കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബത്തിൽ 5 പേർ, തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് ഒരു വോട്ട്

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കോയമ്പത്തൂരില്‍ മത്സരിച്ച ഡി കാര്‍ത്തിക് എന്ന ബിജെപി നേതാവാണ് വാര്‍ത്തകളില്‍ നിറയുന്നത്. എന്താണ് കാര്യം എന്നല്ലേ. തദ്ദേശ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച കാര്‍ത്തികിന് ലഭിച്ച വോട്ട് വെറും ഒരെണ്ണമാണ്.

'മുകേഷാണോ വരൻ'? വിവാഹത്തെ കുറിച്ച് പ്രചാരണം, പ്രതികരിച്ച് നടി ലക്ഷ്മി ഗോപാലസ്വാമി'മുകേഷാണോ വരൻ'? വിവാഹത്തെ കുറിച്ച് പ്രചാരണം, പ്രതികരിച്ച് നടി ലക്ഷ്മി ഗോപാലസ്വാമി

കോയമ്പത്തൂര്‍ ജില്ലയില്‍ ഒക്ടോബര്‍ ഒന്നിനാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ യുവജന വിഭാഗത്തിലെ നേതാവാണ് കാര്‍ത്തിക്. പെരിയനായ്ക്കന്‍ പാളയം യൂണിയന്‍ കുരുഡംപാളയം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലേക്ക് ആയിരുന്നു കാര്‍ത്തിക് മത്സരിച്ചത്. എന്നാല്‍ കിട്ടിയതാകട്ടെ ഒരു വോട്ട് വോട്ടും. കാര്‍ത്തികിന്റെ വീട്ടില്‍ 5 പേരുണ്ടെന്നും ഇവരില്‍ നാല് പേരും ഇദ്ദേഹത്തിന് വോട്ട് ചെയ്തിട്ടില്ല എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

1

ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ജില്ലാ വൈസ് പ്രസിഡണ്ടാണ് കാര്‍ത്തിക്. താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടല്ല മത്സരിച്ച് എന്ന് കാര്‍ത്തിക് പറയുന്നു. കാര്‍ ആയിരുന്നു തന്റെ ചിഹ്നം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് താന്‍ മത്സരിച്ചത് എന്നും കാര്‍ത്തിക് അവകാശപ്പെടുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ രാഷ്്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക ചിഹ്നമല്ല മത്സരാര്‍ത്ഥികള്‍ ഉപയോഗിക്കാറുളളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കല്യാണം ഉറപ്പിച്ചോ? ആരാധകരെ ചിരിപ്പിച്ച് ബിഗ് ബോസ് വിജയി മണിക്കുട്ടൻ, ചിത്രങ്ങൾ

തന്റെ വീട്ടിലുളളവര്‍ പോലും തനിക്ക് വോട്ട് ചെയ്തില്ലെന്ന ആരോപണവും കാര്‍ത്തിക് തള്ളിക്കളയുന്നു. താന്‍ മത്സരിച്ച ഒന്‍പതാം വാര്‍ഡില്‍ വീട്ടുകാര്‍ക്ക് വോട്ടില്ലെന്നും അവര്‍ക്ക് നാലാം വാര്‍ഡിലാണ് വോട്ട് എന്നും കാര്‍ത്തിക് പറഞ്ഞു. താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത് എന്നും വീട്ടുകാരുടെ വോട്ട് പോലും ലഭിച്ചില്ല എന്നും സോഷ്യല്‍ മീഡിയ ട്രോളുന്നത് ശരിയല്ലെന്നും കാര്‍ത്തിക് പറയുന്നു. സിംഗിള്‍ വോട്ട് ബിജെപി എന്നുളള ഹാഷ്ടാഗ് ട്വിറ്ററില്‍ വൈറലാണ്.

ക്യൂട്ട്നെസ്സിന് മാത്രം ഒരു മാറ്റവും ഇല്ല, നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമി അടക്കമുളളവര്‍ ബിജെപിയെ പരിഹസിച്ച് രംഗത്ത് വന്നിട്ടുണ്ട്. മറ്റുളളവര്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ച കുടുംബാങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് മീന കന്ദസ്വാമി ട്വീറ്റ് ചെയ്തു. ബിജെപി സ്ഥാനാര്‍ത്ഥി ആയിട്ടല്ല മത്സരിച്ചത് എന്ന് ആവര്‍ത്തിക്കുന്ന കാര്‍ത്തിക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പോസ്റ്ററുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും അടക്കം ചിത്രങ്ങള്‍ ഉപയോഗിച്ചത് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. 'തമിഴ്‌നാട്ടിലെ ആളുകള്‍ വളരെ ക്രൂരന്മാരാണ്. കുറഞ്ഞ പക്ഷം പോസ്റ്ററിലുളള പോസ്റ്ററിലുളള പത്ത് നേതാക്കളുടെ കണക്കിലേക്ക് പത്ത് വോട്ടെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിക്ക് നല്‍കണമായിരുന്നു' എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.

English summary
BJP leader D Karthik who contested in Tamil Nadu local body election got only one vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X