കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധിക്കുന്നവർക്കെല്ലാം നക്സൽ ബന്ധം; ബിഎച്ച് യുവിലും മറിച്ചല്ല, സുബ്രഹ്മണ്യൻ സ്വാമി 'റോക്സ്'!!

  • By Akshay
Google Oneindia Malayalam News

ദില്ലി: ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് നക്സൽ ബന്ധമുണ്ടെന്ന് ബിജെപി രാജ്യസഭ എംപി സുബ്രഹാമണ്യൻ സ്വാമി. സംഘര്‍ഷത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേത് ഉചിതമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാമ്പസിനുള്ളില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ടുവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അക്രമത്തിന് പിന്നില്‍ ആരാണെന്നോ, സംഭവത്തിനു ശേഷം അടിയന്തിരമായി പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നോ എന്നും മറ്റുള്ള വിദ്യാര്‍ഥികള്‍ എങ്ങനെയാണ് ഇത് അറിഞ്ഞതെന്നോ ഇതുവരെ വ്യക്തമനായിട്ടില്ലെന്ന് സ്വാമി ആരോപിക്കുന്നു.

സംഘർ‌ഷം ഉണ്ടാക്കാൻ ശ്രമം

സംഘർ‌ഷം ഉണ്ടാക്കാൻ ശ്രമം

സര്‍വ്വകലാശാല കാമ്പസിലെ സംഘര്‍ഷം നക്‌സല്‍ പ്രവര്‍ത്തനമാണെന്നാണ് തോന്നുന്നത്. വൈസ് ചാന്‍സലറുടെ മുറിയില്‍ പ്രവേശിച്ച് സംഘര്‍ഷം ഉണ്ടാക്കാനായിരുന്നു അവരുടെ ശ്രമം എന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു.

പരാതിക്ക് അനുകൂല തീരുമാനമുണ്ടായില്ല

പരാതിക്ക് അനുകൂല തീരുമാനമുണ്ടായില്ല

ബൈക്കില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇയാള്‍ക്കെതിരെ നടപടി ആവശ്യപെട്ട് വിദ്യാർത്ഥികൾ അധികൃതരെ സമീപിച്ചിരുന്നു എന്നാൽ അനുകൂല പ്രതികരണം ഉണ്ടായിരുന്നില്ല. തുടർന്നാണ് വിദ്യാർത്ഥികൾ സമരത്തിന് ഇറങ്ങിയത്.

സമരം ആരംഭിച്ചത് വ്യാഴാഴ്ച

സമരം ആരംഭിച്ചത് വ്യാഴാഴ്ച

പെണ്‍കുട്ടികള്‍ക്കെതിരെ കാമ്പസില്‍ ആവര്‍ത്തിക്കുന്ന അക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതലാണ് വിദ്യാര്‍ഥികള്‍ സര്‍വ്വകലാശാല പ്രധാന കവാടത്തിനുമുന്നിൽ സമരം ആരംഭിച്ചത്.

സർവ്വകലാശാലയ്ക്ക് അവധി

സർവ്വകലാശാലയ്ക്ക് അവധി

വിദ്യാര്‍ഥി പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തില്‍ സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ കാമ്പസിന് സര്‍വ്വകലാശാല അവധി പ്രഖ്യാപിച്ചിരിക്കുകയണ്.

പോലീസിനെ വിന്യസിച്ചു

പോലീസിനെ വിന്യസിച്ചു

പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തില്‍ സര്‍വ്വകലാശാല കാമ്പസില്‍ കൂടുതല്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

പെൺകുട്ടികൾക്കും ക്രൂര മർദ്ദനം

പെൺകുട്ടികൾക്കും ക്രൂര മർദ്ദനം

ശനിയാഴ്ച രാത്രി നടന്ന സംഘര്‍ഷത്തില്‍ പെണ്‍കുട്ടികളടക്കമുള്ള നിരവധി വിദ്യാര്‍ഥികള്‍ക്കും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

പോലീസിന് നേരെ കല്ലേറ്

പോലീസിന് നേരെ കല്ലേറ്

സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ശനിയാഴ്ച രാത്രിയോടെ വിസിയുടെ വസതിക്ക് മുന്നിലെത്തി. എന്നാല്‍ പോലീസും സുരക്ഷാ ജീവനക്കാരും ഇത് തടഞ്ഞു.ഇതോടെ പോലീസിനു നേരേയും പ്രതിഷേധവും കല്ലേറും ഉണ്ടായി. പ്രതിഷേധക്കാരെ നിയന്ത്രിക്കാനായി പോലീസ് ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു.

English summary
Bharatiya Janata Party (BJP) leader Subramanian Swamy on Monday slammed the protest in Banaras Hindu University (BHU) as a ''naxalite movement''.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X