കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയ്റ്റിലിക്കെതിരായ അഴിമതി ആരോപണം; കീര്‍ത്തി ആസാദിനെതിരെ ബിജെപി നടപടി

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ബിജെപി എംപി കീര്‍ത്തി ആസാദിനെതിരെ പാര്‍ട്ടി തലത്തില്‍ നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തിന് ശേഷം കീര്‍ത്തി ആസാദിനെതിരായ നടപടി കാര്യത്തില്‍ ബിജെപി തീരുമാനമെടുത്തേക്കും.

കീര്‍ത്തി ആസാദിനെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുതിര്‍ന്ന നേതാവ് സുശില്‍ കുമാര്‍ മോദി രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി നേതാവിനെതിരെ പരസ്യമായ അഴിമതി ആരോപണം നടത്തിയ ആസാദിനെതിരെ നടപടിയെടുക്കണമെന്ന് സുശീല്‍ കുമാര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഇതാദ്യമായാണ് ആസാദിനെതിരെ നടപടിവേണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെടുന്നത്.

arunjaitley

പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തിനുശേഷം ആസാദിനെതിരെ നടപടിയുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി. ദില്ലി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) പ്രസിഡന്റ് ആയിരിക്കെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്താന്‍ അരുണ്‍ ജെയ്റ്റ്‌ലി കൂട്ടുനിന്നെന്നാണ് കീര്‍ത്തി ആസാദിന്റെ ആരോപണം.

ആരോപണത്തിന് പിന്നാലെ ശബ്ദ-ദൃശ്യ തെളിവുകളും കീര്‍ത്തി ആസാദ് പുറത്തുവിട്ടിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കെ കീര്‍ത്തി ആസാദിന്റെ അഴിമതി ആരോപണം ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും കനത്ത തിരിച്ചടിയാവുകയും ചെയ്തു. മുന്‍ ക്രിക്കറ്റ് താരം കൂടിയായ ആസാദ് ബിഹാറിലെ ധര്‍ഭംഗാ മണ്ഡലത്തിലെ എംപിയാണ്. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ഭഗവത് ജാ ആസാദിന്റെ മകന്‍ കൂടിയാണ് കീര്‍ത്തി ആസാദ്.

English summary
BJP likely to act against Kirti Azad after Winter session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X