കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വീണ്ടും സ്ത്രീകള്‍ക്ക് താങ്ങായി എത്തുന്നു,11,000 സ്ത്രീകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി

  • By Sruthi K M
Google Oneindia Malayalam News

രാജസ്ഥാന്‍: ആഗസ്ത് 29 രക്ഷാബന്ധന്‍ വേളയില്‍ ബിജെപി സ്ത്രീകള്‍ക്ക് സമ്മാനമായി നല്‍കുന്നത് രണ്ട് ലക്ഷം രൂപയാണ്. ബിജെപി വീണ്ടും സ്ത്രീകളുടെ സുരക്ഷയ്ക്കായി എത്തുകയാണ്. ബി ജെ പി എം.പി ചൗദരിയാണ് തന്റെ നിയോജക മണ്ഡലത്തിലെ 11,000 പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരം ഇന്‍ഷുറസ് പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭീമാ യോജന പദ്ധതി പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സാണ് നല്‍കുന്നത്. അപകടങ്ങള്‍, മരണം, അംഗവൈകല്യങ്ങള്‍ എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കാണ് ഈ ഇന്‍ഷുറന്‍സ് ലഭ്യമാക്കുക.

insurance

നഗരത്തില്‍ മാത്രമല്ല ഗ്രാമങ്ങളിലേക്കും ഈ പദ്ധതി ലഭ്യമാക്കുന്നതാണെന്ന് ചൗദരി അറിയിച്ചു. ഭൂരി പക്ഷം ജനങ്ങളില്‍ നിന്ന് സ്ത്രീകളെ തിരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമന്ത്രി ഈ ഇന്‍ഷുറന്‍സ് പദ്ധതി നേരത്തെ പരിചയപ്പെടുത്തിയിരുന്നു.

എം.പി ചൗദരി സ്വന്തം താല്‍പര്യ പ്രകാരമാണ് പദ്ധതി ആരംഭിക്കുന്നത്. യോഗ്യരായ സ്ത്രീകളെയും പെണ്‍കുട്ടികളെ കണ്ടെത്തുന്നതിന് ശബ്ദ സന്ദേശങ്ങളും നോട്ടീസുകളും ഒരുക്കിയിട്ടുണ്ട. 16 മുതല്‍ 70 വയസ് വരെ പ്രായമുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടും വൈകാതെ തുടങ്ങുമെന്നും ചൗദരി അറിയിച്ചു.

English summary
A BJP MP will bestow a gift of insurance, under the government's social security scheme, to 11,000 girls and women of his constituency on the occasion of Rakshabandhan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X