കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘപരിവാറുമായി ആര്‍.ശങ്കറിനു ബന്ധമുണ്ടായിരുന്നുവെന്ന് ഒ.രാജഗോപാല്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ആര്‍.ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങ് വിവാദമായതോടെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. കോണ്‍ഗ്രസുകാരനായ മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിനെക്കുറിച്ച് ബിജെപി മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിനു ചിലതു പറയാനുണ്ട്. സംഘപരിവാറുമായി ആര്‍.ശങ്കറിനു ബന്ധമുണ്ടായിരുന്നുവെന്നാണ് രാജഗോപാല്‍ പറയുന്നത്.

ആര്‍.ശങ്കര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ബിജെപിക്ക് നേതൃത്വം നല്‍കിയേനെയെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ചരിത്രം ഒന്നു കൂടി വിശദമായി പഠിക്കേണ്ടതുണ്ട്. ചരിത്ര വസ്തുതകളെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നത്. കണ്ണടച്ച് ഇരുട്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കരുതെന്നും ഒ രാജഗോപാല്‍ പറയുന്നു.

o-rajagopal

ആര്‍.ശങ്കറിന് ആര്‍എസ്എസുമായി യാതൊരു ബന്ധവുമില്ല. ആര്‍എസ്എസുകാരനായി ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്നു അദ്ദേഹത്തിന്റെ മകന്‍ മോഹന്‍ ശങ്കര്‍ വ്യക്തമാക്കി. മരണം വരെ ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്ന വ്യക്തയായിരുന്നു ആര്‍.ശങ്കര്‍. ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുമായി അച്ഛന് യാതൊരു ബന്ധവുമില്ല.

ആര്‍ ശങ്കറിന് ശ്യാമപ്രസാദ് മുഖര്‍ജിയുമായി ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മോഹന്‍ ശങ്കറിന്റെ പ്രതികരണം. സാമൂഹ്യ സേവനം ലക്ഷ്യമാക്കിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ഒരു രാഷ്ട്രീയ ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ ഉയരുമ്പോള്‍ വെള്ളാപ്പള്ളിയെ പോലുള്ള വ്യക്തികള്‍ പ്രതികരിക്കാത്തതില്‍ വിഷമമുണ്ടെന്നും മോഹന്‍ ശങ്കര്‍ വ്യക്തമാക്കി.

English summary
BJP leader O Rajagopal talk about R Sankar issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X