മധ്യയുപിയില്‍ നേട്ടം കൊയ്യുക ബിജെപിയെന്ന് സർവേ: 50 വരെ സീറ്റുകള്‍ നേടിയേക്കും
ലഖ്നൗ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശിന്റെ മധ്യമേഖലയില്‍ ഭരണ കക്ഷിയായ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് സീ ന്യൂസ് സർവേ റിപ്പോർട്ട്. ആകെ 403 നിയമസഭ സീറ്റുകളുള്ള ഉത്തർപ്രദേശിന്റെ മധ്യമേഖലയില്‍ 67 സീറ്റുകളാണ് വരുന്നത്. സീ ന്യൂസിന്റെയും ഡിസൈൻബോക്‌സ്‌ഡിന്റെയും മെഗാ സർവേ അനുസരിച്ച് മേഖലയില്‍ ബി ജെ പിക്ക് 47-49 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്.
മുഖ്യ എതിരാളികളായ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി 16-20 സീറ്റുകളുമായി ബഹുദൂരം പിന്നിലാണ്. അതേസമയം എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേതൃത്വം നല്‍കുന്ന കോൺഗ്രസിന് 1-2 സീറ്റുകൾ ലഭിച്ചേക്കാം. എന്നാല്‍ ബി എസ് പിക്ക് ഒരു സീറ്റ് പോലും ലഭിക്കാന്‍ സാധ്യയില്ലെന്നും സർവ്വേ അഭിപ്രായപ്പെടുന്നു.

ഉത്തർപ്രദേശിനെ നാല് മേഖലകളായി തിരിച്ചുള്ള സർവ്വേയിലെ ആദ്യ ഭാഗത്തിന്റെ ഫലമാണ് സീ ന്യൂസ് പുറത്ത് വിട്ടിരിക്കുന്നത്. 2021 ഡിസംബർ 10-നും 2022 ജനുവരി 15-നും ഇടയിലാണ് ഉത്തർപ്രദേശിലെ വോട്ടർമാർക്കിടയില്‍ ഈ സർവേ നടത്തിയത്. സർവേയിൽ 4% അങ്ങോട്ടോ ഇങ്ങോട്ടോ ഏറ്റക്കുറച്ചില്‍ ഉണ്ടാകാമെന്നും ഏജന്‍സികള്‍ വ്യക്തമാക്കുന്നു. 10 ലക്ഷം പേരാണാ സർവേയില്‍ പങ്കെടുത്തത്.
സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി മഡോണ: വൈറലായി പുതിയ ചിത്രങ്ങള്‍ വൈറല്‍

നിരവധി വി ഐ പി മണ്ഡലങ്ങളും ഈ മേഖലയില്‍ ഉള്‍പ്പെടുന്നുണ്ട്. യാദവ കുടുംബത്തിന്റെ കോട്ടയെന്ന് കരുതപ്പെടുന്ന മധ്യ യുപിയിലെ മെയിൻപുരി ജില്ലയിൽ ഉൾപ്പെടുന്ന കർഹാൽ മണ്ഡലത്തിൽ നിന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് മത്സരിക്കുന്നുണ്ട്. ആദ്യമായിട്ടാണ് ഈ മണ്ഡലത്തില്‍ നിന്നും അഖിലേഷ് യാദവ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഖിലേഷ് യാദവിന്റെ അമ്മാവൻ ശിവ്പാൽ സിംഗ് യാദവ് ഇറ്റാവ ജില്ലയിലെ ഒരു മണ്ഡലമായ ജസ്വന്ത് നഗർ സീറ്റിൽ നിന്ന് മത്സരിക്കുന്നു. എസ്പിക്ക് നിർണ്ണായകമായ സ്വാധീനമുള്ള മണ്ഡലത്തില്‍ ശിവപാൽ യാദവും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് സർവ്വേ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ ഭാര്യ ലൂയിസ് ഖുർഷിദും മധ്യമേഖലയില്‍ നിന്ന് മത്സരിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് വിജയ പ്രതീക്ഷയില്ലാത്ത മണ്ഡലമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

അതേസമയം, കേന്ദ്ര മന്ത്രി അമിതാഷായുടെ നേരിട്ടിറങ്ങിയുള്ള പ്രചണം ബിജെപിക്ക് കാര്യമായ രീതിയില്‍ ഗുണം ചെയ്യുമെന്നുള്ള എബിപിയുടെ സർവേയും കഴിഞ്ഞ ദിവസം പുറത്ത് വന്നിട്ടുണ്ട്. 49 ശതമാനം പേർ അമിത് ഷായുടെ സന്ദർശനം ബി ജെ പി ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 37 ശതമാനം പേരാണ് ഇല്ലെന്ന അഭിപ്രായക്കാർ. പ്രതികരിച്ചവരിൽ 14% പേരായിരുന്നു 'അറിയില്ല' എന്ന ഓപ്ഷന്‍ സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം മഥുരയിൽ നടത്തിയ പ്രചരണത്തില്‍ ബഹുജൻ സമാജ് പാർട്ടിക്കും (ബിഎസ്പി), സമാജ്‌വാദി പാർട്ടിക്കും (എസ്പി) എതിരെ ഷാ ആഞ്ഞടിച്ചരുന്നു, ബിജെപി ഒരു ജാതിക്കോ രാജവംശത്തിനോ വേണ്ടിയല്ല പ്രവർത്തിക്കുന്നത്, അത് മുഴുവൻ സമൂഹത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു ഷാ അഭിപ്രായപ്പെട്ടത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 80ൽ 78 സീറ്റുകളും പാർട്ടികൾ നേടുന്നതിൽ ബി ജെ പിയുടെ ചാണക്യൻ എന്നറിയപ്പെടുന്ന അമിത് ഷായുടെ പ്രചരണം നിർണായക പങ്ക് വഹിച്ചിരുന്നു.


Click it and Unblock the Notifications