ഇന്ത്യയില്‍ ഏറ്റവും സമ്പന്ന പാര്‍ട്ടിയായി ബിജെപി, ഒരു വര്‍ഷത്തില്‍ വളര്‍ന്നത് 1050 കോടി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്ന പാര്‍ട്ടിയായി ബിജെപി. ദേശീയ പാര്‍ട്ടികള്‍ക്കെല്ലാം കൂടിയുള്ള ആസ്തി പരിശോധിച്ചാല്‍ അത് സിംഹഭാഗവും ബിജെപിക്കാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റക് റിഫോമ്‌സ് റിപ്പോര്‍ട്ട് പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിയുടെ ആസ്തി 6064 കോടിയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 1050 കോടിയാണ് ആസ്തിയുടെ കാര്യത്തില്‍ ബിജെപിക്ക് വര്‍ധനവുണ്ടായത്.
ഇതിന് തൊട്ടുമുമ്പുള്ള വര്‍ഷം ആയിരം കോടിയില്‍ അധികം കുറവായിരുന്നു പാര്‍ട്ടിയുടെ ആസ്തി. മൊത്തം ദേശീയ പാര്‍ട്ടികളുടെ ആസ്തി നോക്കിയാല്‍ അതില്‍ 68 ശതമാനം ഭാഗവും ബിജെപിക്കൊപ്പമാണ്. ബിജെപിയുടെ സമ്പത്തില്‍ പകുതിയോളം ഫിക്‌സഡ് ഡെപ്പോസിറ്റായിട്ടാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസിന്റെ ആസ്തി ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്.

2021-22ല്‍ 805 കോടിയാണ് കോണ്‍ഗ്രസിന്റെ ആസ്തി. 2020-21 വര്‍ഷത്തെ അപേക്ഷിച്ച് 110 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ ആസ്തിയില്‍ വര്‍ധനവുണ്ടായതെന്ന് എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ട് ദേശീയ പാര്‍ട്ടികളുടെ ആസ്തികളും, ബാധ്യതകളും എഡിആര്‍ റിപ്പോര്‍ട്ടിലുണ്ട്. ബിജെപി, കോണ്‍ഗ്രസ്, ബിഎസ്പി, സിപിഎം, എന്‍സിപി, എന്‍പിപി, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരുടെ ആസ്തിയടക്കമുള്ള കാര്യങ്ങളാണ് പുറത്തുവിട്ടത്.
അതേസമയം എന്‍സിപി, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരുടെ ദേശീയ പദവി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായനികുതി വകുപ്പിനും, തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ ഡാറ്റ പ്രകാരമുള്ള വിവരങ്ങളാണിത്. ഇവ ഓഡിറ്റ് ചെയ്തവയാണ്. ബിജെപി ഒഴിച്ചുള്ള ദേശീയ പാര്‍ട്ടികളുടെ സമ്പത്ത് 2800 കോടി വരും.
സിപിഎം 735 കോടി, ബിഎസ്പി 690 കോടി, തൃണമൂല്‍ കോണ്‍ഗ്രസ് 458 കോടി, എന്‍പിപി 1.8 കോടി, എന്നിങ്ങനെയാണ്. ബിജെപിയുടെയും മറ്റ് ദേശീയ പാര്‍ട്ടികളുടെ സമ്പത്ത് 2004-05 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ 1947 ശതമാനമാണ് വര്‍ധിച്ചത്. 431.33 കോടിയായിരുന്നു ആ സമയത്തെ ആസ്തി. ഇത് 8829.158 കോടിയായി വര്‍ധിച്ചെന്നും എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ ദേശീയ പാര്‍ട്ടികളുടെ ബാധ്യതകള്‍ കുറയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2021നും 2022നും ഇടയില്‍ ബാധ്യതകള്‍ 103 കോടിയില്‍ നിന്ന് 62 കോടിയായി കുറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ ബാധ്യതയുള്ളത്. 41.95 കോടിയാണ് ബാധ്യത. ഇത് മൊത്തം ബാധ്യതകളുടെ 66 ശതമാനം വരും.
രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. 12.21 കോടിയാണ് ബാധ്യത. ബിജെപിയുടെ ബാധ്യത വെറും അഞ്ച് കോടി മാത്രമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത കൊണ്ടുവരാന്‍ വേണ്ടിയുള്ള നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നതായും എഡിആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.












Click it and Unblock the Notifications