ബിജെപിയുടെ ശ്രദ്ധ മുഴുവൻ അശ്ലീല വീഡിയോ ഉണ്ടാക്കാൻ; പ്രകടന പത്രിക ഉണ്ടാക്കാൻ മറന്നു, പരിഹാസം!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  'ബിജെപിയുടെ ശ്രദ്ധമുഴുവന്‍ അശ്ലീല വീഡിയോ നിര്‍മ്മിക്കുന്നതില്‍' | Oneindia Malayalam

  അഹമ്മദാബാദ്: ബിജെപിക്കെതിരെ കടുത്ത പരിഹാസവുമായി ഹർദിക് പട്ടേൽ. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കാൻ ഒരു ദിവസം ഇരിക്കെയാണ് ബിജെപി പ്രകടന പത്രിക ഇറക്കുന്നത് ഇതിനെതിരെയാണ് പരിഹാസവുമായി ഹാർദിക് പട്ടേൽ രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടു്പപിന് വേണ്ടി ലൈംഗീക സിഡി ഉണ്ടാക്കുന്ന തിരക്കിലായിരുന്നതിനാൽ തിരഞ്ഞെടുപ്പ് പത്രികയുണ്ടാക്കാൻ മറന്നുപോയെന്ന് അദ്ദേഹം പരിഹസിച്ചു. ഹിന്ദിയില്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത സന്ദേശത്തിലാണ് ഹര്‍ദിക് പട്ടേല്‍ കടുത്ത പരിഹാസം ഉന്നയിച്ചിരിക്കുന്നത്. നേരത്തേ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

  ഹാര്‍ദിക് പട്ടേലുമായി സാമ്യമുള്ളയാള്‍ ഉള്‍പ്പെട്ട ലൈംഗിക സിഡി പുറത്തിറങ്ങിയ സംഭവത്തെ സൂചിപ്പിച്ചാണ് പട്ടേലിന്റെ പരിഹാസം. ഇതിന് പിന്നില്‍ ബിജെപി ആണെന്നായിരുന്നു അവരുടെ ആരോപണം. പ്രകടന പത്രിക പുറത്തിറക്കാതെ ഗുജറാത്തിലെ ജനങ്ങളെ അവഹേളിക്കുകയാണ് ബി.ജെ.പി എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഗുജറാത്തിന് വേണ്ടി ദര്‍ശനങ്ങളോ ആശയങ്ങളോ അവര്‍ പ്രചരിപ്പിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബിജെപി നേരത്തേ തിരഞ്ഞെടുപ്പ് ദര്‍ശന രേഖ പുറത്തിറക്കിയിരുന്നു. എന്നാല്‍ പതിവു രീതിയിലുള്ള പ്രകടനപത്രികയുടെ രൂപത്തിലായിരുന്നില്ല അത്. ബിജെപിയുടെ പ്രകടന പത്രിക വെള്ളിയാഴ്ച മൂന്ന് മണിക്ക് പുറത്തുവിടുമെന്നാണ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

  പിന്തുണ കോൺഗ്രസിന്

  പിന്തുണ കോൺഗ്രസിന്

  അതേസമയം കോൺഗ്രസിനാണ് ഹർദിക് പട്ടേലിന്റഎ പിന്തുണ. കോണ്‍ഗ്രസ് പരസ്യമായി പാട്ടീദാര്‍ സമുദയത്തെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പട്ടേല്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പട്ടേല്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കുന്നത് സംബന്ധിച്ച അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്നാണ് സൂചന.

  ഗുജറാത്തിലെ പട്ടേൽ പ്രക്ഷോപം

  ഗുജറാത്തിലെ പട്ടേൽ പ്രക്ഷോപം

  പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് ഗുജറാത്തില്‍ പ്രക്ഷോഭം ആരംഭിച്ച ഹര്‍ദിക് പട്ടേല്‍ എന്ന 24 കാരന്‍ ബിജെപി സര്‍ക്കാരിന് തലവേദനയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച ഹര്‍ദികിന്‍റെ നീക്കത്തിനെതിരെ രംഗത്തെത്തിയ ആറോളം പട്ടേല്‍ സംഘനടകള്‍ സംവരണ പ്രക്ഷോഭം രാഷ്ട്രീയ വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയാണെന്ന ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്.

  വ്യാജ സിഡി

  വ്യാജ സിഡി

  ഗുജറാത്തിലെ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന നേതാക്കളാണ് ഹര്‍ദിക് പട്ടേലും ജിഗ്നേഷ് മേവാനിയും അടക്കമുള്ളവര്‍. പിന്നോക്ക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഈ നേതാക്കള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് സംസ്ഥാനത്ത് ബിജെപിക്ക് ഉത്തരമില്ല എന്നതാണ് സത്യം. അതിനിടെയാണ് ഹര്‍ദിക് പട്ടേലിനെതിരെ ലൈംഗിക സിഡി വിവാദം ഉയര്‍ന്ന് വന്നിരിക്കുന്നത്. തനിക്കെതിരെ ബിജെപി വ്യാജ ലൈംഗിക സിഡി പുറത്തിറക്കുമെന്ന് ഹര്‍ദിക് പറഞ്ഞതിന് പിന്നാലെ ഹർദിക്കിന്റേത് എന്ന പേരിൽ‌ വ്യാജ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

  സോഷ്യൽ മീഡിയയിൽ വൈറൽ

  സോഷ്യൽ മീഡിയയിൽ വൈറൽ

  ബിജെപി തനിക്കെതിരെ ലൈംഗിക സിഡി തയ്യാറാക്കുകയാണ് എന്നും തെരഞ്ഞെടുപ്പിന് മുന്‍പായി പുറത്ത് വിടുമെന്നും ഹാര്‍ദിക് പട്ടേല്‍ നേരത്തെ ആരോപിച്ചിരുന്നു. ഹാര്‍ദിക് പ്രവചിച്ചത് തന്നെ സംഭവിക്കുകയും ചെയ്തു. ഗുജറാത്തി ചാനലുകളാണ് കഴിഞ്ഞ ദിവസം ഹാര്‍ദികിന്റേത് എന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. ഹാര്‍ദിക് പട്ടേലുമായി മുഖസാദൃശ്യമുള്ള യുവാവിനേയും യുവതിയേയുമാണ് ദൃശ്യത്തില്‍ കാണുന്നത്. ദൃശ്യങ്ങളില്‍ യാതൊരു വിശ്വാസ്യതയും ഇല്ലെന്നും അത് താനല്ലെന്നും ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ് എന്നും ഹാര്‍ദിക് ആരോപിച്ചിരുന്നു.

  വിഡിയോ പ്രചരണം ഇതിന് മുമ്പും

  വിഡിയോ പ്രചരണം ഇതിന് മുമ്പും

  വ്യാജ വീഡിയോ ആണെന്ന് പറയുന്ന ഹാര്‍ദികിനെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. വ്യാജമാണ് എങ്കില്‍ പോലീസില്‍ പരാതിപ്പെടാന്‍ ബിജെപി വെല്ലുവിളിക്കുന്നു. ഹാര്‍ദികും മറ്റ് നേതാക്കളും ഇത്തരത്തില്‍ നിരവധി സ്ത്രീകളെ ലൈംഗികമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അതിന് തെളിവുണ്ടെന്നുമാണ് പ്രാദേശിക നേതൃത്വം അവകാശപ്പെടുന്നത്. ഹാര്‍ദികിന്റെ പേരില്‍ നേരത്തെയും ഇത്തരത്തില്‍ സെക്‌സ് വീഡിയോ പുറത്ത് വന്നിരുന്നു. 2015ലാണ് അത്. പട്ടേല്‍ സമുദായത്തില്‍ പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും സംവരണം ആവശ്യപ്പെട്ട് 2015ല്‍ ഗുജറാത്തില്‍ പ്രക്ഷോഭത്തിന് തുടക്കമിട്ടിരുന്നു. ഈ സമയത്താണ് ഹര്‍ദികിന്റേത് എന്ന പേരില്‍ സെക്‌സ് സിഡി പ്രചരിക്കപ്പെട്ടത്.

  മുൻ സഹപ്രവർത്തകയും രംഗത്ത്

  മുൻ സഹപ്രവർത്തകയും രംഗത്ത്

  സെക്‌സ് സിഡി വിവാദങ്ങള്‍ക്കിടെ ഹര്‍ദികിനെതിരെ മുന്‍ സഹപ്രവര്‍ത്തക രേഷ്മ പട്ടേലും രംഗത്ത് വന്നിരുന്നു. ഹര്‍ദികിന്റെ സ്വഭാവം മോശമാണെന്നും തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും രേഷ്മ പട്ടേല്‍ ആരോപിച്ചിരുന്നു. പട്ടേല്‍ അനാമത് ആന്ദോളന്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് രേഷ്മ പട്ടേല്‍.

  ഇനിയും വരും ക്ലിപ്പുകൾ

  ഇനിയും വരും ക്ലിപ്പുകൾ

  പാട്ടീദാർ പ്രക്ഷോഭങ്ങളുടെ സൂത്രധാരൻ ഹര്‍ദിക് പട്ടേലിന്റെ പേരിൽ സെക്സ് സിഡി പുറത്തിറങ്ങിയതിന് പിന്നാലെ ബിജെപിയ്ക്കെതിരെ പാട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി രംഗത്ത് വന്നിരുന്നു. ബിജെപി മോർഫ് ചെയ്ത വീഡിയോകൾ പുറത്തിറക്കുകയാണെന്നും സമാനമായ 52 വീഡിയോ ക്ലിപ്പുകൾ പുറത്തിറങ്ങാനിരിക്കുന്നുണ്ടെന്നും ഇതിൽ 22 എണ്ണം ഹര്‍ദികിന്റേതും അവശേഷിക്കുന്നത് മറ്റ് പാട്ടീദാർ അനാമത് ആന്ദോളന്‍ സംഘടനാ നേതാക്കളുടേതാണെന്നും പാട്ടീദാര്‍ നേതാവ് അവകാശപ്പെട്ടിരുന്നു. പാട്ടീദാർ കൺവീനർ ദിനേഷ് ബംഭാനിയയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

  ബിജെപി സംസ്ഥാന യൂണിറ്റ് തലവൻ ജിത്തു വഘാനി

  ബിജെപി സംസ്ഥാന യൂണിറ്റ് തലവൻ ജിത്തു വഘാനി

  മോർഫ് ചെയ്ത് പുറത്തിറക്കുന്ന വീ‍ഡിയോകൾക്ക് ഉത്തരവാദി ബിജെപി സംസ്ഥാന യൂണിറ്റ് തലവൻ ജിത്തു വഘാനിയാണെന്നും പാട്ടീദാര്‍ നേതാവ് ബംഭാനിയ കുറ്റപ്പെടുത്തുവന്നു. ഹർദിക് പട്ടേലും മറ്റൊരു യുവതിയും ഉള്‍പ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഹർദിക് മദ്യപിക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. വീഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ഹർദിക് 23 കാരന് ഗേൾഫ്രണ്ട് ഉണ്ടാകാന്‍ പാടില്ലേയെന്ന ചോദ്യവും ഉന്നയിച്ചിരുന്നു. പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ സ്ഥാപകാംഗമായിരുന്ന ചിരാഗ് പട്ടേലിനെ നേരത്തെ ബിജെപി പാര്‍ട്ടിയില്‍ ചേരു‍ന്നതിനായി ക്ഷണിച്ചിരുന്നു. പാട്ടീദാര്‍ സംവരണം ആവശ്യപ്പെട്ട് രൂപീകരിച്ച സംഘടനയെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വേണ്ടി ചിരാഗ് പട്ടേല്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാരോപിച്ച് സംഘടനയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ചിരാഗിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഗുജറാത്ത് നിയമസഭാ തിര‍ഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഹര്‍ദികിനെതിരെയും ചിരാഗ് പട്ടേല്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ 14 ശതമാനത്തോളം വരുന്ന പാട്ടീദാര്‍ സമുദായവും ബിജെപിയെയാണ് പിന്തുണയ്ക്കുകയെന്നും ചിരാഗ് പറയുന്നു.

  പെൺ സുഹൃത്തുകൾ ഉണ്ടാകുന്നത് തെറ്റോ?

  പെൺ സുഹൃത്തുകൾ ഉണ്ടാകുന്നത് തെറ്റോ?

  23 കാരനായ തനിക്ക് പെണ്‍സുഹൃത്തുക്കള്‍ ഉണ്ടായിക്കൂടേ എന്ന് ചോദിക്കുന്ന ഹര്‍ദിക് 50 കാരന് വരെ പെണ്‍സുഹൃത്തുക്കള്‍ ഉണ്ടാകാമെങ്കില്‍ എന്തുകൊണ്ട് തനിക്ക് ആയിക്കൂടെന്നും ചോദിക്കുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹര്‍ദികിന്‍റേതെന്ന പേരില്‍ സെക്സ് വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പട്ടേല്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഹര്‍ദിക് പട്ടേലിനെതിരെ പുറത്തിറക്കിയ സെക്സ് സിഡിയ്ക്ക് പിന്നില്‍ ബിജെപിയാണെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. രഹസ്യ സിഡികളുണ്ടാക്കി പുറത്തിറക്കുന്നതില്‍ ബിജെപി കഴിവ് തെളിയിച്ചിട്ടുണ്ടെന്നും യാദവ് പറയുന്നു. ബിജെപിയെക്കൊണ്ടും ജിഎസ്ടിയെക്കൊണ്ടും പൊറുതി മുട്ടിയ ജനങ്ങള്‍ സെകസ് സിഡിയെക്കുറിച്ച് ബോധവാന്മാരല്ലെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടിയിരുന്നു.

  English summary
  A day before Gujarat votes in its high-stakes Assembly election, the Bharatiya Janata Party is coming into focus for failing to formally release a manifesto.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്