Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടല്‍ മുറിയിലെ വീഡിയോ; വനിത നേതാവിന്റെ ലൈംഗിക ആരോപണവും, ബിജെപി നേതാവിന് രാജി

മുംബൈ: ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ബി ജെ പി നേതാവ് രാജിവച്ചു. സോളന്‍പൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ദേശ്മുഖാണ് രാജിവച്ചത്. മഹിളമോര്‍ച്ച നേതാവായ 32കാരിയുടെ ആരോപണത്തെ തുടര്‍ന്നാണ് രാജി. ഹോട്ടല്‍ മുറിയില്‍ നിന്നുമെടുത്ത വീഡിയോ സഹിതമാണ് വനിത നേതാവ് ആരോപണം ഉന്നയിച്ചത്.

bjp

സ്ത്രീയെ ശ്രീകാന്ത് ഉപദ്രവിക്കുന്നതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബി ജെ പി നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര ബി ജെ പി അധ്യക്ഷന്‍ ചന്ദ്രകാന്തദാദ പാട്ടീലാണ് രാജി സ്വീകരിച്ചത്. ഈ സ്ഥാനം ഇപ്പോള്‍ വിക്രം ദേശ്മുഖിന് താത്കാലികമായി കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.

ശ്രീകാന്ത് ദേശ്മുഖുമായി ബന്ധപ്പെട്ട ഒരു വീഡിയോ പുറത്തവന്നിരുന്നു. അദ്ദേഹം രാജിവെച്ചതിന് പിന്നാലെ സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കിയതാണെന്ന് ബി ജെ പി വൈസ് പ്രസിഡന്റ് ചിത്ര വാഗ് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വീഡിയോയില്‍ കണ്ട യുവതിക്കെതിരെ ഹണി ട്രാപ്പിന് മുംബൈ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് ദിവസം മുമ്പ് ദേശ്മുഖ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്, 32 കാരിയായ യുവതിയാണ് തന്നെ ഹണി ട്രാപ്പ് ചെയ്തതെന്ന് ശ്രീകാന്ത് പറഞ്ഞിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 384 പ്രകാരമാണ് യുവതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

'പച്ചപ്പനന്തത്ത ഇന്ന് ചുവപ്പിലാണല്ലോ'; അമേയയുടെ ഗ്ലമാറസ് ലുക്ക് പൊളിച്ചെന്ന് ആരാധകര്‍

എന്നാല്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സോലാപൂര്‍ റൂറല്‍ ജില്ലാ മുന്‍ ബി ജെ പി അധ്യക്ഷന് താനുമായി ബന്ധമുണ്ടെന്ന് യുവതി പറയുന്നത് വീഡിയോയില്‍ കാണാം. ശ്രീകാന്ത് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതിനാല്‍ തന്നെ വഞ്ചിച്ചതായും യുവതി ആരോപിച്ചു. ഒന്നര വര്‍ഷം മുമ്പാണ് ശ്രീകാന്തിനെ ബിജെപിയുടെ സോലാപൂര്‍ ജില്ലാ റൂറല്‍ പ്രസിഡന്റാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+