Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍'നാടകം' തുണച്ചാല്‍ ബിജെപിക്ക് 'രണ്ടുണ്ട്' കാര്യം!! പിന്നെ തിരിഞ്ഞ് നോക്കേണ്ടി വരില്ല

ബെംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തി ഭരണം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങള്‍ വിജയിത്തിലേക്ക് അടുക്കുകയാണ്. തിങ്കളാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്നത് തീര്‍ച്ചയാണ്. അങ്ങനെ വന്നാല്‍ ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണ് വീണ്ടും ബിജെപിയുടെ കൈകളിലേക്കെത്തും.

കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പാര്‍ട്ടിയുടെ പ്രതീക്ഷ ഇരട്ടിയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ പുഷ്പം പോലെ മൂന്ന് സീറ്റുകള്‍ കൂടി സംസ്ഥാനത്ത് നിന്ന് നേടാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. വിശദാംശങ്ങളിലേക്ക്

 രാജ്യസഭ ലക്ഷ്യം

രാജ്യസഭ ലക്ഷ്യം

കഴിഞ്ഞ മോദി സര്‍ക്കാരിന്‍റെ കാലത്ത് മുത്തലാഖ് ഉള്‍പ്പെടെയുള്ള 22 ബില്ലുകള്‍ പാസാക്കാന്‍ കഴിയാതിരുന്ന കാരണം ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തവണ ഏത് വിധേനയും രാജ്യസഭയില്‍ ഭൂരിപക്ഷം ഉയര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ പിന്നാലെ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ ന്യൂനപക്ഷമായതിന്‍റെ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു..

 ഒറ്റയടിക്ക് ആറ് പേര്‍

ഒറ്റയടിക്ക് ആറ് പേര്‍

ജൂണില്‍ ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയുടെ അടിവേരിളക്കി നാല് രാജ്യസഭ എംപിമാരെ ബിജെപി കടത്തിയിരുന്നു. ആറ് എംപിമാരായിരുന്നു രാജ്യസഭയില്‍ ടിഡിപിക്ക് ഉണ്ടായിരുന്നത്. ഐഎന്‍എല്‍ഡി അംഗമായിരുന്ന രാം കുമാര്‍ കശ്യപും ബിജെപിയിലേക്ക് ചുവടുമാറിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നിന്ന് അഖിലേഷ് യാദവിന്‍റെ സമാജ്വാദി പാര്‍ട്ടിയുടെ എംപിയേയും ബിജെപി മറുകണ്ടം ചാടിച്ചിരുന്നു. എസ്പി നേതാവും മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്‍റെ മകനുമായ നീരജ് ശേഖറായിരുന്നു രാജിവെച്ചത്.

 കര്‍'നാടകം' തുണച്ചാല്‍

കര്‍'നാടകം' തുണച്ചാല്‍

ഇതുകൂടാതെ സമാജ്വാദിയില്‍ നിന്ന് തന്നെ മറ്റ് രണ്ട് പേര്‍ കൂടി രാജിവെച്ച് ബിജെപിയില്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇവരുടെ ഒഴിവില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തി രാജ്യസഭയിലേക്ക് മൂന്നംഗങ്ങളെ വിജയിപ്പിക്കാമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. യുപി നിയമസഭയില്‍ വലിയ ഭൂരിപക്ഷം ഉണ്ടെന്നത് കൊണ്ട് തന്നെ ബിജെപിക്ക് അത് എളുപ്പം സാധിക്കും. കര്‍ണാടകത്തിലും ബിജെപി ഇതേ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. കര്‍ണാടകത്തില്‍ ബിജെപി അധികാരം പിടിച്ചാല്‍ വരും വര്‍ഷം മൂന്ന് പേരെ കൂടി രാജ്യസഭയിലേക്ക് അയക്കാനാകുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്.

 നാല് സീറ്റുകള്‍

നാല് സീറ്റുകള്‍

2020 ല്‍ സംസ്ഥാനത്ത് നിന്നുള്ള നാല് രാജ്യസഭ അംഗങ്ങള്‍ വിരമിക്കും. കോണ്‍ഗ്രസ് നേതാക്കളായ ബികെ ഹരിപ്രസാദ്, രാജീവ് ഗൗഡ, ജെഡിഎസ് നേതാവായ ഡി കുപേന്ദ്ര റെഡ്ഡി, ബിജെപി അംഗമായ പ്രഭാകര്‍ കൊരേ എന്നിവരാണ് വിരമിക്കുക. കര്‍ണാടകത്തില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായാല്‍ മൂന്ന് അംഗങ്ങളെ വളരെ എളുപ്പം ജയിപ്പിച്ചെടുക്കാന്‍ ബിജെപിക്ക് കഴിയും. പ്രതിപക്ഷത്തിന് ഒരു സീറ്റിലും.

 ലക്ഷ്യം കൈവരിക്കും

ലക്ഷ്യം കൈവരിക്കും

നിലവില്‍ 245 അംഗ രാജ്യസഭയില്‍ ബിജെപിക്ക് 115 അംഗങ്ങളാണ് ഉള്ളത്. 2021 ഓടെയാണ് സഭയില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ ബിജെപിക്ക് കഴിയൂവെന്നതാണ് നിലവിലെ സാഹചര്യം. എന്നാല്‍ കര്‍'നാടകം' തുണച്ചാല്‍ അടുത്ത വര്‍ഷത്തോടെ തന്നെ ബിജെപിക്ക് ലക്ഷ്യം കൈവരിക്കാന്‍ ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+