശനം.

അതേസമയം വിദ്വേഷ പ്രസംഗം അടക്കമുള്ളവ അവസാനിപ്പിക്കാനുള്ള സന്ദേശം ബിജെപിയുടെ ഉന്നത വൃത്തങ്ങളില്‍ നിന്ന് നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അതിന് തയ്യാറാവാത്തവരുടെ ഒരു കൂട്ടമുണ്ടെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നാണ് നരേന്ദ്ര മോദി അടക്കമുള്ളവര്‍ നല്‍കുന്ന സൂചന.

1

അതേസമയം ദില്ലി ബിജെപിയുടെ കാര്യങ്ങളൊന്നും സീനിയര്‍ നേതാക്കള്‍ ഗൗരവത്തില്‍ പോലും കാണുന്നില്ല. വളരെ ആലോചിച്ചെടുത്ത തീരുമാനമാണെന്ന് ബിജെപിയുടെ സീനിയര്‍ നേതാക്കള്‍ പറയുന്നു. മോദി സര്‍ക്കാര്‍ എട്ടാം വാര്‍ഷികം ആഘോഷിക്കുന്നതിലാണ് ഫോക്കസ് ചെയ്യുന്നത്. എന്നാല്‍ അതിനെയാകെ തകിടം മറിക്കുന്നതായി പോയി നുപൂറിന്റെയും നവീന്‍ കുമാറിന്റെയും പരാമര്‍ശങ്ങള്‍. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും, ഇവര്‍ പരാമര്‍ശത്തില്‍ തന്നെ നില്‍ക്കുകയായിരുന്നു. അത് തിരുത്താനോ എന്തെങ്കിലും പ്രതികരിക്കാനോ പോലും ഇരുവരും തയ്യാറിയില്ല. ഇത് കേന്ദ്ര നേതൃത്വത്തെ അടക്കം ചൊടിപ്പിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത്.

2

പ്രധാനമന്ത്രിയില്‍ നിന്ന് കൃത്യമായി സന്ദേശമാണ് ലഭിച്ചിരിക്കുന്നത്. ബിജെപിക്ക് ഇക്കാര്യത്തില്‍ ആശങ്കകളൊന്നുമില്ല. വികസനത്തിന്റെ ഒരു അജണ്ടയാണ് ബിജെപിക്ക് ഇപ്പോഴുള്ളത്. കേന്ദ്രത്തിന്റെ ആ നിലപാടിനെ പിന്തുണയ്ക്കുക മാത്രമാണ് ബിജെപി ഇപ്പോള്‍ ചെയ്യുന്നത്. വികസന അജണ്ടയെ അട്ടിമറിക്കുന്ന ഏതൊരു തീരുമാനവും അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് സീനിയര്‍ നേതാവ് പറയുന്നു. എല്ലാവരുടെയും വികസനം സാധ്യമാക്കുക എന്നതാണ് ബിജെപിയുടെ നയം. അത് ബിജെപിയുടെ ദേശീയ വക്താവായ നൂപൂര്‍ ശര്‍മ മനസ്സിലാക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. തീര്‍ച്ചയായും അവര്‍ പുറത്താക്കാന്‍ അര്‍ഹരായിരുന്നുവെന്ന് നേതാക്കള്‍ പറയുന്നു.

3

നുപൂറിന്റെ പരാമര്‍ശവും, ജിന്‍ഡാലിന്റെ ട്വീറ്റും കാരണം ബിജെപിയുടെ ഇമേജ് ആകെ ഇടിഞ്ഞുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വികസന അജണ്ട മുന്നോട്ട് വെച്ചിരുന്ന ബിജെപിയുടെ ആ നയവും പൊളിച്ചു. സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇമേജ് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇടിയാനാണ് ഇവരുടെ നടപടികള്‍ സഹായിച്ചത്. കേന്ദ്ര നേതൃത്വം ആകെ കലിപ്പിലായത് ഇക്കാരണത്താലാണ്. ജിന്‍ഡാലിന്റെ ട്വീറ്റുകള്‍ നേരത്തെ തന്നെ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ വന്നിരുന്നു. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ആവശ്യത്തിന് മുന്നറിയിപ്പുകളും നല്‍കിയിരുന്നു. ട്വീറ്റ് തിരുത്താന്‍ മുന്നറിയിപ്പ് രൂപത്തില്‍ ഉപദേശവും നല്‍കിയിരുന്നു. എന്നാല്‍ ഈ വിഷയം കത്തിച്ച് നിര്‍ത്താനാണ് ജിന്‍ഡാല്‍ ശ്രമിച്ചത്.

4

നുപൂറിനോട് തല്‍ക്കാലത്തേക്ക് മൗനം തുടരാനാണ് നേതാക്കള്‍ ആവശ്യപ്പെട്ടതെന്ന് സൂചനയുണ്ട്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും അവര്‍ക്ക് ഇപ്പോഴും പിന്തുണയുണ്ടെന്നത് തെറ്റിദ്ധാരണയാണെന്ന് സീനിയര്‍ നേതാക്കള്‍ പറയുന്നു. അങ്ങനെ ഒന്നില്ലാത്തത് കൊണ്ടാണ് അവര്‍ക്കെതിരെ കടുത്ത നടപടിയെടുത്തത്. പ്രത്യാഘാതങ്ങളെ കുറിച്ചെല്ലാം നേതൃത്വം കൃത്യമായി ആലോചിച്ചിരുന്നു. അതിന് ശേഷമാണ് അച്ചടക്ക നടപടിയെടുത്തത്. ഇവര്‍ക്കെതിരെ നടപടി വേണമെന്ന കാര്യത്തില്‍ എല്ലാ നേതാക്കളും ഒരുമിച്ച് നിന്നു. എല്ലാ നേതാക്കളോടും അവരുടെ ചുമതല എന്താണെന്ന് പ്രധാനമന്ത്രി വിശദീകരിച്ച് നല്‍കിയതാണ്. എന്നാല്‍ ഇത് അതിരു കടന്നതാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

5

ദില്ലി ഘടകത്തില്‍ ഇതിനോടകം മുറുമുറുക്കലുകള്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ ആരും പരസ്യമായി നടപടിയെ ചോദ്യം ചെയ്യാന്‍ തയ്യാറല്ല. അതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളൊന്നും വന്നിട്ടില്ല. പക്ഷേ പാര്‍ട്ടിയുടെ സ്വന്തം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും, വ്യക്തിപരമായ ചാറ്റുകളിലും ഇവര്‍ കടുത്ത അമര്‍ഷം അറിയിക്കുന്നുണ്ട്. ബിജെപി നേതാവ് കപില്‍ മിശ്ര രൂക്ഷ പ്രതികരണം അറിയിച്ചിട്ടുണ്ട്. ഇസ്ലാമിക രാഷ്ട്രങ്ങളാണ് അത്. അവര്‍ മുസ്ലീങ്ങളുടെ അവകാശങ്ങളെ പറ്റി പറയുന്നു. സാമ്പത്തിക ബഹിഷ്‌കരണത്തെ പറ്റി പറയുന്നു. ഹിന്ദുക്കള്‍ ഈ ലോകത്ത് രണ്ടാം നിര പൗരന്മാരാണ്. ഹിന്ദു മതത്തില്‍ മാത്രമാണ് മതത്തെ പരിഹസിക്കുന്നതിനും അപമാനിക്കുന്നതിനും ശിക്ഷയില്ലാത്തതെന്നും കപില്‍ മിശ്ര പറഞ്ഞു.

ദില്‍ഷയുമായുള്ള പ്രണയം റിയല്‍; ജാസ്മിന്‍ പോവേണ്ടിയിരുന്നില്ല, കാപ്പി കുടിക്കാന്‍ തയ്യാറെന്ന് റോബിന്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+