കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംപിമാര്‍ക്ക് സഭയില്‍ ഹാജരാകാന്‍ വിപ്പ്: ഏകീകൃത സിവില്‍ കോഡും സംവരണവും, ഊഹാപോഹം ഇങ്ങനെ

ബിജെപി എംപിമാര്‍ക്ക് സഭയില്‍ ഹാജരാകാന്‍ വിപ്പ്: ഏകീകൃത സിവില്‍ കോഡ്, സംവരണം, ജനസംഖ്യ ഊഹാപോഹങ്ങളുമായി സോഷ്യല്‍ മീഡിയ!!

  • By S Swetha
Google Oneindia Malayalam News

Recommended Video

cmsvideo
Will Govt Introduce Uniform Civil Code Bill Today? | Oneindia Malayalam

ദില്ലി: വിവാദമായ ഏകീകൃത സിവില്‍ കോഡ് ബിജെപി ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. പാര്‍ട്ടിയിലെ എംപിമാര്‍ എല്ലാം തന്നെ ചൊവ്വാഴ്ച ലോക്‌സഭയിലും രാജ്യസഭയിലും ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് ബിജെപി വിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 5ാം തിയ്യതിയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് തുല്യമായി ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് നിരീക്ഷകര്‍ ഈ സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്നത്.

 'പരാജയം ഞങ്ങളെ നിരാശപ്പെടുത്തില്ല' ദില്ലിയില്‍ തോല്‍വി ഉറപ്പിച്ച് ബിജെപി?ഓഫീസിന് പുറത്ത് പോസ്റ്റര്‍ 'പരാജയം ഞങ്ങളെ നിരാശപ്പെടുത്തില്ല' ദില്ലിയില്‍ തോല്‍വി ഉറപ്പിച്ച് ബിജെപി?ഓഫീസിന് പുറത്ത് പോസ്റ്റര്‍

ന്യൂനപക്ഷങ്ങള്‍ക്ക് മത-സാംസ്‌കാരിക കാര്യങ്ങളില്‍ ബാധകമായ പ്രത്യേക സിവില്‍ നിയമങ്ങള്‍ ഇല്ലാതാക്കുന്ന ഏകീകൃത സിവില്‍ കോഡ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നിയമമായി കൊണ്ടു വരാനാണ് ബിജെപിയുടെ ശ്രമമെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് പറയുന്നു. രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ള വിഷയങ്ങളുടെ പട്ടിക ചൂണ്ടിക്കാട്ടിയാണ് ഈ അവകാശവാദം.

 ഏകീകൃത സിവില്‍ കോഡ് വിഷയം

ഏകീകൃത സിവില്‍ കോഡ് വിഷയം

2020ലെ ഏകീകൃത സിവില്‍ കോഡ് ബില്‍ രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി നാരായണ്‍ ലാല്‍ പഞ്ചാരിയ വെള്ളിയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിനായി തയ്യാറാക്കിയിരുന്നു. എന്നാല്‍ സഭയില്‍ പേര് വിളിച്ചപ്പോള്‍ അദ്ദേഹം ഹാജരായിരുന്നില്ല. കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയ പഞ്ചാരിയയെ സ്പീക്കര്‍ സംസാരിക്കാന്‍ അനുവദിച്ചെങ്കിലും പഞ്ചാരിയ ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. ബിജെപി കേന്ദ്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ഇതിന് കാരണമെന്ന് ഇതോടെ അഭ്യൂഹം ഉയര്‍ന്നു.

 നീക്കം ഏകീകൃത സിവില്‍ കോഡ‍് ബില്ലിനോ?

നീക്കം ഏകീകൃത സിവില്‍ കോഡ‍് ബില്ലിനോ?


ഏകീകൃത സിവില്‍ കോഡ് സഭയില്‍ അവതരിപ്പിക്കുമെന്ന് ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരു വിഭാഗം പ്രവചിച്ച പോലെ തന്നെ സംവരണത്തെ കുറിച്ചുള്ള തിങ്കളാഴ്ചയിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ ഒരു ബില്‍ കേന്ദ്രസര്‍ക്കാര്‍ സഭയുടെ മേശപ്പുറത്ത് വെക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായങ്ങള്‍. സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവെച്ചത്. മാത്രമല്ല പുതിയ വിധിയിലെ ആശങ്ക ഉടന്‍ പരിഹരിക്കണമെന്ന് ബിജെപി സഖ്യകക്ഷികളായ എല്‍ജെപിയും ജെഡിയുവും മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

 ജനസംഖ്യാ നിയന്ത്രണം

ജനസംഖ്യാ നിയന്ത്രണം

ഇന്ത്യയിലെ ജനസംഖ്യാ വ്യാപനം നിയന്ത്രിക്കുന്ന തരത്തിലൊരു ബില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ മൂന്നാമത്തെ വിഷയം. ഓരോ കുടുംബത്തിനും ജന്മം നല്‍കാന്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ എണ്ണം നിയന്ത്രിക്കാനായി ഒരു നിയമനിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്നേക്കുമെന്നാണ് സൂചന. ആര്‍എസ്എസും ഏറെക്കാലമായി ഇത്തരത്തിലൊരു നിയമ നിര്‍മ്മാണം നടത്താന്‍ ബിജെപിക്ക് മേല്‍ സമ്മര്‍ദ്ദം ചെലത്തുന്നുണ്ട്.

English summary
BJP issues whip to Rajyasabha, Loksabha Mps to be present on tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X