Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ഒരു സ്വിച്ച് അമര്‍ത്തിയാല്‍ പാകിസ്താനിലെ ടിവികള്‍ നിശ്ചലമാകുമെന്ന് ശ്രീധരന്‍ പിള്ള

Recommended Video

cmsvideo
    മിസൈല്‍ സ്വിച്ച് അമര്‍ത്തുന്നതോടെ എല്ലാം നിശ്ചലമാവും

    തിരുവനന്തപുരം: ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ച വാര്‍ത്ത പുറത്തുവിട്ട പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. രാജ്യത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ പ്രധാനമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത് ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം.

    രാജ്യത്തെ ശാസ്ത്രഞ്ജരുടെ നേട്ടം പ്രധാനമന്ത്രിയും ബിജെപിയും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുകയാണെന്ന വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് നേട്ടം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് ശ്രീധരന്‍ പിള്ള രംഗത്ത് എത്തിയിരിക്കുന്നത്.

    ആകാംക്ഷയോടെ

    ആകാംക്ഷയോടെ

    തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന അറിയിപ്പ് വന്നപ്പോൾ രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്നു. അദ്ദേഹം എന്താണ് പറയുന്നതെന്ന് അറിയാന്‍ ജാഗരൂഗരായി.

    പങ്കുവച്ചത്

    പങ്കുവച്ചത്

    ശാസ്ത്ര രംഗത്ത് രാജ്യം കൈവരിച്ച വലിയ നേട്ടമാണ് അദ്ദേഹം രാജ്യത്തോടും ലോകത്തോടും പങ്കുവച്ചത്. ഏതൊരു രാജ്യത്തിന്‍റെയും അവരുടെ വാര്‍ത്താവിനിമയ രംഗം ഇന്ത്യ ആഗ്രഹിച്ചാല്‍ മൂന്ന് മിനുട്ടുകൊണ്ട് നിശ്ചലമാക്കാന്‍ സാധിക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചതെന്നാണ് ശ്രീധരന്‍ പിള്ള ഇന്നലെ തിരഞ്ഞെടുപ്പ് പ്രചണത്തില്‍ അഭിപായപ്പെട്ടത്.

    പാകിസ്താന്‍ ആയാലും ചൈനയായാലും

    പാകിസ്താന്‍ ആയാലും ചൈനയായാലും

    ഇന്ത്യ അങ്ങനെ ആഗ്രഹിക്കുന്നില്ല. പാകിസ്താന്‍ ആയാലും ചൈനയായാലും നമ്മളോട് ഒരു ഏറ്റുമുട്ടലിന് വരുമ്പോള്‍ നമ്മള്‍ ഇന്ന് പരീക്ഷിച്ചു വിജയിച്ച ആ മിസൈല്‍ ഒന്നു സ്വിച്ച് അമര്‍ത്തിയാല്‍ പാകിസ്താനില്‍ പിന്നെ ആര്‍ക്കും ടിവി കാണാന്‍ സാധിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

    സ്വിച്ച് അമര്‍ത്തുന്നതോടെ

    സ്വിച്ച് അമര്‍ത്തുന്നതോടെ

    മിസൈല്‍ സ്വിച്ച് അമര്‍ത്തുന്നതോടെ എല്ലാം നിശ്ചലമാവും. കമ്പിതപാലും മൊബൈല്‍ ഉണ്ടാവില്ല. ഇത് ഇതിന് ശ്രമിക്കെല്ലെങ്കിലും വേണ്ടി വന്നാല്‍ ഇത് സാധ്യമാവുന്ന നാലാമത്തെ രാജ്യമായി നരേന്ദ്രമോദി നയിക്കുന്ന ഇന്ത്യ മാറിയിരിക്കുന്നു.

    കണ്ണുള്ളവര്‍ കാണട്ടെ

    കണ്ണുള്ളവര്‍ കാണട്ടെ

    കണ്ണുള്ളവര്‍ കാണട്ടെ, കാതുള്ളവര്‍ കാണട്ടെ. മൂന്ന് സര്‍ജിക്കല്‍ സ്ട്രൈക്കുകളാണ് ഇന്ത്യ വിജയകരമായി നടപ്പിലാക്കിയത്. ഇതിന് മുമ്പ് അമേരിക്കയും ഇസ്രായേലുമല്ലാത്ത വേറൊരു രാജ്യവും ഈ നേട്ടം കൈവരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    വിജയകരമായി പരീക്ഷിച്ചു

    വിജയകരമായി പരീക്ഷിച്ചു

    ഇന്നലെ, ഉച്ചയ്ക്ക് 12-25 ന് ശേഷമായിരുന്നു ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന മിസൈല്‍ പരീക്ഷണം ഇന്ത്യ വിജയകരമായി പരീക്ഷിച്ചുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്.

    ചട്ട ലംഘനമാണോ

    ചട്ട ലംഘനമാണോ

    അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ചട്ട ലംഘനമാണോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

    സീതാറാം യെച്ചൂരി

    സീതാറാം യെച്ചൂരി

    പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ സുനിൽ അറോറയ്ക്ക് പരാതി നൽകിയിരുന്നു.

    അറിയിക്കേണ്ടത് ഡിആർഡിഒ

    അറിയിക്കേണ്ടത് ഡിആർഡിഒ

    ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തിന്റെ വാർത്ത ജനങ്ങളെ അറിയിക്കേണ്ടത് ഡിആർഡിഒ മേധാവി ആയിരുന്നെന്നും പ്രധാനമന്ത്രി നടത്തിയത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണന്നും യെച്ചൂരി പരാതിയില്‍ ചൂണ്ടികാണിച്ചു.

    2012 ല്‍

    2012 ല്‍

    ഇതേ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് 2012 ല്‍ അന്നതെ ഡിആർഡിഒ മേധാവി രാജ്യത്തിനു മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് ആന്റൈ ബാലിസ്റ്റിക് മിസൈലുകളുടെയും അഗ്നി പരമ്പരയിലുള്ള മിസൈലുകളുടെയും കൂടെയാണ് ഈ സാങ്കേതിക വിദ്യയും ഉൾപ്പെടുത്തിയിരുന്നത്.

    പരാതിയില്‍

    പരാതിയില്‍

    രാജ്യത്ത് പൊതുതിരഞ്ഞെടുപ്പിനുള്ള പെരുമാറ്റചട്ടം നില‍വില്‍ വന്നതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു പ്രഖ്യാപനം ഉണ്ടാവുന്നത്. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സീതാറാം യെച്ചൂരി പരാതിയില്‍ പറയുന്നു.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+