സ്പീക്കർ സ്ഥാനം ടിഡിപിക്കില്ല: പക്ഷെ ആന്ധ്രക്കാരി തന്നെ, നായിഡുവിനും സന്തോഷം, കുടുംബക്കാരി വരും?
ഡല്‍ഹി: മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചതിന് പിന്നാലെ മൂന്നാം നരേന്ദ്ര മോദി സർക്കാറില്‍ സ്പീക്കർ ആരായിരിക്കുമെന്ന ചർച്ചകള്‍ മുറുകുന്നു. ബി ജെ പിക്ക് തനിച്ച് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ജെ ഡി യു, ടി ഡി പി തുടങ്ങിയ കക്ഷികള്‍ എല്ലാം തന്നെ സ്പീക്കർ പദവിക്കായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ മന്ത്രിമാരുടെ കാര്യത്തിലും വകുപ്പ് വിഭജനത്തിലും സ്വീകരിച്ച കടുംപിടുത്തും സ്പീക്കറുടെ കാര്യത്തിലും ബി ജെ പി തുടർന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൊത്തം 28 ലോക്‌സഭാ സീറ്റുകളുള്ള ടി ഡി പിയും ജെ ഡി യുവും സ്പീക്കർ സ്ഥാനം ലക്ഷ്യമിടുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു സാഹസത്തിന് മുതിരേണ്ടതില്ലെന്നാണ് ബി ജെ പി തീരുമാനമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ ബി ജെ പിയില്‍ നിന്ന് തന്നെ ഒരു പ്രമുഖ നേതാവ് വീണ്ടും സ്പീക്കർ സ്ഥാനത്തേക്ക് എത്തിയേക്കും.

തിരഞ്ഞെടുപ്പിന് ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെൻ്റ് അംഗങ്ങൾക്ക് (എംപിമാർ) സത്യവാചകം ചൊല്ലിക്കൊടുക്കാൻ രാഷ്ട്രപതി ഒരു പ്രോ-ടേം സ്പീക്കറെ നിയമിക്കും. ഇതിനുശേഷം കേവല ഭൂരിപക്ഷത്തിൽ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പിലൂടെ പുതി ലോക്‌സഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നു. അതായത് ലോക്‌സഭാ സ്പീക്കറാകാൻ സഭയിലെ പകുതിയിലധികം അംഗങ്ങളും ഒരു പ്രത്യേക സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണം. ബി ജെ പി നേതാക്കളായ സുമിത്ര മഹാജനും ഓം ബിർളയുമായിരുന്നു കഴിഞ്ഞ രണ്ട് ലോക്‌സഭകളിൽ സ്പീക്കർമാരായിരുന്നത്.
മുമ്പത്തെ രണ്ട് ടേമുകളിൽ നിന്ന് വ്യത്യസ്തമായി, പ്രധാനമന്ത്രി മോദിയുടെ മൂന്നാം ടേം സഖ്യകക്ഷികളായ ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ആശ്രയിച്ചാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നത്. സർക്കാറിനുള്ള പിന്തുണ തുടരാന്‍ രണ്ട് പ്രാദേശിക പാർട്ടികളും സ്പീക്കർ സ്ഥാനം ആഗ്രഹിക്കുന്നുണ്ട്. മന്ത്രിസഭ രൂപീകരണത്തില്‍ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയിലും ഇരുവർക്കുമുണ്ട് നായിഡുവിൻ്റെ ടിഡിപിക്കും കുമാറിൻ്റെ ജെഡി-യുവിനും കേന്ദ്രസർക്കാരിൽ രണ്ടുവീതം ബർത്താണ് ലഭിച്ചത്. ഇരുവരും അഞ്ചിലേറെ മന്ത്രിസ്ഥാനമായിരുന്നു ചോദിച്ചത്.
അതിനിടെ ലോക്‌സഭാ സ്പീക്കറെ ടി ഡി പിയിൽ നിന്നോ മറ്റേതെങ്കിലും എൻ ഡി എ സഖ്യകക്ഷികളിൽ നിന്നോ തിരഞ്ഞെടുക്കണമെന്ന് ആം ആദ്മി പാർട്ടി (എഎപി) രാജ്യസഭാംഗം സഞ്ജയ് സിംഗ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. 'എൻ ഡി എ സർക്കാരിൽ ടിഡിപിക്ക് സ്പീക്കർ ഉണ്ടാകണം. ബിജെപി സ്പീക്കർ പാർലമെൻ്ററി പാരമ്പര്യത്തിന് എതിരാിരിക്കും. മോദി 2.0യിൽ 150 എംപിമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഈ ആളുകൾ അധികാരത്തിൽ തുടരാൻ ചെറിയ പാർട്ടികളെ തകർക്കും,' എന്നാിരുന്നു സിംഗ് പറഞ്ഞത്.
അതേസമയം ലോക്‌സഭാ സ്പീക്കറായി ഓം ബിർള തുടരുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ കോട്ടയിൽ നിന്ന് ബി ജെ പി സ്ഥാനാർത്ഥിയായി ബിർള വീണ്ടും വിജയിച്ചിട്ടുണ്ട്. സ്പീക്കർ സ്ഥാനത്തേക്ക് എത്താവുന്ന മറ്റൊരു പേര് ദഗ്ഗുബതി പുരന്ദേശ്വരിയുടേതാണ്. ടി ഡി പി സ്ഥാപകൻ എൻ ടി രാമറാവുവിൻ്റെ മകളായ ദഗ്ഗുബതി പുരന്ദേശ്വരി ആന്ധ്രാപ്രദേശിൽ നിന്നുള്ള ബി ജെ പി നേതാവും സംസ്ഥാന പാർട്ടി അധ്യക്ഷയുമാണ്.
പുരന്ദേശ്വരി 2009ൽ മാനവവിഭവശേഷി വികസന മന്ത്രാലയത്തിലും 2012ൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിലും സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ നിന്ന് 2.3 ലക്ഷത്തിലധികം വോട്ടുകൾക്കാണ് പുരന്ദേശ്വരി വിജയിച്ചു. കേന്ദ്രമന്ത്രിസഭയിൽ ഇത്തവണ പുരന്ദേശ്വരിയെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ശ്രദ്ധേയമാണ്.
പുരന്ദേശ്വരിയെ സ്പീക്കറായി തിരഞ്ഞെടുക്കുന്നത് ടി ഡി പി അധ്യക്ഷൻ നായിഡുവിനെ അലോസരപ്പെടുത്താനും ഇടയില്ല. നായിഡുവിൻ്റെ ഭാര്യ നാരാ ഭുവനേശ്വരിയും പുരന്ദേശ്വരിയും സഹോദരിമാരാണ്. പുരന്ദേശ്വരി വരുന്നതിലൂടെ ടി ഡി പിയെ അനുനയിപ്പിക്കാമെന്ന് ബി ജെ പിയും കരുതുന്നു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്












Click it and Unblock the Notifications