കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണം തികയുന്നില്ല; കോണ്‍ഗ്രസ് ക്യാംപില്‍ പരിഭ്രാന്തി, ബിജെപിയും കളത്തില്‍, റിസോര്‍ട്ടിലേക്ക് മാറ്റി

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ കളികള്‍ കോണ്‍ഗ്രസില്‍ നിന്ന് കൈവിടുന്നു. രാഷ്ട്രീയ പോരിലേക്ക് പ്രത്യക്ഷമായി ബിജെപിയും രംഗത്തിറങ്ങി. ഇതോടെ കോണ്‍ഗ്രസ് എംഎല്‍എമാരെ ജയ്പൂരിലെ യോഗത്തിന് ശേഷം റിസോര്‍ട്ടിലേക്ക് മാറ്റി. സച്ചിന്‍ പൈലറ്റിന് പിന്നില്‍ 30 എംഎല്‍എമാരുണ്ടെന്ന് വിവരം വന്നതിന് പിന്നാലെ അശോക് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്നവര്‍ക്ക് മതിയായ ഭൂരിപക്ഷമില്ലെന്ന് ഉറപ്പായി.

95 പേരാണ് ഗെഹ്ലോട്ടിന് പിന്നിലുള്ളതെന്നാണ് ഒടുവിലെ വിവരം. അതിനിടെയാണ് മറ്റു പാര്‍ട്ടികളിലെ എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞിരിക്കുന്നത്. രാജസ്ഥാന്‍ രാഷ്ട്രീയം മാറുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

വ്യത്യസ്ത കണക്കുമായി കോണ്‍ഗ്രസ്

വ്യത്യസ്ത കണക്കുമായി കോണ്‍ഗ്രസ്

109 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കോണ്‍ഗ്രസ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അശോക് ഗെഹ്ലോട്ട് അദ്ദേഹത്തിന്റെ വസതിയില്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തത് 95 എംഎല്‍എമാരാണ്. 102 പേര്‍ പങ്കെടുത്തുവെന്ന് ചില നേതാക്കള്‍ അവകാശപ്പെട്ടു.

പൈലറ്റിന്റെ വാദം

പൈലറ്റിന്റെ വാദം

തനിക്കൊപ്പം 30 എംഎല്‍എമാരുണ്ടെന്ന് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നു. എന്നാല്‍ 16 പേര്‍ മാത്രമേ സച്ചിന്‍ പൈലറ്റിനൊപ്പമുള്ളൂ എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മറ്റു ചില പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയും സച്ചിന്‍ പൈലറ്റിനുണ്ടെന്നാണ് വിവരം.

രാഹുലുമായി ഇന്ന് ചര്‍ച്ചയില്ലെന്ന് പൈലറ്റ്

രാഹുലുമായി ഇന്ന് ചര്‍ച്ചയില്ലെന്ന് പൈലറ്റ്

200 അംഗ നിയമസഭയില്‍ ഭരണം നടത്താന്‍ വേണ്ടത് 101 അംഗങ്ങളുടെ പിന്തുണയാണ്. അശോക് ഗെഹ്ലോട്ടിന് പിന്തുണയില്ലെന്ന് മനസിലാക്കിയ കോണ്‍ഗ്രസ് നേതൃത്വം സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി ഇന്ന് ചര്‍ച്ചയ്ക്കില്ലെന്ന് പൈലറ്റ് വ്യക്തമാക്കി.

അടിയൊഴുക്കുകള്‍ക്ക് സാധ്യത

അടിയൊഴുക്കുകള്‍ക്ക് സാധ്യത

ഇതോടെയാണ് രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ അടിയൊഴുക്കുകള്‍ക്ക് സാധ്യതയുണ്ടെന്ന് ബിജെപി മനസിലാക്കിയത്. ആദ്യം സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കാതിരുന്ന ബിജെപി ഇപ്പോള്‍ കളത്തിലിറങ്ങിയിരിക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ ഇടപെടലാണ് ഇതിന് കാരണമെന്ന് വിലയിരുത്തുന്നു.

Recommended Video

cmsvideo
Rajasthan Crisis: Why Gandhis Have Not Met Sachin Pilot? | Oneindia Malayalam
കൂടുതല്‍ പേര്‍ ബിജെപിയിലേക്ക്

കൂടുതല്‍ പേര്‍ ബിജെപിയിലേക്ക്

കഴിഞ്ഞദിവസം ദില്ലിയിലെത്തിയ സച്ചിന്‍ പൈലറ്റ് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുമായി ചര്‍ച്ച നടത്തി. മണിക്കൂറുകള്‍ പിന്നിടവെയാണ് രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ തങ്ങള്‍ക്ക് 75 പേരുണ്ടെന്നും കൂടുതല്‍ എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്ന് അറിയിച്ചുവെന്നും വെളിപ്പെടുത്തിയത്.

ബിജെപിക്ക് പ്രതീക്ഷ

ബിജെപിക്ക് പ്രതീക്ഷ

ബിജെപിക്ക് രാജസ്ഥാനില്‍ 72 അംഗങ്ങളാണുള്ളത്. സഖ്യകക്ഷിയായ ആര്‍എല്‍പിക്ക് മൂന്ന് എംഎല്‍എമാരുണ്ട്. ഈ കണക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറയുന്നത്. പക്ഷേ, സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കം ബിജെപിക്ക് പ്രതീക്ഷയുണ്ടാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഞെട്ടല്‍

കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഞെട്ടല്‍

ഒട്ടേറെ എംഎല്‍എമാര്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ തയ്യാറായിട്ടുണ്ടെന്ന പൂനിയയുടെ വാദം കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഞെട്ടലുണ്ടാക്കി. സച്ചിന്‍ പൈലറ്റ് നിലപാട് മാറ്റാനും തയ്യാറായിട്ടില്ല. തുടര്‍ന്നാണ് ഗെഹ്ലോട്ടിന്റെ വീട്ടിലെ യോഗത്തിന് ശേഷം എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.

കേന്ദ്ര നേതാക്കളുടെ നിര്‍ദേശം കാത്തിരിക്കുന്നു

കേന്ദ്ര നേതാക്കളുടെ നിര്‍ദേശം കാത്തിരിക്കുന്നു

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇടപെടാന്‍ കേന്ദ്ര നേതാക്കള്‍ നിര്‍ദേശിച്ചാല്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് സതീഷ് പൂനിയ വ്യക്തമാക്കി. കോണ്‍ഗ്രസിനെ ജനം വെറുത്തിരിക്കുന്നു. അവര്‍ക്ക് തിരിച്ചെത്താന്‍ സാധിക്കാത്ത വിധമുള്ള നീക്കമാണ് ബിജെപി ആസൂത്രണം ചെയ്യുന്നതെന്നും പൂനിയ പറഞ്ഞു.

ബിജെപിക്ക് രണ്ടുവഴികള്‍

ബിജെപിക്ക് രണ്ടുവഴികള്‍

രണ്ടു വഴികളാണ് ബിജെപിക്ക് മുമ്പിലുള്ളത്. സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയില്‍ ചേര്‍ക്കുകയാണ് ഒന്ന്. സച്ചിന്‍ പൈലറ്റ് പ്രത്യേക പാര്‍ട്ടി രൂപീകരിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുക എന്നതാണ് മറ്റൊന്ന്. ബിജെപിയുടെ കേന്ദ്ര നേതൃത്വം രാജസ്ഥാന്‍ രാഷ്ട്രീയം നിരീക്ഷിച്ചുവരികയാണ്.

ബിജെപിയില്‍ ആവശ്യം ശക്തിപ്പെട്ടു

ബിജെപിയില്‍ ആവശ്യം ശക്തിപ്പെട്ടു

സച്ചിന്‍ പൈലറ്റിന് പിന്തുണ നല്‍കണമെന്ന് ചില ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച് അശോക് ഗെഹ്ലോട്ട് വിഭാഗത്തിനും സൂചന ലഭിച്ചു.

റിസോര്‍ട്ടിലേക്ക് മാറ്റി

റിസോര്‍ട്ടിലേക്ക് മാറ്റി

കോണ്‍ഗ്രസ് എംഎല്‍എമാരുമായുള്ള ബസ് റിസോര്‍ട്ടിലേക്ക് പോകുന്ന ചിത്രം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതില്‍ ഗെഹ്ലോട്ടുമുണ്ട്. ഗെഹ്ലോട്ടിന്റെ വീട്ടില്‍ നടന്ന യോഗ ശേഷമാണ് റിസോര്‍ട്ടിലേക്ക് പോയത്. കോണ്‍ഗ്രസിന് ഭയക്കാന്‍ ഒന്നുമില്ലെന്ന് മന്ത്രി മംത ഭൂപേഷ് യാത്ര പുറപ്പെടുന്നതിന് മുമ്പ് പ്രതികരിച്ചു.

English summary
BJP Leaders observe Rajasthan politics with 75 MLAs; Congress MLAs moved to Resort
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X