കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവിനേയും കുടുംബാംഗങ്ങളേയും ഭീകരര്‍ വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത് പിതാവും സഹോദരനും

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബിജെപി നേതാവിനെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ ഇദ്ദേഹത്തിന്‍റെ പിതാവും സഹോദരനും കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ ബന്ദിപൂരെ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തെ പോലീസ് സ്റ്റേഷന് സമീപത്തുള്ള ഒരു കടയില്‍ ഇരിക്കുമ്പോള്‍ വസീമിനും കുടുംബത്തിനും നേരെ വാഹനത്തിലെത്തിയ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ജമ്മു കശ്മീര്‍ പോലീസ് വ്യക്തമാക്കുന്നത്.

3 പേരും മരണപ്പെട്ടു

3 പേരും മരണപ്പെട്ടു

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന പേരേ ബന്ദിപോരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 'ബന്ദിപോരയിലെ ബിജെപി പ്രവർത്തകനായ് വസീം ബാരെക്കെതിരെ തീവ്രവാദികൾ വെടിയുതിർത്തു. വെടിവയ്പിൽ വസിം ബാരി, പിതാവ് ബഷീർ അഹ്മദ്, സഹോദരൻ ഉമർ ബഷീർ എന്നിവർക്കും ഗുരുതര പരിക്കേറ്റു' -ജമ്മു കശ്മീര്‍ പോലീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

നേരത്തേയും ഭീഷണി

നേരത്തേയും ഭീഷണി

വസീം ബാരിക്ക് നേരത്തെ തന്നെ തീവ്രവാദികളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും എട്ടംഗ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആക്രത്തില്‍ നിന്ന് ഇവരെ രക്ഷിക്കാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ലെന്നും പോലീസ് മേധാവി ദില്‍ബാഗ് സിഗിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാം മാധവിന്‍റെ പ്രതികരണം

രാം മാധവിന്‍റെ പ്രതികരണം

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൊലപാതക വിവരം കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയെന്നായിരുന്നു ബിജെപി നേതാവ് രാം മാധവിന്‍റെ പ്രതികരണം.

ഞെട്ടലും സങ്കടവും

ഞെട്ടലും സങ്കടവും

ബിജെപി യുവ നേതാവ് വസീം ബാരിയെയും സഹോദരനെയും പിതാവിനേയും ബന്ദിപോരയിൽ തീവ്രവാദികൾ കൊലപ്പെടുത്തിയതിൽ ഞെട്ടലും സങ്കടവും രേഖപ്പെടുത്തുന്നു. 8 സുരക്ഷാ കമാൻഡോകൾ ഉണ്ടായിരുന്നിട്ടും ഈ അപകടം സംഭവിച്ചു. കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു. വസീമിന്റെ പിതാവ് ബിജെപിയുടെ മുതിർന്ന നേതാവാണെന്നും രാം മാധവ് ട്വീറ്റ് ചെയ്തു.

മറ്റുള്ളവരും

മറ്റുള്ളവരും

ആക്രമണത്തെ അപലപിക്കുന്നതായും കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി മുൻ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു. സംഭവത്തെ ശക്തമായി അപലപിച്ച് സംസ്ഥാനത്തെ മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

എന്തുകൊണ്ട് അന്ന് പരാതി നല്‍കിയില്ല: സ്റ്റെഫി സേവ്യറുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗീതുമോഹന്‍ദാസ്എന്തുകൊണ്ട് അന്ന് പരാതി നല്‍കിയില്ല: സ്റ്റെഫി സേവ്യറുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗീതുമോഹന്‍ദാസ്

English summary
Bjp leader, father and brother shot dead in kashmir by militants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X