Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖർ ഉൾപ്പെടെ തെറിക്കും?; 7 സംസ്ഥാനങ്ങൾ.. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്ത്രം മെനഞ്ഞ് ബിജെപി

ദില്ലി; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 7 ൽ ആറ് സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരണത്തിൽ. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് ഒഴികെ മറ്റ് ആറ് ഇടത്തും ഇത്തവണയും ഭരണ തുടർച്ച സ്വപ്നം കാണുകയാണ് ബിജെപി. എന്നാൽ ബിജെപി കോട്ടയായ ഗുജറാത്തിൽ ഉൾപ്പെടെ ഇത്തവണ ശക്തമായ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്.

അതേസമയം അധിാകരം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഇവിടങ്ങളിൽ അറ്റകൈ പ്രയോഗങ്ങൾ പുറത്തെടുക്കുകയാണ് ദേശീയ നേതൃത്വം. ഗുജറാത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണിയെ മാറ്റി സർക്കാരിൽ വലിയ അഴിച്ചുപണികൾ നടത്തിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഇപ്പോഴിതാ ഭരണം നിലനിർത്താനായി പല മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കി കൊണ്ടുള്ള പരീക്ഷണത്തിനാണ് ബിജെപി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

1

പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിനിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഉത്തരാഖണ്ഡിലായിരുന്നു ആദ്യം മുഖ്യമന്ത്രിയെ ബിജെപി മാറ്റിയത്. പിന്നാലെയായിരുന്നു ഗുജറാത്തിലെ അപ്രതീക്ഷിത നീക്കം. വരും തിരഞ്ഞെടുപ്പിൽ പല സിറ്റിംഗ് എംഎൽഎമാരേയും ഒഴിവാക്കുമെന്നാണ് പുതിയ വിവരം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 15 മുതൽ 20 ശതമാനം സിറ്റിംഗ് എംഎൽഎമാർക്ക് പാർട്ടി ടിക്കറ്റ് നൽകിയിരുന്നില്ല. ഇത്തവണ ഇരട്ടി പേർ പുറത്താകുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

പല സംസ്ഥാനങ്ങളിലും നിലവിലെ രാഷ്ട്രീയ അന്തരീക്ഷം വിലയിരുത്തുന്നതിനായി ഗ്രൗണ്ട് സർവ്വേകൾ നടത്തിയിരുന്നു. പ്രാദേശിക ഏരിയ വികസന ഫണ്ടുകൾ, പാർശ്വവത്കരിക്കപ്പെട്ടവരെ ശാക്തീകരിക്കാൻ നടത്തിയ പദ്ധതികൾ തുടങ്ങി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കാർഡുകൾ സമർപ്പിക്കാൻ എംഎൽഎമാരോടും പാർട്ടി ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ച് മുഴുവൻ മണ്ഡലങ്ങളിലും ജനാഭിപ്രായം തേടി സർവ്വേ നടത്തിയിരുന്നു.ഇത് പാർട്ടി വിലയിരുത്തലുമായി താരതമ്യപ്പെടുത്തി. ഇതിൽ മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കാത്തവരാണ് അടുത്ത തവണ പുറത്താകുകയെന്ന് ബിജെപി നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

3

അതേസമയം സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നിഷേധിക്കുന്നത് അസാധാരണമല്ലെന്ന് ബിജെപി നേതാക്കൾ പറയുന്നു. 2018 ൽ രാജസ്ഥാനിൽ, നാല് മന്ത്രിമാർ ഉൾപ്പെടെ 43 സിറ്റിങ് എംഎൽഎമാരെ ബിജെപി തിരഞ്ഞെടുപ്പിൽ നിന്നും മാറ്റി നിർത്തിയിരുന്നു. ജാർഖണ്ഡിലും ഒരു ഡസനോളം നേതാക്കളെ ഒഴിവാക്കിയിരുന്നു. സ്ത്രീകൾക്കും പട്ടികജാതി വർഗ വിഭാഗങ്ങൾക്കുമായിരുന്നു പ്രധാനമായും സീറ്റുകൾ നൽകിയിരുന്നത്, നേതാക്കൾ പറഞ്ഞു.

4

അതേസമയം സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നിഷേധിക്കുന്നത് അസാധാരണമല്ലെന്ന് ബിജെപി നേതാക്കൾ പറയുന്നു. 2018 ൽ രാജസ്ഥാനിൽ, നാല് മന്ത്രിമാർ ഉൾപ്പെടെ 43 സിറ്റിങ് എംഎൽഎമാരെ ബിജെപി തിരഞ്ഞെടുപ്പിൽ നിന്നും മാറ്റി നിർത്തിയിരുന്നു. ജാർഖണ്ഡിലും ഒരു ഡസനോളം നേതാക്കളെ ഒഴിവാക്കിയിരുന്നു. സ്ത്രീകൾക്കും പട്ടികജാതി വർഗ വിഭാഗങ്ങൾക്കുമായിരുന്നു പ്രധാനമായും സീറ്റുകൾ നൽകിയിരുന്നത്, നേതാക്കൾ പറഞ്ഞു.

5

അതിനിടെ മറ്റ് പാർട്ടികളിൽ നിന്ന് വന്ന നേതാക്കൾക്ക് ടിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ബിജെപിയിൽ എതിർപ്പുകൾ ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ മറ്റ് പാർട്ടികളിൽ നിന്നും എത്തിയവർ കനത്ത പരാജയമാണ് രുചിച്ചതെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിലേയും ബംഗാളിലേയും ഉദാഹരണങ്ങളാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. 2017 ൽ ഗുജറാത്തിൽ കോൺഗ്രസ് വിട്ട് എത്തിയ 6 പേരേയും മത്സരിപ്പിച്ചു. എന്നാൽ ഇവർ എല്ലാവരും പരാജയപ്പെട്ടു. പശ്ചിമബംഗാളിലും സമാനമായിരുന്നു സാഹചര്യം. അതിനാൽ പാർട്ടി വിട്ട് എത്തിയവർക്ക് സ്ഥാനാർത്ഥിത്വം നൽകുന്നത് സംബന്ധിച്ച് കൂടുതൽ കൂടിയാലോചനകൾ വേണമെന്നതാണ് നേതാക്കൾ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+