കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിലെ വിജയം; ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്കെതിരെ നടപടിയുണ്ടാകും

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തി ബിഹാറില്‍ മഹാസഖ്യം നേടിയ വിജയത്തിന് പിന്നാലെ മുന്‍ ബോളിവുഡ് നടനും ബിജെപി എംപിയുമായി ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്കെതിരെ നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യം വിജയം നേടിയതിനെ ശത്രുഘ്‌നന്‍ സിന്‍ഹ പുകഴ്ത്തിയിരുന്നു.

ജനാധിപത്യത്തിന്റെ വിജയമാണിതെന്നായിരുന്നു ശത്രഘ്‌നന്‍ സിന്‍ഹയുടെ ആദ്യ പ്രതികരണം. ബിജെപി സഖ്യം ജയിച്ചിരുന്നെങ്കില്‍ ജനാധിപത്യത്തിന്റെ തോല്‍വി ആകുമായിരുന്നു എന്ന ധ്വനികൂടി ഇദ്ദേഹത്തിന്റെ വാക്കുകളില്‍ ഒളിപ്പിച്ചിട്ടുണ്ട്. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ നിതീഷ് കുമാറിനെ അനുകൂലിച്ചുവന്ന ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്കെതിരെ തെരഞ്ഞെടുപ്പിനു ശേഷം നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. തനിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

shatrughan-sinha

പറ്റ്‌ന ലോക്‌സഭയെ പ്രതിനിധീകരിക്കുന്ന ശത്രുഘ്‌നന്‍ സിന്‍ഹയെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും ഒഴിവാക്കിയത് എന്തിനെന്ന് ബിജെപി ഇതുവരെ വിശദീകരിച്ചിട്ടില്ല. അതേസമയം, തന്നെ മനപൂര്‍വം തഴയുകയായിരുന്നെന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹ പരസ്യമായി പറഞ്ഞത്. ചില പ്രാദേശിക നേതാക്കള്‍ തന്റെ പോപ്പുലാരിറ്റിയെ ഭയക്കുന്നുണ്ടെന്നും അദ്വാനിയുടെ ശിക്ഷ്യനായതു കൊണ്ടാണ് ഇപ്പോഴത്തെ നേതൃത്വം തന്നെ അവഗണിക്കുന്നതെന്നും സിന്‍ഹ പറഞ്ഞിരുന്നു.

ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്കെതിരെ നടപടിയുണ്ടായാല്‍ അടുത്തു തെരഞ്ഞെടുപ്പോടെ അദ്ദേഹം ജനതാദള്‍ യുണൈറ്റില്‍ ചേരാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. നിതീഷിനെ അമിതമായി പുകഴ്ത്തുന്നതും ഇതിന്റെ ഭാഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

English summary
BJP MP Shatrughan Sinha says Bihari vs Bahari' settled once and for all
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X