ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു, ഉത്തർപ്രദേശിൽ ബിജെപി എംപി പാർട്ടി വിട്ടു
ലഖ്നൊ: ബിജെപി എംപി അൻഷൂൽ വർമ സമാജ് വാദി പാർട്ടിയിൽ ചേർന്നു. ലോക്ഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. ക്ഷേത്രപരിസരത്ത് മദ്യവിതരണം ചെയ്തതിനെ ചോദ്യം ചെയ്തിനെ തുടർന്നാണ് പാർട്ടി തന്നോട് വിവേചനം കാണിച്ചതെന്ന് അൻഷൂൽ ആരോപിച്ചു.
യാതൊരു നിബന്ധനകളും മുന്നോട്ട് വയ്ക്കാതെയാണ് എസ്പിയിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി ആരംഭിച്ച ചൗക്കീദാർ ക്യാംപെയിന്റെ ഭാഗമായി ട്വിറ്ററിൽ പേര് മാറ്റാത്തതാണ് തന്റെ മറ്റൊരു തെറ്റായി പാർട്ടി കാണുന്നതെന്നും അൻഷൂൽ ആരോപിക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരന്റെ പക്കലാണ് രാജിക്കത്ത് കൈമാറിയത്. അൻഷൂൽ വർമയുടെ സിറ്റിംഗ് സീറ്റായ ഹാർദോയിയിൽ ഇക്കുറി ജയ് പ്രകാശ് റാവത്താണ് ബിജെപി സ്ഥാനാർത്ഥി.
2014ൽ ഹാർദോയ് മണ്ഡലത്തിൽ മികച്ച വിജയം നേടിയ സ്ഥാനാർത്ഥിയാണ് അൻഷൂൽ. എംപിയെന്ന നിലയിൽ അൻഷൂലിന്റെ പ്രവർത്തനം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് സീറ്റ് നിഷേധിച്ചതെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.
Read More: Lok Sabha Election 2019: ഉത്തർപ്രദേശിലെ ലോക്സഭ മണ്ഡലങ്ങളെക്കുറിച്ച് അറിയാനുള്ളതെല്ലാം....
1990 മുതൽ രണ്ട് വട്ടം ഹാർദോയ് മണ്ഡലത്തിൽ നിന്നും ലോക്സഭയിലെത്തിയ നേതാവാണ് ജയ്പ്രകാശ് റാവത്ത്. 2004ൽ പ്രകാശ് റാവത്ത് ബിജെപി വിട്ട് എസ്പിയിൽ ചേർന്നിരുന്നു, 2018ലാണ് അദ്ദേഹം ബിജെപിയിലേക്ക് തിരികെയെത്തുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ