കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹികളെ ബിജെപി സംരക്ഷിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാള്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിഷയത്തില്‍ ബിജെപിയെ വിമര്‍ശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. രാജ്യദ്രോഹികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് കെജ്രിവാള്‍ ആരോപിക്കുന്നു. ബിജെപിയാണ് ഏറ്റവും വലിയ രാജ്യദ്രോഹികളെന്നും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചവരെ ബിജെപി എന്തുകൊണ്ടാണ് സംരക്ഷിക്കുന്നതെന്നും കെജ്രിവാള്‍ ചോദിക്കുന്നു.

ജെഎന്‍യു കാമ്പസില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയത് പുറത്തു നിന്നുള്ളവരാണ്. അവരെയാണ് ബിജെപി സംരക്ഷിക്കാന്‍ നോക്കുന്നത്. ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചത് കശ്മീരില്‍ നിന്നുള്ളവരാണെന്ന് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു.

arvind-kejriwal-arrives-at-patiala-house-court

ജെഎന്‍യു വിഷയത്തില്‍ മെഹ്ബൂബ മുഫ്തിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ ബിജെപി തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാമ്പസില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചത് പുറത്തുനിന്നുള്ളവരാണെന്ന് ജെഎന്‍യു പാനലിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നിട്ടും സര്‍ക്കാര്‍ എന്തു കൊണ്ട് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കെജ്രിവാള്‍ ചോദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാള്‍ വലിയ രാജ്യസ്‌നേഹി താനാണെന്ന് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു.

English summary
Arvind Kejriwal on Wednesday fired a fresh salvo at the Bharatiya Janata Party terming it the most anti-national of all.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X