മോദി മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ഇടം; ബൻസ്വാരയിൽ ബിജെപി തോറ്റത് 2.5 ലക്ഷം വോട്ടിന്
ന്യൂഡൽഹി: ഏപ്രിൽ മാസത്തിൽ തിരഞ്ഞെടുപ്പ് പ്രചരണം തകർത്തുമുന്നേറുന്ന വേളയിലാണ് നരേന്ദ്ര മോദി രാജസ്ഥാനിൽ എത്തുന്നത്. അന്ന് ബിജെപി ശക്തമായ പ്രചരണവുമായി ഇന്ത്യ സഖ്യത്തേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന സമയം. രാജസ്ഥാനിലെ ബൻസ്വാരയിൽ വച്ചാണ് അദ്ദേഹം മുസ്ലിങ്ങളെ കുറിച്ച് വിദ്വേഷ പരാമർശം നടത്തുന്നതും വലിയ വിവാദങ്ങളിലേക്ക് വഴിയൊരുക്കുന്നതും.
അതേ ബൻസ്വാര പോളിങ് ബൂത്തിലേക്ക് നടന്നുകയറിയപ്പോൾ ഉള്ളിൽ കണക്ക് കൂട്ടിയത് ആർക്കും അറിയില്ലായിരുന്നു. ഒടുവിൽ ജൂൺ നാലിന് വോട്ടെണ്ണിയപ്പോഴാണ് എന്താണ് ബൻസ്വാരയുടെ മനസ്സിൽ ഒളിപ്പിച്ചതെന്ന് എല്ലാവരും അറിഞ്ഞത്. മോദിയുടെ വിദ്വേഷ പ്രസംഗത്തിന് വേദിയായ ഈ മണ്ഡലത്തിൽ ഏകദേശം രണ്ടര ലക്ഷത്തോളം വോട്ടുകൾക്കാണ് ബിജെപി അതിദയനീയമായി പരാജയപ്പെട്ടത്.

ഇത് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ മാറുന്ന സങ്കൽപങ്ങളെയും രീതികളെയും ഒക്കെ തുറന്നുകാണിക്കുന്ന ഒരു പരിച്ഛേദമായി നമുക്ക് വേണമെങ്കിൽ കണക്കാക്കാം. നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിൽ ഭൂരിപക്ഷം ഒന്നര ലക്ഷമായി ചുരുങ്ങിയെങ്കിലും ബൻസ്വാരയിലെ വോട്ടർമാരുടെ നിലപാട് വ്യക്തമായിരുന്നു എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്.
മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി മഹേന്ദ്രജീത് സിംഗ് മാളവ്യ ഭാരത് ആദിവാസി പാർട്ടിയുടെ (ബിഎപി) രാജ്‌കുമാർ റോട്ടിനോട് 2,47,054 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെട്ടത്. മുസ്‌ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരായും 'കൂടുതൽ കുട്ടികളുള്ളവരായും' ഒക്കെ ചിത്രീകരിച്ച നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിന് മുഖമടച്ചു കിട്ടിയ മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.
നിങ്ങളുടെ ആസ്‌തി വിവരങ്ങൾ അവർ ശേഖരിക്കുമെന്നും തുടർന്ന് ആ സ്വത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും വിതരണം ചെയ്യുമെന്നും കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നുണ്ടെന്ന് ഏപ്രിൽ 21ന് നടന്ന റാലിയിൽ പ്രധാനമന്ത്രി മോദി ആരോപിച്ചിരുന്നു, ഇതിലൂടെ ലക്ഷ്യമിട്ടത് മുസ്ലിങ്ങളെ ആണെന്ന് പകൽ പോലെ വ്യക്തമായതായി പ്രതിപക്ഷം ആരോപിച്ചു.
രാജ്യത്തിന്റെ സ്വത്തുക്കളിൽ മുസ്ലീങ്ങൾക്കാണ് ആദ്യ അവകാശമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞതായി അദ്ദേഹം അവകാശപ്പെടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഇരുപതിനായിരത്തോളം വരുന്ന ആക്‌ടിവിസ്‌റ്റുകൾ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും അവർ അനുകൂലമായല്ല പ്രതികരിച്ചത്.
കോൺഗ്രസും ഏപ്രിൽ 22ന് വിഷയം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെങ്കിലും അതിലും കൃത്യമായ നടപടി ഉണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നോട്ടീസ് അയക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചിരുന്നു. എന്നാൽ ജനാധിപത്യത്തിലെ അന്തിമ വിധി വോട്ടെടുപ്പ് തന്നെയാണെന്ന് അടിവരയിട്ടുകൊണ്ടാണ് ബൻസ്വാരയിൽ ബിജെപിക്ക് തോൽവി നേരിടേണ്ടി വന്നതെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications