ഗാന്ധിജി പാകിസ്താന്റെ രാഷ്ട്രപിതാവ്, വിവാദം കത്തിച്ച് ബിജെപി നേതാവ്, അനില്‍ സൗമിത്രയെ പുറത്താക്കി!
ദില്ലി: കമല്‍ ഹാസന് തുടങ്ങി വെച്ച ഗോഡ്സെ വിവാദം ബിജെപിയെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഗോഡ്സെയെ അനുകൂലിക്കുന്ന തരത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിംഗ് ടാക്കൂറും കേന്ദ്ര മന്ത്രി അനന്തകുമാര്‍ ഹെഗ്ഡെ അടക്കമുളളവരും രംഗത്ത് വന്നതോടെ ബിജെപി കുരുക്കിലായി. ഇത്തരം നിലപാടുകളോട് പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയത്. ഗോഡ്സെയെ ദേശസ്നേഹിയെന്ന് വിളിച്ച പ്രഗ്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തളളിപ്പറഞ്ഞു.
വിവാദം കത്തുന്നതിനിടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച ബിജെപി മധ്യപ്രദേശ് വക്താവ് അനില്‍ സൗമിത്രയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഏഴ് ദിവസത്തിനകം വിവാദ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കാനാണ് അനില്‍ സൗമിത്രയോട് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും അനില്‍ സൗമിത്രയെ നീക്കിയതായി ബിജെപി നേതൃത്വം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് കഴിഞ്ഞ ദിവസം അനില്‍ സൗമിത്ര രാഷ്ട്രപിതാവിനെ അധിക്ഷേപിച്ച് രംഗത്ത് വന്നത്. ഗാന്ധിജി പാകിസ്താന്റെ രാഷ്ട്രപിതാവാണ് എന്നാണ് അനില്‍ പോസ്റ്റിട്ടത്. ഗാന്ധിയെ രാഷ്ട്രപിതാവായാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ പിതാവ് പളളിയില്‍ ആണെന്നും മകന് ഒരു രാജ്യത്തിന്റെ പിതാവ് ആകില്ലെന്നും അനില്‍ സൗമിത്ര ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഗാന്ധിജിയെ പോലെ ലക്ഷക്കണക്കിന് ആണ്മക്കള് ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നും അനില്‍ സൗമിത്രയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പാകിസ്താന് ഉണ്ടായത് ഗാന്ധിജി കാരണമാണ്. ജിന്നയുടേയും നെഹ്രുവിന്റെയും സ്വപ്നങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞുവെന്നും പോസ്റ്റില്‍ പറയുന്നു. ഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് ആര്‍എസ്എസുകാരാണ് എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇത് വിവാദമായതോടെയാണ് ബിജെപി അനില്‍ സൗമിത്രയ്ക്ക് എതിരെ നടപടിയെടുത്തിരിക്കുന്നത്.
Madhya Pradesh: BJP leader Anil Saumitra suspended from primary membership of the party over his social media post calling Mahatma Gandhi father of Pakistan. The party asks him to reply in 7 days. pic.twitter.com/w0MazFWfCZ
— ANI (@ANI) May 17, 2019
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications