ഇതൊക്കെ ഇന്ത്യയിലേ നടക്കൂ..ഷോര്‍ട്‌സ് ധരിച്ച് നിയമസഭയിലെത്തിയ ബിജെപി എംഎല്‍എയ്ക്ക് കിട്ടിയ പണി

  • By: Pratheeksha
Subscribe to Oneindia Malayalam

നിയമസഭയില്‍ ഉണ്ടും ഉറങ്ങിയും കശപിശ കൂടുകയും ചെയ്യുന്ന എംഎല്‍എ മാരുടെ ലീലാ വിലാസങ്ങള്‍ പല സംസ്ഥാനങ്ങളിലും പതിവുള്ളതാണ്. എന്നാല്‍ ബീഹാറിലെ ബിജെപി എംഎല്‍എ ബിനയ് ബിഹാരി ഇതില്‍ നിന്നു കുറച്ചു വ്യത്യസ്തമായി ഷോര്‍ട്‌സും ബനിയനും ധരിച്ചാണ് കഴിഞ്ഞ ദിവസം സഭയിലെത്തിയത്‌.

പ്രതിഷേധമെന്ന നിലയിലാണെങ്കിലും നിയമസഭയില്‍ ഷോര്‍ട്‌സ് ധരിച്ചെത്തിയ എംഎല്‍എയ്ക്ക് നല്ല പണി കിട്ടുകയും ചെയ്തു. ചമ്പാരന്‍ ജില്ലയിലെ ലൗറിയയില്‍ നിന്നുള്ള എംഎല്‍എ യാണ് ബിനയ്. ബിഹാറിലെ ബെട്ടയ -മനുവപ്പ റോഡ് നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബിനയ് ഷോര്‍ട്‌സ് ധരിച്ചെത്തിയത്.

Read more: ഹലാല്‍ ഉത്പ്പന്നങ്ങള്‍ക്ക് വിലക്ക്; ചൈനയിലെ മുസ്ലീങ്ങളെ കാത്ത് ഇനിയെന്തൊക്കെ..

binay-29-1

ഷോര്‍ട്‌സ് ധരിച്ചെത്തിയ എംഎല്‍എ യെ സ്പീക്കര്‍ ഉളളില്‍ കടത്തിവിട്ടില്ലെന്നു മാത്രമല്ല സഭ പിരിയുന്നതു വരെ എംഎല്‍എയ്ക്ക് ഹാളിനു പുറത്തുളള പുല്‍ത്തകിടിയില്‍ ഇരിക്കേണ്ടതായി വന്നു. 44.325 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം തുടര്‍ച്ചയായി വൈകുന്നു എന്നാണ് എംഎല്‍എയുടെ ആരോപണം. 

മുഖ്യമന്ത്രി നിതീഷ് കുമാര്‍ 2013 ലാണ് റോഡ് നിര്‍മ്മിച്ചു നല്‍കുമെന്ന് പറഞ്ഞതെങ്കിലും ഇത്രയും കാലമായിട്ടും നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചിട്ടില്ലെന്നാണ്  എംഎല്‍എ ആരോപിക്കുന്നത്.  മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി അടക്കമുളളവര്‍ ബിനയ് ബിഹാരിയ്ക്ക് പിന്തുണനല്‍കി.

റോഡ് നിര്‍മ്മാണം വൈകുന്നതില്‍ തൃപ്തികരമായ മറുപടി ലഭിക്കുന്നതു വരെ താനിനിയും ഷോര്‍ട്‌സ് ധരിച്ചെത്തുമാണ് ബിനയ് പറയുന്നത്.

English summary
BJP MLA Binay Bihari was denied entry into the Bihar Assembly after he arrived in shorts to protest the delay in construction of Bettiah-Manuappa road
Please Wait while comments are loading...