Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നല്‍കി ബിജെപി: എംഎല്‍എ പാർട്ടിവിട്ട് ബിജെപിയില്‍ ചേർന്നു

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കികൊണ്ട് പാർട്ടി എം എല്‍ എയായ മുതിർന്ന നേതാവ് ബി ജെ പിയില്‍ ചേർന്നു. ബദരിനാഥ് നിയമസഭാ മണ്ഡലത്തിലെ എം എൽ എ രാജേന്ദ്ര സിംഗ് ഭണ്ഡാരിയാണ് പാർട്ടിയിൽ നിന്ന് രാജിവച്ച് ബി ജെ പിയിൽ ചേർന്നത്. കോണ്‍ഗ്രസ് വിട്ടെത്തിയ രാജേന്ദ്ര സിംഗ് ഭണ്ഡാരിക്ക് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, സംസ്ഥാന ബിജെപി ചുമതലയുള്ള ദുഷ്യന്ത് ഗൗതം, രാജ്യസഭാ എംപി അനിൽ ബലൂനി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

ബി ജെ പിയിൽ ചേർന്നതിന് പിന്നാലെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വപരമായ കഴിവുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ പാർട്ടിയിൽ ചേർന്നതെന്ന് ഭണ്ഡാരി അവകാശപ്പെട്ടു. "പ്രധാനമന്ത്രി മോദിയുടെ കാര്യക്ഷമമായ നേതൃത്വത്തിൽ ഞാൻ വിശ്വാസം പ്രകടിപ്പിച്ചു. അദ്ദേഹം രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന വഴി....ഞങ്ങൾ അദ്ദേഹത്തിൻ്റെ പാത പിന്തുടരുകയും ബി ജെ പി (ലോക്‌സഭാ) സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയും ചെയ്യും... ബി ജെ പിയുടെ നയങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്," അദ്ദേഹം പറഞ്ഞു.

bjp-vs-congress-

"അദ്ദേഹത്തിന് നീണ്ട രാഷ്ട്രീയ പാരമ്പര്യമുണ്ട്. പ്രധാനമന്ത്രി മോദിയുടെ കീഴിൽ രാജ്യത്തും ഉത്തരാഖണ്ഡിലുമുള്ള വിവിധ വികസന പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. ബദരിനാഥ് മാസ്റ്റർ പ്ലാൻ, ചാർ ധാം സർവകാല റോഡ്, സംസ്ഥാനത്തിൻ്റെ ഒരു കോണിനെ മറ്റൊന്നുമായി ബന്ധിപ്പിക്കുന്ന റോഡ്, ഹേമകുണ്ഡ് സാഹിബ് റോപ്പ്‌വേ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ഇക്കാലയളവില്‍ സംസ്ഥാനത്ത് കണ്ടു" മുഖ്യമന്ത്രി പറഞ്ഞു.

അദ്ദേഹത്തിന്റെ മണ്ഡലത്തിലും നിരവധി വികസനുങ്ങളുണ്ടായി. ഇതില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം ബി ജെ പിയില്‍ ചേർന്നത്. തിരഞ്ഞെടുപ്പ് അന്തരീക്ഷം ഇപ്പോൾ തന്നെ ഞങ്ങൾക്ക് അനുകൂലമാണ്, സംസ്ഥാനത്തെ അഞ്ച് സീറ്റുകളിലും ഞങ്ങൾ വിജയിക്കും. ഞങ്ങളുടെ കുടുംബത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ വരവ് ഗർവാൾ ലോക്‌സഭാ മണ്ഡലത്തിലും സംസ്ഥാനമൊട്ടാകെയും പോസിറ്റീവ് എനർജി സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+