Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനം കയറ്റി കൊലപാതകശ്രമം; ബിജെപി എംപിയുടെ സഹോദരന്‍ അറസ്റ്റില്‍

ജാഷ്പുര്‍: ഒരു സ്‌കൂള്‍ ഡയറക്ടറെ വാഹനം കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ ബിജെപി എംപിയുടെ സഹോദരന്‍ പിടിയിലായി. ബിജെപി രാജ്യസഭാ എംപി രണ്‍വിജയ് സിങ് ജുഡിയോയുടെ ഇളയ സഹോദരന്‍ വിക്രമാദിത്യ സിങ് ജൂഡിയോ ആണ് അറസ്റ്റിലായത്. ഛത്തീസ്ഗഡിലെ ജാഷ്പുരിലെ ഒരു കാട്ടില്‍വെച്ചായിരുന്നു അറസ്റ്റ്.

ജാഷ്പുരിലെ രാജകുടുംബത്തില്‍പ്പെട്ടയാളാണ് വിക്രമാദിത്യ. ഇക്കഴിഞ്ഞ ഏപ്രില്‍ 6ന് ജാഷ്പുര്‍ ടൗണില്‍വെച്ച് പ്രദേശത്തെ ബര്‍മേശ്വര്‍ ഗുപ്ത എന്ന സ്‌കൂള്‍ ഡയറക്ടറെ തന്റെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് വിക്രമാദിത്യ. ഒരു സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകശ്രമത്തില്‍ കലാശിച്ചത്.

arrest

ബര്‍മേശ്വര്‍ ഗുപ്ത ഗുരുതരാവസ്ഥയില്‍ റാഞ്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ വിക്രമാദിത്യ ഒളിവില്‍ പോവുകയായിരുന്നു. കഴിഞ്ഞദിവസം ജാഷ്പുര്‍ കൊട്ടാരത്തില്‍ ദസറയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വിക്രമാദിത്യ എത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു.

എന്നാല്‍, പോലീസിനെ വെട്ടിച്ച് വിക്രമാദിത്യ വാഹനത്തില്‍ കാട്ടിലേക്ക് രക്ഷപ്പെട്ടു. പിന്തുടര്‍ന്ന പോലീസ് വനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിക്കൊപ്പം രണ്ട് സഹായികളും പിടിയിലായിട്ടുണ്ട്. പ്രതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നവര്‍ക്ക് നേരത്തെ 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+