കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ജയിക്കണം.... ഇല്ലെങ്കില്‍ കേന്ദ്ര ഭരണവും ബിജെപിക്ക് നഷ്ടമാകും

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് നിര്‍ണായകം. ഇതിലെ ഫലങ്ങളെ ആശ്രയിച്ചിരിക്കും ബിജെപി അധികാരത്തില്‍ വരുമോ ഇല്ലയോ എന്ന കാര്യം. ഇതില്‍ മൂന്ന് സംസ്ഥാനങ്ങള്‍ ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനമാണ്. ഇത് കൈവിട്ടാല്‍ 80 സീറ്റിനടുത്ത് ബിജെപി നഷ്ടമാകും. മിസോറാമും തെലങ്കാനയും ചെറിയ സംസ്ഥാനങ്ങളാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവയാണ് നിര്‍ണായകം.

എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. എന്ത് തന്ത്രമാണ് ഇവിടെ ബിജെപി പുറത്തെടുക്കാന്‍ പോകുന്നതെന്ന് വ്യക്തമല്ല. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സംസ്ഥാനങ്ങളില്‍ പ്രചാരണം ശക്തമാക്കാതിരുന്നതും അദ്ദേഹത്തിന് തലവേദനയായി മാറുമെന്നാണ് സൂചന. 2013ല്‍ മോദി ഈ മൂന്ന് സംസ്ഥാനങ്ങളില്‍ ഗംഭീര പ്രചാരണങ്ങളാണ് നടത്തിയത്. അത് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ തുടര്‍ന്നിരുന്നു.

നിര്‍ണായക തിരഞ്ഞെടുപ്പ്

നിര്‍ണായക തിരഞ്ഞെടുപ്പ്

മധ്യപ്രദേശില്‍ സമീപകാലത്തൊന്നും നേരിടാത്ത പ്രതിസന്ധിയിലാണ് ബിജെപി. ഇത്രയും കാലം കോണ്‍ഗ്രസിന് ശക്തരായ സ്ഥാനാര്‍ത്ഥികളില്ലാത്തത് കൊണ്ടായിരുന്നു ബിജെപി ജയിച്ചത്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് ശക്തരായ രണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളുണ്ട്. സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ആര്‍എസ്എസ് നേതൃത്വവും തമ്മില്‍ ഇടഞ്ഞതും ബിജെപിയുടെ സാധ്യത ഇല്ലാതാക്കുന്നു. രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ചയും ബിജെപിക്ക് തിരിച്ചടിയാണ്.

രാജസ്ഥാനില്‍ വന്‍ പ്രതിസന്ധി

രാജസ്ഥാനില്‍ വന്‍ പ്രതിസന്ധി

സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഇത്തവണ ബിജെപിക്ക് വിജയം ഉണ്ടാകില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഏറ്റവും പ്രതിസന്ധി കാത്തിരിക്കുന്ന രാജസ്ഥാനിലാണ്. ഇവിടെ ബിജെപിയില്‍ നിന്ന് പ്രമുഖരെല്ലാം രാജിവെച്ച് പോയിരിക്കുകയാണ്. പ്രമുഖനായ നേതാവ് മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വസുന്ധര രാജയെ മാറ്റി പകരം മറ്റൊരു നേതാവിനെ കൊണ്ടുവന്നാല്‍ അത് ബിജെപി ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ ബിജെപി അതിനും തയ്യാറായില്ല. കോണ്‍ഗ്രസ് 150ലധികം സീറ്റ് നേടാനാണ് സാധ്യത കാണുന്നത്.

ഛത്തീസ്ഗഡില്‍ എന്ത് സംഭവിക്കും

ഛത്തീസ്ഗഡില്‍ എന്ത് സംഭവിക്കും

ഛത്തീസ്ഗഡിലും ബിജെപിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. ഇവിടെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള സാധ്യതയും ഇല്ല. പക്ഷേ അജിത് ജോഗി ഇവിടെ നിര്‍ണായകമാകുമെന്നാണ് സൂചന. ഇവര്‍ പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസുമായി രഹസ്യ സഖ്യമുണ്ടാക്കിയാല്‍ അത് ബിജെപിയെ പിന്നോടടിക്കും. നക്‌സല്‍ മേഖലയില്‍ ഇത്തരം സഖ്യമുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസ് വിട്ട രേണു ജോഗിയുമായി ദേശീയ നേതൃത്വം ധാരണയുണ്ടാക്കിയിട്ടുണ്ട്. രമണ്‍ സിംഗിന്റെ മണ്ഡലത്തിലടക്കം ഇരുവരും തമ്മില്‍ ധാരണയുണ്ട്. എന്നാല്‍ മായാവതി ഇതിന് തടസ്സം നില്‍ക്കുന്നുണ്ടെന്നും സൂചനയുണ്ട്.

തെലങ്കാനയും മിസോറാമും

തെലങ്കാനയും മിസോറാമും

മിസോറാം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ്. ഇവിടെ ബിജെപി കുതിപ്പ് നടത്തില്ലെന്നാണ് സൂചന. തെലങ്കാനയിലും കെ ചന്ദ്രശേഖര്‍ റാവുവും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. ഇവിടെ ബിജെപിക്ക് റോളില്ല. അതുകൊണ്ട് ബിജെപിക്ക് മറ്റ് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റ് നേടേണ്ടത് അത്യാവശ്യമാണ്. ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ എന്ത് ഫലം വന്നാലും അത് 2019ലും ഉറപ്പായും ആവര്‍ത്തിക്കും.

മോദി പ്രഭാവം മങ്ങുന്നു

മോദി പ്രഭാവം മങ്ങുന്നു

2014ല്‍ മോദിക്കുണ്ടായിരുന്ന പ്രഭാവം ഇപ്പോഴില്ല. മധ്യപ്രദേശില്‍ അദ്ദേഹത്തിന്റെ റാലികള്‍ക്ക് വിചാരിച്ച ആളുകളെ ലഭിച്ചിരുന്നില്ല. രാജസ്ഥാനിലും ഇതുതന്നെയായിരുന്നു അവസ്ഥ. പ്രാദേശികതലത്തിലുള്ള വിഷയങ്ങള്‍ തന്നെയാണ് ഇവര്‍ക്ക് ഇപ്പോഴും വിഷയം. അതില്‍ മോദിക്ക് കാര്യമായി ഒന്നും ചെയ്യാനാവുന്നില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം ജിഎസ്ടി, നോട്ടുനിരോധനം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ 2019ല്‍ ബിജെപിയെ ബാധിക്കുമെന്നും ഉറപ്പാണ്. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അതുകൊണ്ട് തന്നെ ബിജെപിയുടെ ഭരണത്തിനുള്ള ജനങ്ങളുടെ അഭിപ്രായം കൂടിയായിരിക്കും. തോറ്റാല്‍ മോദിയെ ജനങ്ങള്‍ തഴയുമെന്ന് ഉറപ്പാണ്.

ജോതിരാദിത്യ സിന്ധ്യയെ തോല്‍പ്പിക്കാന്‍ ബിജെപി.... വാജ്‌പേയുടെ മരുമകനെ കളത്തിലിറക്കും!!ജോതിരാദിത്യ സിന്ധ്യയെ തോല്‍പ്പിക്കാന്‍ ബിജെപി.... വാജ്‌പേയുടെ മരുമകനെ കളത്തിലിറക്കും!!

പിള്ള പറഞ്ഞത് കള്ളം, ശ്രീധരൻ പിളളയുടെ വാദങ്ങൾ പൊളിച്ചടുക്കി മന്ത്രി തോമസ് ഐസക്പിള്ള പറഞ്ഞത് കള്ളം, ശ്രീധരൻ പിളളയുടെ വാദങ്ങൾ പൊളിച്ചടുക്കി മന്ത്രി തോമസ് ഐസക്

English summary
bjp may loose power in 3 states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X