കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്കറില്ല; ബിജെപിക്ക് വേണ്ടി കളിക്കുന്നത് അമിത് ഷാ... ഗോവയില്‍ സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചു

Google Oneindia Malayalam News

പനാജി: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല എന്നാണ് ഗോവയില്‍ നിന്നുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും പിന്തുണ തേടി ചെറുപാര്‍ട്ടികളെ സമീപിച്ചു. ബിജെപിക്ക് വേണ്ടി കേന്ദ്ര നേതൃത്വമാണ് ചരടുവലിക്കുന്നത്. ഗോവയിലെ പഴയ കാല പ്രാദേശിക പാര്‍ട്ടിയായ മഹാരാഷ്ട്ര ഗോമന്‍തക് പാര്‍ട്ടി (എംജിപി) യുമായി സഖ്യം ചേരാന്‍ ബിജെപി ശ്രമം തുടങ്ങി. എംജിപിയുമായി ചര്‍ച്ച തുടങ്ങി എന്ന് ബിജെപി നേതാവും ഗോവ മുഖ്യമന്ത്രിയുമായ പ്രമോദ് സാവന്ത് പ്രതികരിച്ചു. മാര്‍ച്ച് പത്തിന് ഫലം പ്രഖ്യാപിക്കുന്ന വേളയില്‍ തന്നെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളും ആരംഭിക്കാനാണ് ബിജെപിയുടെ തീരുമാനം.

a

40 അംഗ നിയമസഭയാണ് ഗോവയിലേത്. 22 സീറ്റില്‍ ജയിക്കുമെന്ന് പ്രമോദ് സാവന്ത് പ്രതികരിച്ചു. ഒരുപക്ഷേ കേവല ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം വന്നാല്‍ എംജിപിയുടെയും സ്വതന്ത്രരുടെയും പിന്തുണ തേടാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വമാണ് എംജിപിയുമായി സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2017ല്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ സഹായിച്ച പാര്‍ട്ടിയാണ് എംജിപി.

2017ല്‍ ഏറ്റവും വലിയ കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസായിരുന്നു. 17 സീറ്റ് ലഭിച്ച കോണ്‍ഗ്രസിനെ പിന്തള്ളി പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെയാണ് ബിജെപി സര്‍ക്കാരുണ്ടാക്കിയത്. 13 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചിരുന്നത്. എംജിപി, ജിഎഫ്പി എന്നീ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയായിരുന്നു ബിജെപി ഭരണം പിടിച്ചത്. ഇത്തവണ ജിഎഫ്പി കോണ്‍ഗ്രസിനൊപ്പം സഖ്യം ചേര്‍ന്നാണ് മല്‍സരിച്ചത്. എംജിപി തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയും മല്‍സരിച്ചു. ബിജെപി തനിച്ചാണ് ജനവിധി തേടിയത്. എഎപിയും എന്‍സിപിയും മല്‍സര രംഗത്തുണ്ടായിരുന്നു. പഴയ സഖ്യകക്ഷിയെ വീണ്ടും കൂടെ ചേര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്; കാമത്ത് മുഖ്യമന്ത്രിയാകും, ചിദംബരം ക്യാമ്പ് ചെയ്യുന്നുകോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്; കാമത്ത് മുഖ്യമന്ത്രിയാകും, ചിദംബരം ക്യാമ്പ് ചെയ്യുന്നു

ഗോവയില്‍ ജനകീയനായ ബിജെപി നേതാവായിരുന്നു മനോഹര്‍ പരീക്കര്‍. അദ്ദേഹം മുഖ്യമന്ത്രിയായാല്‍ ഞങ്ങള്‍ പിന്തുണയ്ക്കുമെന്നായിരുന്നു 2017ല്‍ ഗോവയിലെ പ്രാദേശിക പാര്‍ട്ടികളുടെ നിലപാട്. പരീക്കര്‍ മരിച്ചതോടെ ബിജെപിക്ക് എടുത്തുകാട്ടാന്‍ ശക്തനായ ഒരു നേതാവ് ഗോവയില്‍ ഇല്ല. പ്രമോദ് സാവന്തുമായി പ്രാദേശിക കക്ഷികള്‍ അടുപ്പം നിലനിര്‍ത്തുന്നുമില്ല. ഈ സാഹചര്യത്തില്‍ ഗോവയിലെ സഖ്യ നീക്കങ്ങള്‍ക്ക് അമിത് ഷാ നേരിട്ട് ചരടുവലികള്‍ നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് വരികയാണെങ്കില്‍ പിന്തുണയ്ക്കില്ല എന്നാണ് കഴിഞ്ഞ ദിവസം എംജിപി നേതാവ് സുദിന്‍ ധവാലികര്‍ പറഞ്ഞത്. എംജിപിയുടെ അംഗങ്ങളെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ വ്യക്തിയാണ് പ്രമോദ് സാവന്ത്. അദ്ദേഹത്തിന് ഒരിക്കലും പിന്തുണ നല്‍കില്ലെന്നും ധവാലികര്‍ പറഞ്ഞു.

English summary
BJP Moves to Deal With MGP in Goa; CM Pramod Sawant Says Central Leadership Starts Talk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X