
പള്ളിയുടെ മാതൃകയിലുള്ള ബസ് സ്റ്റോപ്പ് പൊളിക്കുമെന്ന് ബിജെപി എംപി; പിന്നാലെ താഴികക്കുടങ്ങള്‍ അപ്രത്യക്ഷം
ബെംഗളൂരു: കര്‍ണാടകയിലെ മൈസൂരു ബസ് സ്റ്റോപ്പിന് മുകളില്‍ സ്ഥാപിച്ചിരുന്ന പള്ളികളിലേതിന് സമാനമായ താഴികക്കുടങ്ങള്‍ കാണാനില്ല. മസ്ജിദിന് സമാനമായ താഴികകക്കുടങ്ങള്‍ പൊളിക്കും എന്ന് ബി ജെ പി എം പി പ്രതാപ് സിന്‍ഹ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് താഴികകക്കുടങ്ങള്‍ കാണാതായത്.
ബസ് സ്റ്റോപ്പിന് മുകളില്‍ ഒരു വലിയ താഴികക്കുടം വശങ്ങളില്‍ രണ്ട് ചെറിയ താഴികക്കുടങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ വശങ്ങളിലെ താഴികക്കുടങ്ങളാണ് കാണാതായിരിക്കുന്നത്. ബസ് സ്റ്റാന്‍ഡില്‍ നിര്‍മ്മിച്ച പ്രധാന താഴികക്കുടത്തിന് അരികിലുള്ള രണ്ട് താഴികക്കുടങ്ങള്‍ കാരണം ഒരു മുസ്ലീം പള്ളി പോലെ ആണ് തോന്നുന്നത് എന്നും ഇത് പൊളിച്ചുമാറ്റുമെന്നും ആയിരുന്നു പ്രതാപ് സിന്‍ഹയുടെ ഭീഷണി.

വിഷയത്തില്‍ നിയമനടപടി സ്വീകരിക്കും എന്നും പ്രതാപ് സിന്‍ഹ പറഞ്ഞിരുന്നു. നിര്‍മാണച്ചുമതലയുള്ള എഞ്ചിനീയര്‍മാര്‍ തന്നെ താഴികക്കുടം നീക്കണം എന്നും അല്ലെങ്കില്‍ താന്‍ ഒരു ബുള്‍ഡോസര്‍ കൊണ്ടുവന്ന് അവ പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്റെ അവകാശങ്ങളെല്ലാം നഷ്ടപ്പെടുത്തി, സല്പേര് കളങ്കപ്പെടുത്തി; നികുതി വെട്ടിപ്പ് കേസില് ഷാക്കിറ

തുടര്‍ന്ന്, വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍ എച്ച് എ ഐ) ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ബസ് സ്റ്റോപ്പ് വിവാദമാക്കേണ്ടതില്ല എന്നാണ് സ്ഥലത്തെ ബി ജെ പി എം എല്‍ എ രാംദാസ് പറഞ്ഞത്.

താന്‍ മൈസൂരുവിലുടനീളം 12 ബസ് സ്റ്റോപ്പുകള്‍ ഒരു കൊട്ടാര മാതൃകയില്‍ നിര്‍മ്മിക്കുകയായിരുന്നു. എന്നാല്‍ അതിന് വര്‍ഗീയ നിറം നല്‍കിയത് എന്നെ വേദനിപ്പിച്ചു. മുതിര്‍ന്നവരുടെ അഭിപ്രായം മാനിച്ച് രണ്ട് താഴികക്കുടങ്ങള്‍ പൊളിച്ച് വലിയ താഴികക്കുടം നിലനിര്‍ത്തി. ജനങ്ങള്‍ അതില്‍ തെറ്റിദ്ധരിക്കരുത്. വികസന താല്‍പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തത് എന്നും രാംദാസ് പറഞ്ഞു.

അതേസമയം രണ്ട് താഴികക്കുടങ്ങളും പൊളിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് എം എല്‍ എ തന്‍വീര്‍ പറഞ്ഞിരുന്നു. വാക്ക് പാലിക്കുകയും നടപടി എടുക്കുകയും ചെയ്ത ജില്ലാ കളക്ടര്‍ക്കും യാഥാര്‍ത്ഥ്യം മനസ്സിലാക്കി ജനഹിതത്തിന് മുന്നില്‍ തലകുനിച്ച രാംദാസ് ജിക്കും നന്ദി എന്ന് പ്രതാപ് സിന്‍ഹ പിന്നീട് പ്രതികരിച്ചു.