കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിക്കെതിരെ ബിജെപി എംഎല്‍എ; വീഡിയോ വൈറല്‍

  • By Muralidharan
Google Oneindia Malayalam News

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷായ്ക്കും എതിരെ ബി ജെ പി എം എല്‍ എ രാജ് പുരോഹിത് നടത്തിയ പരാമര്‍ശങ്ങള്‍ വൈറലാകുന്നു. മഹാരാഷ്ട്രയിലെ കൊളാബയില്‍ നിന്നുളള എം എല്‍ എയാണ് രാജ് പുരോഹിത്. മോദിക്കും അമിത് ഷായ്ക്കും എതിരെ രാജ് പുരോഹിത് വിമര്‍ശനം നടത്തുന്നതിന്റെ ഒളിക്യാമറാ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.

വെള്ളിയാഴ്ച വിവിധ ഭാഷാചാനലുകളില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടു. ബി ജെ പിയില്‍ നരേന്ദ്ര മോദിയും അമിത് ഷായും മാത്രമാണ് അധികാരം കൈയ്യാളുന്നത് എന്നാണ് എം എല്‍ എയുടെ വിമര്‍ശനം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം ഒന്നും ചെയ്യാനാകാതെ ഇരിക്കുകയാണ് എന്നും ഇയാള്‍ പറയുന്നു.

modi-shah

അജ്ഞാതനായ ഒരാളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് രാജ് പുരോഹിത് ഇക്കാര്യങ്ങള്‍ പറയുന്നത്. പാര്‍ട്ടിയില്‍ നേതാക്കളുടെ ഒത്തൊരുമയില്ല. അത് പാര്‍ട്ടിക്ക് അപകടകമാണ്. ഏകദാഥ് ഖട്‌സേ കഴിഞ്ഞാല്‍ മഹാരാഷ്ട്ര ബി ജെ പിയിലെ ഏറ്റവും സീനിയറായ നേതാവ് താനാണ് എന്നും രാജ് പുരോഹിത് വീഡിയോയില്‍ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ വീഡിയോ വൈറലായതോടെ ഇക്കാര്യങ്ങള്‍ രാജ് പുരോഹിത് നിഷേധിച്ചു. താന്‍ ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല. വീഡിയോയില്‍ ഉള്ള കാര്യങ്ങള്‍ മോര്‍ഫ് ചെയ്തതാണ്. വീഡിയോയെക്കുറിച്ച് പ്രതിക്കരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് തയ്യാറായില്ല. 1995 - 99 കാലത്തെ ശിവസേന - ബി ജെ പി മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു പുരോഹിത്. ഇയാളെ ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല.

English summary
BJP Maharashtra MLA criticizes PM Narendra Modi and Amit Shah, video goes viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X