കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർ പ്രദേശിൽ ബിജെപി രണ്ടക്കം കടക്കില്ല.. സർവ്വേ പ്രകാരമുളള വിലയിരുത്തൽ ഇങ്ങനെ

  • By Anamika Nath
Google Oneindia Malayalam News

ദില്ലി: നേരത്തെ ബദ്ധവൈരികളായിരുന്ന മായാവതിയുടെ എസ്പിയും അഖിലേഷ് യാദവിന്റെ ബിഎസ്പിയും ഉത്തര്‍പ്രദേശില്‍ ഒരുമിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചു കഴിഞ്ഞു. മഹാസഖ്യത്തിലെ പ്രധാനിയായ കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് ബിജെപിയെ നേരിടാനുളള എസ്പി-ബിഎസ്പി നീക്കം.

ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും ഉത്തര്‍ പ്രദേശിലെ ജനവിധി. ഇന്ത്യാ ടിവി സര്‍വ്വേ ഫലത്തിന്റെ അടിസ്ഥാനത്തിലെ വിശകലന പ്രകാരം അതീവ ദയനീയമായിരിക്കും ബിജെപിയുടെ നില. വിശദാംശങ്ങള്‍ ഇങ്ങനെ

2014ൽ ബിജെപി തൂത്തുവാരി

2014ൽ ബിജെപി തൂത്തുവാരി

80 ലോക്‌സഭാ സീറ്റുകളാണ് ഉത്തര്‍ പ്രദേശിലുളളത്. ബിജെപിക്ക് ഏറ്റവും അധികം ലോക്‌സഭാ സീറ്റുകള്‍ സമ്മാനിക്കുന്ന സംസ്ഥാനം കൂടിയാണ് ഉത്തര്‍ പ്രദേശ്. 2014ല്‍ 80ല്‍ 71 സീറ്റുകളും നേടി തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരിയിരുന്നു. ബിജെപി കൊടുങ്കാറ്റില്‍ കോണ്‍ഗ്രസിനും എസ്പിക്കും ബിഎസ്പിക്കും പിടിച്ച് നില്‍ക്കാന്‍ അന്ന് സാധിച്ചില്ല. കോണ്‍ഗ്രസിന് കിട്ടിയത് വെറും രണ്ട് സീറ്റുകള്‍.

ഇത്തവണ പകുതി മാത്രം

ഇത്തവണ പകുതി മാത്രം

സമാജ്വാദി പാര്‍ട്ടിക്ക് 5 സീറ്റുകള്‍ ലഭിച്ചപ്പോള്‍ മായാവതിയുടെ ബിഎസ്പി സംപൂജ്യരായി. എന്നാല്‍ 5 വര്‍ഷങ്ങള്‍ക്കിപ്പുറം കണക്കുകളൊന്നും ബിജെപിക്ക് ഒപ്പമല്ല. ഇന്ത്യ ടിവി സര്‍വ്വേ പ്രകാരം ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ പകുതി സീറ്റുകളേ ബിജെപിക്ക് ലഭിക്കൂ. അതായത് 80ല്‍ ബിജെപി വിജയിക്കുക 40ല്‍ മാത്രം. 71ല്‍ നിന്ന് 40ലേക്ക് ബിജെപി വീഴും.

പ്രതിപക്ഷം മുന്നേറും

പ്രതിപക്ഷം മുന്നേറും

കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും യുപിയില്‍ മുന്നേറ്റമുണ്ടാക്കും. എസ്പി 20 സീറ്റുകളിലേക്ക് നേട്ടമുയര്‍ത്തും. ബിഎസ്പി പൂജ്യത്തില്‍ നിന്ന് 15ലേക്ക് കുതിക്കും. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ തന്നെയേ ഇത്തവണയും ലഭിക്കൂ എന്നാണ് സര്‍വ്വേ ഫലം. എസ്പി, ബിഎസ്പി സഖ്യമില്ലാതെ തനിച്ച് മത്സരിച്ചാലാണ് ഈ സീറ്റുകള്‍ ലഭിക്കുക.

സഖ്യമെങ്കിൽ രണ്ടക്കം കടക്കില്ല

സഖ്യമെങ്കിൽ രണ്ടക്കം കടക്കില്ല

എന്നാല്‍ എസ്പിയും ബിഎസ്പിയും സഖ്യമായി മത്സരിക്കാന്‍ തീരുമാനിച്ച് കഴിഞ്ഞു. അതോടെ കണക്കുകള്‍ ബിജെപിക്ക് കൂടുതല്‍ പ്രതികൂലമാകും എന്നാണ് തെരഞ്ഞെടുപ്പ് സ്‌പെഷ്യലിസ്റ്റായ സി വോട്ടറിന്റെ യശ്വന്ത് ദേശ്മുഖ് വിലയിരുത്തുന്നത്. എസ്പിയും ബിഎസ്പിയും ഒരുമിക്കുന്നതോടെ ഉത്തര്‍ പ്രദേശില്‍ പത്ത് സീറ്റ് തികച്ച് നേടാന്‍ ബിജെപി വിയര്‍ക്കും എന്നാണ് യശ്വന്ത് ദേശ്മുഖ് വിലയിരുത്തുന്നത്.

കാത്തിരിക്കുന്നത് വൻ തിരിച്ചടി

കാത്തിരിക്കുന്നത് വൻ തിരിച്ചടി

ട്വിറ്ററിലൂടെയാണ് ഇന്ത്യ ടിവി സര്‍വ്വേ ഫലത്തെ അടിസ്ഥാനമാക്കിയുളള യശ്വന്തിന്റെ വിശകലനം. സര്‍വ്വേ പ്രകാരം ഉത്തര്‍ പ്രദേശില്‍ ബിജെപിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണ്. മഹാഗഡ്ബന്ധനില്ലാതെ തന്നെ ബിജെപിക്ക് 40 സീറ്റുകളേ ലഭിക്കൂ എന്നാണെങ്കില്‍ എസ്പി-ബിഎസ്പി സഖ്യത്തോടെ എന്താകുമെന്ന് ഊഹിക്കാം. കണക്കുകള്‍ നോക്കിയാല്‍ ബിജെപി രണ്ടക്കം കടക്കില്ലെന്ന് യശ്വന്ത് ദേശ്മുഖ് പറയുന്നു.

ട്വീറ്റ് വായിക്കാം

യശ്വന്ത് ദേശ്മുഖിന്റെ ട്വീറ്റ് വായിക്കാം

English summary
BJP may fail to reach 10 seats in Uttar Pradesh, says psephologist Yashwant Deshmukh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X