കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മോദിയുടെ മണ്ഡലത്തില്‍ രണ്ടിടത്തും വീണു, നാഗ്പൂരിന് ശേഷം

Google Oneindia Malayalam News

ലഖ്‌നൗ: പ്രതിപക്ഷം ഒന്നിച്ചാല്‍ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നതാണ് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകള്‍ ഓര്‍മിപ്പിക്കുന്നത്. ഒട്ടേറെ പാര്‍ട്ടികളുടെ സാന്നിധ്യമാണ് ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് വെറും 33 ശതമാനം വോട്ടിന്റെ പിന്‍ബലത്തിലായിരുന്നു. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുകയും ഭൂരിപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കുകയും ചെയ്തതോടെയാണ് ബിജെപിക്ക് എളുപ്പവഴി ഒരുങ്ങിയത് എന്നത് ഇതുവരെയുള്ള ചിത്രം.

മഹാരാഷ്ട്രയില്‍ പ്രബലരായ ശിവസനേയും എന്‍സിപിയും കോണ്‍ഗ്രസും ഒന്നിച്ചതോടെയാണ് നാഗ്പൂരില്‍ ഉള്‍പ്പെടെ ബിജെപി തോറ്റത്. ഇപ്പോള്‍ നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലും ബിജെപി വര്‍ഷങ്ങളായി കൈവശം വെയ്ക്കുന്ന സീറ്റുകള്‍ നഷ്ടമായിരിക്കുകയാണ്....

ജോഷിയില്‍ നിന്ന് മോദിയിലേക്ക്

ജോഷിയില്‍ നിന്ന് മോദിയിലേക്ക്

മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയുടെ മണ്ഡലമായിരുന്നു ഉത്തര്‍ പ്രദേശിലെ വാരണാസി. 2014ല്‍ ഇത് നരേന്ദ്ര മോദി ഏറ്റെടുത്തു. വന്‍ വിജയമാണ് നരേന്ദ്ര മോദി നേടിയത്. അന്നത്തെ എതിരാളി എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളായിരുന്നു. രണ്ടു ലക്ഷം വോട്ട് മാത്രമേ കെജ്രിവാളിന് നേടാനായുള്ളൂ.

 മോദി രണ്ടിടത്ത്

മോദി രണ്ടിടത്ത്

2014ല്‍ നരേന്ദ്ര മോദി രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലാണ് മല്‍സരിച്ചത്. ഉത്തര്‍ പ്രദേശിലെ വാരണസായും ഗുജറാത്തിലെ വഡോദരയും. രണ്ടിടത്തും മികച്ച വിജയം നേടി മോദി. പിന്നീട് വഡോദര എംപി സ്ഥാനം ഒഴിഞ്ഞു. 2019ല്‍ മോദി വാരണാസിയില്‍ മാത്രമാണ് മല്‍സരിച്ചത്. മികച്ച വിജയം ആവര്‍ത്തിച്ചു. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍തിയെ ആണ് അന്ന് പരാജയപ്പെടുത്തിയത്.

10 വര്‍ഷത്തിനിടെ ആദ്യ തോല്‍വി

10 വര്‍ഷത്തിനിടെ ആദ്യ തോല്‍വി

നരേന്ദ്ര മോദിക്ക് മികച്ച വിജയം സമ്മാനിച്ച വാരണാസിയില്‍ നിന്ന് പക്ഷേ മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. വാരണാസി ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള രണ്ട് നിയമസഭാ കൗണ്‍സിലിലും ബിജെപി ദയനീയമായി തോറ്റു. 10 വര്‍ഷത്തിനിടെ ആദ്യമായാണ് ഇവിടെ ബിജെപി തോല്‍ക്കുന്നത്.

എസ്പിയുടെ മധുരപ്രതികാരം

എസ്പിയുടെ മധുരപ്രതികാരം

ടീച്ചേഴ്‌സിനും ഗ്രാജ്വുവേറ്റ്‌സിനും സംവരണം ചെയ്തിരുന്ന കൗണ്‍സില്‍ സീറ്റുകളിലാണ് ബിജെപി തോറ്റത്. രണ്ടിടത്തും സമാജ്‌വാദി പാര്‍ട്ടിയാണ് ജയിച്ചത്. എസ്പിയുടെ അശുതോഷ് സിന്‍ഹ, ലാല്‍ ബിഹാരി യാദവ് എന്നിവരാണ് ഈ മണ്ഡലങ്ങളില്‍ നിന്ന് ജയിച്ചുകയറിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കുള്ള എസ്പിയുടെ തിരിച്ചടിയായി ഇതിനെ വിശേഷിപ്പിക്കുന്നു.

 199 പേര്‍ രംഗത്ത്

199 പേര്‍ രംഗത്ത്

ഉത്തര്‍ പ്രദേശില്‍ 11 നിയമസഭാ കൗണ്‍സിലിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉത്തര്‍ പ്രദേശ് നിയമസഭയുടെ ഉപരിസഭയാണ് കൗണ്‍സില്‍. അഞ്ച് സീറ്റുകള്‍ ഗ്രാജുവേറ്റ്‌സിലും ആറ് സീറ്റുകള്‍ ടീച്ചര്‍മാര്‍ക്കും റിസര്‍വ് ചെയ്തതായിരുന്നു. ആറ് വര്‍ഷമാണ് കൗണ്‍സില്‍ അംഗങ്ങളുടെ കാലാവധി. 11 സീറ്റുകളിലേക്ക് 199 സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചിരുന്നു.

 അതുല്യ വിജയം

അതുല്യ വിജയം

11 എംഎല്‍സി സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി നാലിടത്ത് ജയിച്ചു. എസ്പി മൂന്നിടത്തും സ്വതന്ത്രര്‍ രണ്ട് സീറ്റുകളും നേടി. ബിജെപിയുടെ ശക്തി കേന്ദ്രമായ വാരണാസിയില്‍ എസ്പി ജയിച്ചത് എസ്പിയുടെയും ബിജെപിയുടെയും നേതാക്കളെ അമ്പരപ്പിച്ചു. ഇത് വലിയ വിജയമാണെന്ന് ലാല്‍ ബിഹാരി യാദവ് പറഞ്ഞു.

ആറ് സംസ്ഥാനങ്ങളില്‍...

ആറ് സംസ്ഥാനങ്ങളില്‍...

ഇന്ത്യയില്‍ ആറ് സംസ്ഥാനങ്ങളിലാണ് നിയമ നിര്‍മാണ സഭയ്ക്ക് രണ്ട് സഭകളുള്ളത്. വിധാന്‍ സഭ, വിധാന്‍ പരിഷത്ത് എന്നീ പേരുകളിലാണ് ഈ സഭകള്‍ അറിയപ്പെടുക. വിധാന്‍ സഭയിലേക്ക് നേരിട്ടുള്ള തിരഞ്ഞെടുപ്പ് നടക്കും. വിധാന്‍ പരിഷത്തിന് 100 സീറ്റുകളാണുള്ളത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ എംഎല്‍സി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തോല്‍വിയായിരുന്നു ഫലം.

മഹാരാഷ്ട്രയില്‍ സംഭവിച്ചത്

മഹാരാഷ്ട്രയില്‍ സംഭവിച്ചത്

മഹാരാഷ്ട്രയില്‍ ഭരണം നടത്തുന്നത് മഹാ അഘാഡി സഖ്യമാണ്. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവരാണ് സഖ്യത്തിലുള്ളത്. സഖ്യം ഒരുമിച്ച് നിന്ന് ബിജെപിക്ക് കൂടുതല്‍ തിരിച്ചടി നല്‍കുകയാണ്. മഹാരാഷ്ട്രയില്‍ ആറ് സീറ്റിലേക്കായിരുന്നു വോട്ടെടുപ്പ്. നാലിടത്ത് മഹാ അഘാഡി സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒന്നില്‍ ബിജെപിയും മറ്റൊന്നില്‍ സ്വതന്ത്രനും ജയിച്ചു.

ആര്‍എസ്എസ് ആസ്ഥാനമുള്ള ഇടം

ആര്‍എസ്എസ് ആസ്ഥാനമുള്ള ഇടം

നാഗ്പൂര്‍, പൂനെ സീറ്റുകളില്‍ ബിജെപി തോറ്റു. രണ്ടും ബിജെപിയുടെ ശക്തി കേന്ദ്രമാണ്. ഈ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസാണ് ജയിച്ചത്. ആര്‍എസ്എസ് ആസ്ഥാനമുള്ള സ്ഥലമാണ് നാഗ്പൂര്‍. ബിജെപി നേതാവ് നിതിന്‍ ഗഡ്കരി ആദ്യം സഭയിലെത്തിയത് നാഗ്പൂര്‍ എംഎല്‍സി ആയിട്ടായിരുന്നു. ഈ സീറ്റ് ബിജെപിക്ക് നഷ്ടമായത് അപ്രതീക്ഷിതമായിട്ടായിരുന്നു.

Recommended Video

cmsvideo
ചൊവാഴ്‌ചത്തെ ഭാരത് ബന്ദ് കേരളത്തിൽ എങ്ങനെ..അറിയേണ്ടതെല്ലാം
എതിരാളികള്‍ ഒരുമിച്ചപ്പോള്‍...

എതിരാളികള്‍ ഒരുമിച്ചപ്പോള്‍...

മഹാരാഷ്ട്രയിലെ പാര്‍ട്ടികളില്‍ കൂടുതല്‍ വോട്ട് വിഹിതമുള്ളത് ബിജെപിക്കാണ്. എന്നാല്‍ രണ്ട് മുതല്‍ നാല് വരെയുള്ള മറ്റു മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് നിന്നതോടെ ബിജെപി പരാജയപ്പെടുകയായിരുന്നു. ധുലെ നന്ദുര്‍ബാറില്‍ മാത്രമാണ് ഇത്തവണ ബിജെപിക്ക് ജയിക്കാന്‍ സാധിച്ചത്. അതേസമയം, ഔറംഗാബാദ്, മറാത്ത വാഡ സീറ്റുകളില്‍ എന്‍സിപി ജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്രനാണ് ജയിച്ചത്.

English summary
BJP loss two seats in Varanasi in Uttar Pradesh Legislative Council Election 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X