പശ്ചിമ ബംഗാള്‍ സാമുദായിക കലാപം അറസ്റ്റിലായത് ബിജെപി നേതാവ്!! സത്യം വെളിപ്പെടുത്തി പോലീസ്

  • Posted By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സാമുദായിക കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് അറസ്റ്റില്‍. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റാണ് ബിജെപി നേതാവ് അറസ്റ്റിലായതായി ട്വീറ്റ് ചെയ്തിട്ടുള്ളത്. ബിജെപിയുടെ അസനോല്‍ ജില്ലയുടെ ഐടി സെല്ലിന്‍റെ ചുമതലയുള്ള തരുണ്‍ സെന്‍ ഗുപ്തയാണ് അറസ്റ്റിലായിട്ടുള്ളത്.

തരുണ്‍ സെന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുള്ള വ്യാജചിത്രങ്ങള്‍ സാമുദായിക സ്പര്‍ദ്ധ വളര്‍ത്തിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇദ്ദേഹം വ്യാജ ചിത്രങ്ങളും വീഡിയോയും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഷെയര്‍ ചെയ്തിരുന്നു. നോര്‍ത്ത് 24 പര്‍ഘാന ജില്ലകളിലൊന്നിലായിരുന്നു സംഭവം.

 photo-2

പശ്ചിമ ബംഗാളിൽ ബിജെപിയും സംഘപരിവാറും ചേർന്ന് ബോധപൂർവം കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കൂടാതെ സംഘർഷത്തിന് കാരണം ബിജെപിയാണെന്നു ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഥി ബിജെപിയുടെ ബ്ലോക് തല നേതാവിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മമത ആരോപിച്ചിരുന്നു. ബിജെപി പ്രകോപനമുണ്ടാക്കുമെന്നും ആ കെണിയില്‍ ജനങ്ങള്‍ വീഴരുതെന്നും മമത അഭ്യര്‍ഥിച്ചു.

പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഘാനാസ് ജില്ലകളിലൊന്നിലാണ് വന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. . 17കാരനായ വിദ്യാര്‍ത്ഥിയുടെ ഫേസ് ബുക്ക് പോസ്റ്റാണ് സംഘര്‍ഷത്തിന് കാരണം. പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് കലാപത്തിന് തുടക്കമിട്ടത്. ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തിനിടെ വിദ്വേഷ പോസ്റ്റിട്ട വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കലിപൂണ്ട ആള്‍ക്കൂട്ടം കടകള്‍ക്കും വീടുകള്‍ക്കും തീ വെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.

English summary
A BJP leader in Bengal has been arrested on charges of "spreading fake news and creating communal disharmony", the state's Criminal Investigation Department (CID) tweeted today.
Please Wait while comments are loading...