• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിമത എംഎൽഎമാർ ബിജെപിക്ക് തലവേദനയാകും; കർണാടകയിൽ ഭരണം പിടിച്ചാലും കാത്തിരിക്കുന്നത് വൻ വെല്ലുവിളികൾ

ബെംഗളൂരു: കർണാടകയിലെ കുമാരസ്വാമി സർക്കാരിന്റെ ഭാവി നാളെ അറിയാം. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ ബുധനാഴ്ച തീരുമാനമുണ്ടാകുമെന്ന് സ്പീക്കർ കോടതിയെ അറിയിച്ചു. വ്യാഴാഴ്ച വിശ്വാസ വോട്ട് നേടാനായില്ലെങ്കിൽ കുമാരസ്വാമി സർക്കാർ നിലം പതിക്കും. 13 മാസങ്ങളായി സഖ്യ സർക്കാരിനെ താഴെയിറക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ ജയത്തോട് അടുക്കുകയാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തന്നത്. രാജി സമർപ്പിച്ച് എംഎൽഎമാരിൽ ചിലർ ഇതിനോടകം തന്നെ തങ്ങളുടെ ബിജെപി ചായ്വ് വ്യക്തമാക്കി കഴിഞ്ഞു.

മൂന്നോ നാലോ ദിവസം.. കർണാടകത്തിൽ ബിജെപി സർക്കാർ രൂപീകരിക്കും: ബിഎസ് യെദ്യൂരപ്പ! സഖ്യസർക്കാര്‍ താഴെ??

കർണാടകത്തിൽ ഭരണം പിടിക്കാൻ സാധിച്ചാലും വലിയ വെല്ലുവിളികളാണ് ബിജെപിയെ കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എംഎൽഎമാരുടെ കൂട്ടരാജിയും വിമത എംഎൽഎമാരുടെ വരവും ബിജെപിയെ തിരിച്ചടിച്ചേക്കാം. കോൺഗ്രസ്-ജെഡിഎസ് സർക്കാരിന്റെ വിധി തന്നെയാണ് നിലവിലെ സാഹചര്യത്തിൽ ബിജെപിയേയും കാത്തിരിക്കുന്നത് എന്നാണ് വിലയിരുത്തലുകൾ.

വിമതർ എത്തിയാൽ

വിമതർ എത്തിയാൽ

കർണാടകയിലെ എംഎൽഎമാരുടെ കൂട്ടരാജിക്ക് പിന്നിൽ ബിജെപിയുടെ ഓപ്പറേഷൻ താമര ആണെന്നാണ് കോൺഗ്രസും ജെഡിഎസും ആരോപിക്കുന്നത്. അനുനയ ശ്രമങ്ങൾക്ക് പോലും ഇട നൽകാത്ത വിധം എംഎൽഎമാരെ മുംബൈയിലെ ഹോട്ടലിൽ സുരക്ഷിതമായി താമസിപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി നേതാവാണ് വിമത എംഎൽഎമാർക്ക് മുംബൈയിൽ എല്ലാ സഹായവും ചെയ്തു കൊടുക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ബിജെപിയിൽ ചേരുമെന്നും ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമെന്നും ബിസി പാട്ടീൽ അടക്കമുള്ള എംഎൽഎമാർ വ്യക്തമാക്കുകയും ചെയ്തു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് തീരുമാനമാകുന്നതോടെ എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് എത്തുമെന്ന് തന്നെയാണ് സൂചന.

 പ്രതിസന്ധി

പ്രതിസന്ധി

വിമത എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് എത്തിയാൽ വലിയ വെല്ലുവിളികളാകും പാർട്ടിക്ക് മുമ്പിൽ ഉണ്ടാവുക. സ്വന്തം അണികളെ തൃപ്തിപ്പെടുത്തി ഒപ്പം നിർത്തുകയും ഒപ്പം വിമത എംഎൽഎമാരുടെ ആവശ്യങ്ങൾ പരിഗണിക്കുകയും വേണം. ഒരു വർഷം മുമ്പ് എതിർചേരിയിൽ നിന്നും പരസ്പരം പോരടിച്ചവരെ ഒപ്പം നിർത്താൻ നേതാക്കൾക്കും പ്രവർത്തകർക്കും വിയോജിപ്പ് ഉണ്ടായേക്കാം. വിമത എംഎൽഎമാരെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നത് പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കുമെന്നും പുതിയ ആളുകൾക്ക് കൂടുതൽ സ്ഥാനങ്ങൾ നൽകേണ്ടി വന്നാൽ അത് പ്രവർത്തകരുടെ അതൃപ്തിക്ക് ഇടയാക്കിയേക്കുമെന്നുമാണ് മുതിർന്ന നേതാക്കൾ തന്നെ മുന്നറിയിപ്പ് നൽകുന്നത്.

 ഗോവയിലും

ഗോവയിലും

എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ നിയമസഭയിൽ സഖ്യ സർക്കാരിന്റെ അംഗബലം 100ലേക്ക് താഴും. ബിജെപിക്കാകട്ടെ 2 സ്വതന്ത്രന്മാരുടെ പിന്തുണയോടുകൂടി കേവല ഭൂരിപക്ഷം കടക്കാനുമാകും. പുതിയതായി വരുന്നവർക്ക് അർഹമായ പരിഗണന നൽകാനായി പാർട്ടി നേതാക്കളിൽ പലരെയും മാറ്റി നിർത്തേണ്ടി വരും. ഇത് ബിജെപിക്കുള്ളിൽ വിമത സ്വരം ഉയർത്തിയേക്കാം. പ്രതിഷേധം ശക്തമായാൽ കോൺഗ്രസ് -ജെഡിഎസ് സർക്കാരിന് മുമ്പിലുള്ള വെല്ലുവിളികളാകും ബിജെപിക്കും നേരിടേണ്ടി വരിക. കൂടുതൽ വിമതരെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നത് പാർട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമോയെന്ന ഭയവും നേതാക്കൾക്കിടയിലുണ്ട്. ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിമതരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തതിന്റെ പേരിൽ നേതൃത്വത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് പ്രാദേശിക നേതാക്കളും പ്രവർത്തകരും ഉയർത്തിയത്.

 നിബന്ധനകൾ

നിബന്ധനകൾ

ഇതിനോടകം തന്നെ വിമത എംഎൽഎമാർ ബിജെപി നേതാക്കൾക്ക് മുമ്പിൽ ചില നിബന്ധനകൾ ഉന്നയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥികൾക്ക് ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നൽകരുതെന്നാണ് ആവശ്യം. വിമത എംഎൽഎയായ ബിസി പാട്ടീലും ബിജെപി നേതാവ് മുരളീധർ റാവുവും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ അടുത്തിടെ പുറത്ത് വന്നിരുന്നു. പാട്ടീൽ സമാനമായ ആവശ്യം റാവുവിനോട് ഉന്നയിച്ചതായി ഇതിൽ നിന്നും വ്യക്തമായിരുന്നു. അതേസമയം ബിജെപിക്കുള്ളിലും ചില പൊട്ടിത്തെറികൾ ഉടലെടുത്തതായി റിപ്പോർട്ടുകളുണ്ട്. ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ച ബിഎൽ സന്തോഷും യെദ്യൂരപ്പയും തമ്മിൽ ചില ഭിന്നതകളുണ്ട്. യെദ്യൂരപ്പയെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും മാറ്റിയേക്കുമെന്നും സൂചനയുണ്ട്.

കൂട്ടരാജി

കൂട്ടരാജി

ജൂലൈ ഒന്ന് മുതൽ ഇതുവരെ 16 എംഎൽഎമാരാണ് രാജി സമർപ്പിച്ചത്. 2 സ്വതന്ത്ര എംഎൽഎമാർ കുമാരസ്വാമി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തു. ഇവർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 5 എംഎൽഎമാർ കൂടി ഏത് നിമിഷവും രാജി വയ്ക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ ഭരണം പിടിച്ചെടുക്കാൻ 13 മാസങ്ങളായി ബിജെപി ശ്രമം തുടരുകയായിരുന്നു. വിഫലമായ 7 ശ്രമങ്ങൾക്കൊടുവിലാണ് വീണ്ടും ബിജെപിയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്നത്. 105 എംഎൽഎമാരുമായി ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ടും കോൺഗ്രസും-ജെഡിഎസും സഖ്യം രൂപികരിച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്.

English summary
BJP may be in trouble if it absorb rebel MLA's of Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more