കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസ്ഥാനവുമില്ല, പദവികളും; കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎൽഎമാർ കലിപ്പിൽ

Google Oneindia Malayalam News

ദില്ലി: കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ടായിരുന്നു സപ്റ്റംബറിൽ ഗോവയിൽ 8 എം എൽ എമാർ പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നത്. പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ, മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് എന്നിവർ ഉൾപ്പെടെയായിരുന്നു പാർട്ടി വിട്ടർ. ബി ജെ പിയിൽ ഇവർക്ക് വലിയ സ്വീകരണവും ലഭിച്ചു. എന്നാൽ ബി ജെ പിയിൽ ഇപ്പോൾ ഇവർ കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോർട്ട്. മന്ത്രിസ്ഥാനം ലഭിക്കാത്തതാണ് നേതാക്കളെ ചൊടിപ്പിച്ചത്.

ആരേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല


നേതാക്കളിൽ ചിലർക്ക് സംഘടന ചുമതലകൾ ലഭിച്ചിരുന്നുവെങ്കിലും ആരേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ കോൺഗ്രസ് വിട്ടെത്തിയവർക്ക് മന്ത്രിസ്ഥാനം നൽകുമെന്നത് സംബന്ധിച്ച് എന്തെങ്കിലും വാഗ്ദാനങ്ങളോ ധാരണയോ ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് പാർട്ടി സംസ്ഥാനത്തിന്റെ ചുമതലയുള്ള സി ടി രവി പ്രതികരിച്ചത്. നേതാക്കൾ അതൃപ്തിയിലാണെന്ന വാർത്തകളേയും അദ്ദേഹം തള്ളി.

മിന്നും ജയത്തിന് പിന്നാലെ 'ബോണസും'; സ്വന്തം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ച വിമതരുടെ പിന്തുണയും ബിജെപിക്ക്മിന്നും ജയത്തിന് പിന്നാലെ 'ബോണസും'; സ്വന്തം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ച വിമതരുടെ പിന്തുണയും ബിജെപിക്ക്

മന്ത്രിസഭ പുനഃസംഘടനയിൽ

'കോൺഗ്രസ് വിട്ടെത്തിയ എം എൽ എമാർ എല്ലാവരും ബി ജെ പിയിൽ സന്തോഷവാൻമാരാണ്. അവർക്ക് പ്രത്യേക വാഗ്ദാനങ്ങൾ എന്തെങ്കിലും നൽകിയതായി തനിക്ക് അറിയില്ല. ബി ജെ പി വ്യക്തികളുടെ സന്തോഷത്തിന് വേണ്ടിയല്ല, ജനങ്ങളുടെ സന്തോഷത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്', സിടി രവി പറഞ്ഞു. മന്ത്രിസഭ പുനഃസംഘടനയിൽ നേതാക്കളിൽ ആരെയെങ്കിലും ഉൾപ്പെടുത്തുമോയെന്ന ചോദ്യത്തിന് അക്കാര്യം മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ബിജെപിയുടെ യാത്രയ്ക്ക് കൊവിഡില്ല; ഭാരത് ജോഡോ യാത്രയ്ക്ക് കൊവിഡ്, എന്താണിതെന്ന് കോണ്‍ഗ്രസ്ബിജെപിയുടെ യാത്രയ്ക്ക് കൊവിഡില്ല; ഭാരത് ജോഡോ യാത്രയ്ക്ക് കൊവിഡ്, എന്താണിതെന്ന് കോണ്‍ഗ്രസ്

തീരുമാനം മുഖ്യമന്ത്രിയുടേത്

' മന്ത്രിസഭയിൽ നേതാക്കളെ ഉൾപ്പെടുത്തണമോയെന്ന കാര്യത്തിൽ മുഖ്യമന്ത്രിയാണ് നിലപാട് വ്യക്തമാക്കേണ്ടത്. അക്കാര്യത്തിൽ സംഘടന നേതൃത്വം അഭിപ്രായങ്ങൾ പങ്കുവെയ്ക്കുക മാത്രമാണ് ചെയ്യുന്നത്. പാർട്ടിയുട കോർ കമ്മിറ്റി യോഗത്തിൽ നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടത് സംബന്ധിച്ച് ചർച്ചകൾ ഉണ്ടായിട്ടില്ല. എന്നാൽ എട്ട് പേർക്കും ബി ജെ പിയുടെ സംഘടന ചുമതല നൽകും', സിടി രവി പറഞ്ഞു.

കോൺഗ്രസിന് 11 ഉം ബി ജെ പിക്ക് 20 ഉം


ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ കോൺഗ്രസിന് 11 ഉം ബി ജെ പിക്ക് 20 ഉം സീറ്റുകളായിരുന്നു ലഭിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയായിരുന്നു എം എൽ എമാരുടെ കൂടുമാറ്റം. മൈക്കിൾ ലോബോയേയും മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിനേയും കൂടാതെ ലോബോയുടെ ഭാര്യ ദെലീല ലോബോ, രാജേഷ് ഫൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്‌സോ സെക്വീര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് ബിജെപി പാളയത്തിലെത്തിയ മറ്റ് എം എൽ എമാർ. ആകെയുള്ള എംഎൽഎമാരിൽ മൂന്നിൽ രണ്ടു പേർ പാർട്ടി വിട്ടാൽ കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള അയോഗ്യത ബാധകമാവില്ല.

കെ സുധാകരനെതിരെ കോൺഗ്രസിൽ പടയൊരുക്കും; 'പാർട്ടിയിൽ സജീവമാകുന്നില്ല', പരാതികെ സുധാകരനെതിരെ കോൺഗ്രസിൽ പടയൊരുക്കും; 'പാർട്ടിയിൽ സജീവമാകുന്നില്ല', പരാതി

English summary
BJP Leadership Denies The Report That Leaders Who Joined BJP From Congress Are Dissatisfied
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X