കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം കച്ചവടക്കാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി എംഎല്‍എ; ഓര്‍ത്താല്‍ നല്ലതെന്ന് താക്കീത്

  • By News Desk
Google Oneindia Malayalam News

ലക്‌നൗ: രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ മേയ് 3ന് അവസാനിക്കാനിരിക്കെ പുതിയ കേസുകള്‍ വീണ്ടും ആശങ്ക ഉയര്‍ത്തുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 29435 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം നിയന്ത്രണമല്ലാത്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികള്‍ വീണ്ടും നീട്ടണമെന്ന നിലപാടിലാണ് സംസ്ഥാനങ്ങള്‍.

ആറ് സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കേന്ദ്രത്തെ സമീപിച്ചത്. രാജ്യത്തെ കൊറോണ പ്രതിരോധ നടപടികള്‍ക്കിടെ രാജ്യത്ത് വിവാദമായൊരു സംഭവമായിരുന്നു ലോക്ക്ഡൗണ്‍ ലംഘിച്ച് ദില്ലിയിലെ നിസാമുദീനിലെ മര്‍ക്കസില്‍ മതസമ്മേളനം സംഘടിപ്പിച്ചത്. എന്നാല്‍ പലയിടങ്ങളിലും സംഭവത്തെ ചിലര്‍ വര്‍ഗീയവല്‍ക്കരിക്കുകയും ഉണ്ടായി. ഇപ്പാഴിതാ മുസ്ലിം കച്ചവടക്കാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംഎല്‍എ.

ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്, രോഗം സ്ഥിരീകരിച്ചവരില്‍ നഴ്‌സും നഗരസഭ കൗണ്‍സിലറുംഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്, രോഗം സ്ഥിരീകരിച്ചവരില്‍ നഴ്‌സും നഗരസഭ കൗണ്‍സിലറും

കോവിഡിനെ നമ്മള്‍ അതിജീവിക്കും, പക്ഷെ ഈ വിഷജീവികള്‍..വളരെ സൂക്ഷിക്കണം; രൂക്ഷവിമര്‍ശനവുമായി ബെന്യാമിൻകോവിഡിനെ നമ്മള്‍ അതിജീവിക്കും, പക്ഷെ ഈ വിഷജീവികള്‍..വളരെ സൂക്ഷിക്കണം; രൂക്ഷവിമര്‍ശനവുമായി ബെന്യാമിൻ

ബിജെപി എംഎല്‍എ

ബിജെപി എംഎല്‍എ

കൊറോണ വൈറസ് രോഗ വ്യാപനത്തിനിടെ മുസ്ലിം കച്ചവടക്കാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശനവുമായി ബിജെപി എംഎല്‍എ. ബിജെപി എംഎല്‍എയായ സുരേഷ് തിവാരിയാണ് കച്ചവടക്കാക്കെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. മുസ്ലിം കച്ചവടക്കാര്‍ പച്ചക്കറിയില്‍ ഉമിനീര് പുരകട്ടിയാണ് വില്‍പ്പന നടത്തുന്നതെന്നായിരുന്നു എംഎല്‍എയുടെ ആരോപണം.

പച്ചക്കറി വാങ്ങരുത്

പച്ചക്കറി വാങ്ങരുത്

'ഒരു കാര്യം മനസില്‍ ഓര്‍ത്തുവെച്ചോളു. ഞാന്‍ എല്ലാവരോടും പൊതുവായി ഒരു കാര്യം പറയുകയാണ്. ഒരാളും മുസ്ലീങ്ങളുടെ കൈയ്യില്‍ നിന്നും പച്ചക്കറി വാങ്ങരുത്.' എന്നായിരുന്നു എംഎല്‍എ പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

പരാതി

പരാതി

പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി എംഎല്‍എ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസ് രോഗം പടര്‍ത്തുന്നതിനായി ഒരു സമുദായത്തില്‍പ്പെട്ട ആളുകള്‍ പച്ചക്കറിയില്‍ ഉമി നീര് വില്‍ക്കുകയാണെന്ന പരാതി ലഭിച്ചു. ആളുകളില്‍ അത്തരമൊരു സംശയം ഉണ്ടെങ്കില്‍ അവരില്‍ നിന്നും പച്ചക്കറി വാങ്ങേണ്ടതില്ലായെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഈ സാഹചര്യം മാറി കഴിഞ്ഞാല്‍ അവരുടെ ഇഷ്ടടം പോലെ ചെയ്‌തോളാനും ഞാന്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സിപ്രസിനോടായിരുന്നു എംഎല്‍എയുടെ പ്രതികരണം.

അഭിപ്രായം

അഭിപ്രായം

താന്‍ എന്റെ അഭിപ്രായമാണ് പറഞ്ഞതതെന്നും ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം ഉണ്ടെന്നും എംഎല്‍എ കൂട്ടി ചേര്‍ത്തു. രാജ്യത്ത് ജാമിയ അംഗങ്ങള്‍ എന്താണ് ചെയ്തതെന്ന് എല്ലാവരും കണ്ടതാണ്. ദില്ലിയിലെ നിസാമുദീനിലെ മര്‍ക്കസ് സമ്മേളനത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു എംഎല്‍എയുടെ പ്രതികരണം. മര്‍ക്കസില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

 ബിജെപി

ബിജെപി

എന്നാല്‍ ഉത്തരം പ്രസ്താവനകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വിഷയത്തെക്കുറിച്ച് പഠിച്ച ശേഷം ഇതില്‍ തിവാരിയോട് കാര്യങ്ങള്‍ അന്വേഷിക്കുമെന്നും ബിജെപി വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു. നേരത്തെ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയും എന്നാല്‍ ഡെലിവറി ബോയ് മുസ്ലീമായതിനാല്‍ അത് മടങ്ങി അയച്ച സംഭവവുമുണ്ടായിരുന്നു. മുംബൈയിലായിരുന്നു സംഭവം.

English summary
BJP MLA Controversial Statement Against Muslim Vegetable Sellers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X