Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഷേധക്കാര്‍ ദേശീയ പാത ഉപരോധിച്ചു; രക്ഷപ്പെടാന്‍ 5 കി.മി ഹെലികോപ്ടറില്‍ പറന്ന് ബിജെപി മന്ത്രി

ഗുവാഹത്തി: പൗരത്വനിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം നടന്ന അസമില്‍ വലിയ പ്രതിസന്ധിയാണ് ബിജെപി നേരിടുന്നത്. സംസ്ഥാന ഭരണത്തില്‍ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ അസംഗണപരിഷത്ത് പൗരത്വ നിയമത്തെ ചൊല്ലി ബിജെപിയുമായി ഇടഞ്ഞു. കേന്ദ്രത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടതും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നു.

ബിജെപി നേതാക്കള്‍ക്കെതിരെ ശക്തമായ വികാരമാണ് അസമിലുടനീളം നിലനില്‍ക്കുന്നത്. പലയിടത്തും ബിജെപി ഓഫീസുകള്‍ അക്രമിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 5 കിലോമീറ്റര്‍ ദൂരം മാത്രം ഹെലിക്കോപ്റ്ററില്‍ പറന്നിരിക്കുകയാണ് ബിജെപി മന്ത്രി. വിശദാംശങ്ങള്‍ ഇങ്ങനെ..

അസം ധനമന്ത്രി

അസം ധനമന്ത്രി

ബിജെപി നേതാവും അസം ധനമന്ത്രിയുമായ ഹിമന്ത്വ ബിശ്വ ശര്‍മ്മയാണ് പ്രതിഷേധക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ 5 കിലോമീറ്റര്‍ മാത്രമുള്ള യാത്രക്ക് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. അന്തരിച്ച ബിജെപി എംഎല്‍എ രാജന്‍ ബോര്‍താക്കുറിന്‍റെ വസതി സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മ.

ഗൊരോയ്മാരിയിലേക്ക്

ഗൊരോയ്മാരിയിലേക്ക്

തേസ്പൂര്‍ വിമാനത്താവളത്തിലെത്തില്‍ നിന്നാണ് രാജന്‍ ബോര്‍താക്കൂറിന്‍റെ വീട് സ്ഥിതിചെയ്യുന്ന ഗൊരോയ്മാരിയിലേക്ക് മന്ത്രി ഹെലിക്കോപ്ടര്‍ സഞ്ചാരം നടത്തിയത്. ഗുവാഹത്തിയില്‍ നിന്ന് ശനിയാഴ്ച്ച തേസ്പൂരില്‍ എത്തിയെങ്കിലും ഗൊരോയ്മാരിയിലേക്ക് പോകാന്‍ ഹിമന്ത ബിശ്വ ശര്‍മ്മക്ക് സാധിച്ചിരുന്നില്ല.

ദേശീയ പാത 15 ഉപരോധിച്ചു

ദേശീയ പാത 15 ഉപരോധിച്ചു

ഗൊരോയ്മാരിയിലേക്ക് മന്ത്രി എത്തുന്ന വിവരം അറിഞ്ഞ ഓള്‍ അസം സ്റ്റുഡന്‍റ് യൂണിയന്‍ പ്രതിഷേധവുമായി ദേശീയ പാത 15 ഉപരോധിച്ചു. തുടര്‍ന്ന് പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് റോഡ് മാര്‍ഗം സഞ്ചരിക്കുന്നത് സുരക്ഷിതമല്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. ഇതോടെ അദ്ദേഹം ഹെലികോപ്റ്ററില്‍ യാത്ര തുടരുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ മര്‍ദ്ദനം

ഉത്തര്‍പ്രദേശില്‍ മര്‍ദ്ദനം

കഴിഞ്ഞ ദിവസം പൗരത്വ നിയമഭേദഗതിയെ കുറിച്ച് വിശദീകരിക്കാനെത്തിയ ബിജെപി നേതാവിന് ഉത്തര്‍പ്രദേശില്‍ നാട്ടുകാരുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിരുന്നു. അര്‍മോഹ ജില്ലയിലെ ബിജെപി ന്യൂനപക്ഷ വിഭാഗം ജനറല്‍ സെക്രട്ടറി മുര്‍ത്തസ ആഗ ഖാസിമിക്കാണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും സംബന്ധിച്ച് വിശീദീകരിക്കാനെത്തിയതായിരുന്നു മുര്‍ത്തസ ആഗ ഖാസിമി.

ലകാഡ മഹല്ലില്‍

ലകാഡ മഹല്ലില്‍

ലകാഡ മഹല്ലില്‍ തടഞ്ഞു നിര്‍ത്തി ഇദ്ദേഹത്തെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ആരോപണം. ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.

സംഘം ചേര്‍ന്ന്

സംഘം ചേര്‍ന്ന്

'ലകാഡ മഹല്ലിലെ ഒരു സ്ഥാപനത്തില്‍ പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക എന്നിവ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ പോയതായിരുന്നു ഞാന്‍. പരിപാടിക്കിടെ റാസ അലി എന്നയാളുടെ നേതൃത്വത്തില്‍ ഒരു സംഘം എന്നെ അക്രമിക്കുകയായിരുന്നു'- മുര്‍ത്തസ ആഗ ഖാസിമി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+