കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി ആദിത്യനാഥിന് തിരിച്ചടിയായി ബിജെപി എംപിമാരുടെ കത്ത്; ലോക്ക്ഡൗണ്‍ ഇളവ് പിന്‍വലിക്കുമോ?

  • By News Desk
Google Oneindia Malayalam News

ലക്‌നൗ: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യാത്താകമാനം ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ റെഡ് സോണിലും മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ ബിജെപി എംപി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

സംസ്ഥാനത്തെ റെഡ് സോണുകളില്‍ തുറന്നിട്ടുള്ള മദ്യ ശാലകള്‍ പൂട്ടണമെന്ന ആവശ്യം ഉയര്‍ത്തി ബിജെപി എംപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. കാണ്‍പൂരില്‍ നിന്നുള്ള ബിജെപി എംപിയായ സത്യദേവ് പച്ചൗരിയാണ് യോഗി ആദിത്യനാഥിന് കത്തെഴുതിയത്.

yogi

സംസ്ഥാനത്ത് റെഡ്‌സോണ്‍ പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെ മദ്യശാലകള്‍ പൂട്ടാന്‍ ഇത്തരവിടണമെന്നും ഇവിടങ്ങളില്‍ കടകള്‍ക്ക് പുറത്ത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ആളുകള്‍ തിങ്ങി കൂടുകയാണെന്നും കത്തില്‍ പറയുന്നു.

'മദ്യശാലകള്‍ തുറക്കുന്നതുള്‍പ്പെടെ ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ചില മേഖലകളില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മദ്യശാലകള്‍ക്ക് മുന്നില്‍ ആളുകള്‍ തടിച്ചുകൂടുകയാണ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ആളുകള്‍ കൂട്ടം കൂടുന്നത്.' എംപി മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ റെഡ്‌സോണിലുള്ള ജില്ലയാണ്. ഇവിടെ 270 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇത്തര്‍പ്രദേശിലെ ലോനി നിയമസഭാ മണ്ഡലത്തിലെ ബിജെപി എംഎല്‍എ നന്ദി കിഷോര്‍ ഗുജ്ജറും ഇതേ ആവശ്യം ഉയര്‍ത്തി യോഗി ആദിത്യനാഥിന് കത്തെഴുതിയിരുന്നു. തന്റെ നിയോജക മണ്ഡലത്തിലെ എല്ലാ മദ്യശാലകളും പൂട്ടണമെന്ന ആവശ്യം ഉയര്‍ത്തിയായിരുന്നു കത്ത.

കൊറോണ വൈറസ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള മാര്‍ഗമെന്നോണമാണ് സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് ഉത്തര്‍പ്രദേശ് എക്‌സൈസ് മന്ത്രി നരേഷ് അഗ്നിഹോത്രി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മദ്യശാലകള്‍ തുറക്കുന്നത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞിരുന്നു.

രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെയാണ് ഇവിടെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശിനും മഹാരാഷ്ട്രക്കും പുറമേ ദില്ലി, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗണ്ഡ്, കര്‍ണാടക, അസം, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മദ്യശാലകള്‍ തുറക്കാന്‍ അനുമതിയുണ്ട്. കേരളത്തിലും പഞ്ചാബിലും മദ്യശാലകള്‍ തുറക്കേണ്ടതില്ലയെന്ന തീരുമാനത്തിലാണ്. കേരളത്തില്‍ മെയ് 17 വരെ മദ്യശാലകള്‍ തുറക്കില്ല. അതേസമയം ഒരു സംസ്ഥാനങ്ങളിലും ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല.

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം അമ്പതിനായിരത്തിനടുത്താണ്. 49391 പേര്‍ക്കാണ് ഇതുവരേയും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 33514 പേര്‍ ഇപ്പോഴും രാജ്യത്ത് ചികിത്സയില്‍ കഴിയുകയാണ്.

English summary
BJP MP Write to Yogi Adityanath to Shut Down Liquor Shop in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X