യുപി പിടിച്ചാല്‍ ബിജെപിയുടെ ആ ആഗ്രഹം നടക്കും, 5 സംസ്ഥാനങ്ങളും അതുപോലെ, കാരണം ഇതാണ്

ദില്ലി: കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടം ഉറപ്പിച്ച് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് വെറുമൊരു കുട്ടിക്കളയല്ല ഇരുപാര്‍ട്ടികള്‍ക്കും. ഇതില്‍ ജയിക്കേണ്ടത് ബിജെപിക്ക് അനിവാര്യമാണ്. നിര്‍ണായകമായ രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കരുത്തുള്ള തിരഞ്ഞെടുപ്പാണിത്.

അതുകൊണ്ട് തന്നെ തോല്‍ക്കാന്‍ ബിജെപി ഒരിക്കലും തയ്യാറല്ല. നിലവിലുള്ള സര്‍വേകളെല്ലാം അവര്‍ക്ക് അനുകൂലമാണ്. കോണ്‍ഗ്രസ് അതേപോലെ തന്നെ തിരിച്ചുവരവിനും ശ്രമിക്കുകയാണ്. ജയിച്ചാല്‍ അത് വലിയ മാറ്റം തന്നെ ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കും.

1

അഞ്ച് സംസ്ഥാനങ്ങളിലായി 690 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അത് മാത്രമല്ല 19 രാജ്യസഭാ സീറ്റുകളും ഇതോടൊപ്പം ഒഴിവുവരും. ഇത് മൂന്ന് സംസ്ഥാനങ്ങളിലായിട്ടാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ജൂലായ് പകുതിയിലായിരിക്കും നടക്കുക. അതിന് മുമ്പേ തന്നെ ഇത്രയും എംപിമാരുടെ കുറവായിരിക്കും ഉണ്ടാവുക. തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാരും എംപിമാരും രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാണ്. ഉത്തരാഖണ്ഡിലും യുപിയിലും ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ രാഷ്ട്രപതിയെ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് എത്തും. അതുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പ് പോരാട്ടം ത്രില്ലറായി മാറുന്നത്.

2

2017ല്‍ ബിജെപിക്കും എന്‍ഡിഎക്കും യുപിയില്‍ വലിയ ഭൂരിപക്ഷമുണ്ടായിരുന്നു. അതുപോലെ ത ന്നെ ഉത്തരാഖണ്ഡിലെ 57 സീറ്റും പാര്‍ട്ടി നേടിയിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കാര്യങ്ങള്‍ എളുപ്പമായിരുന്നു ബിജെപിക്ക്. യുപിയില്‍ ആര് ജയിക്കുന്നുവോ അതിന് വലിയ പ്രാധാന്യമുണ്ട്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് യുപി. കൂടുതല്‍ എംപിമാരും എംഎല്‍എമാരും ഇവിടെ നിന്നാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ഇവിടെ നിന്നുള്ള വോട്ടുകള്‍ അത്യാവശ്യമാണ്. നിലവില്‍ ബംഗാള്‍, തെലങ്കാന, തമിഴ്‌നാട്, ഒഡീഷ, ആന്ധ്രപ്രദേശ്, കേരളം, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങള്‍ പ്രാദേശിക പാര്‍ട്ടികളാണ് ഭരിക്കുന്നത്.

3

ഇവര്‍ ഒരുമിച്ച് നിന്നാല്‍ പ്രതിപക്ഷത്തിന് അനുകൂലമായി കാര്യങ്ങള്‍ തിരിക്കാന്‍ സാധിക്കും. ബിജെപിക്ക് യുപി നഷ്ടമാകുക കൂടി ചെയ്താല്‍ ഇവര്‍ ഒരുമിച്ച് രംഗത്ത് വരാനും സാധ്യതയുണ്ട്. ഇത്തരം സാധ്യതകള്‍ ഉള്ളതിനാല്‍ പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും, രാജ്യസഭാ സീറ്റുകളും അടുത്ത രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാണ്. ഇതില്‍ മൂന്ന് സംസ്ഥാനമെങ്കിലും ജയിച്ചാല്‍ അത് ബിജെപിക്ക് ഗുണകരമാകും. നിലവില്‍ പഞ്ചാബ് ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെല്ലാം വന്‍ നേട്ടമാണ് ബിജെപിയെ കാത്തിരിക്കുന്നതെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്.

4

ഈ വര്‍ഷം 73 സീറ്റുകളോളം രാജ്യസഭയില്‍ ഒഴിവ് വരുന്നുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുമ്പ് ഇതെല്ലാം നികത്തണം. ഭൂരിഭാഗം അംഗങ്ങളുടെയും കാലാവധി ഏപ്രില്‍, ജൂണ്‍, ജൂലായ് മാസങ്ങളിലായി അവസാനിക്കും. ഏഴ് നോമിനേറ്റ് അംഗങ്ങള്‍ക്ക് വോട്ടുണ്ടാവില്ല. ബാക്കിയുള്ള 66 എംപിമാര്‍ക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുള്ളവരാണ്. ഇതില്‍ 19 സീറ്റുകള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്. യുപിയില്‍ നിന്ന് പതിനൊന്ന് സീറ്റുകളും പഞ്ചാബില്‍ നിന്ന് ഏഴ് സീറ്റും ഉത്തരാഖണ്ഡില്‍ നിന്ന് ഒരു സീറ്റും ഇതില്‍ വരും. മഹാരാഷ്ട്ര, രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, കേരളം, കര്‍ണാടക, ഒഡീഷ അസം, ആന്ധ്രപ്രദേശ്, തെലങ്കാന, ത്രിപുര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി 54 സീറ്റും ഒഴിവ് വരുന്നുണ്ട്.

5

ഈ 54 സീറ്റില്‍ അധികവും എന്‍ഡിഎ ഇതര കക്ഷികളില്‍ ഉള്ളതാണ്. അതേസമയം രാജ്യസഭയില്‍ സീറ്റ് വര്‍ധിപ്പിക്കുക ബിജെപിക്ക് ബുദ്ധിമുട്ടാണ്. കാരണം യുപിയില്‍ വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ പതിനൊന്ന് സീറ്റിലും വിജയിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചേക്കും. നോമനേറ്റഡ് അംഗങ്ങളില്‍ ഏഴ് പേരുടെ കാലാവധിയാണ് ഈ വര്‍ഷം കഴിയുക. ഇവിടേക്ക് ബിജെപിക്ക് ഇഷ്ടമുള്ള എംപിമാരെ കൊണ്ടുവരാം. എന്നാല്‍ ഇവര്‍ക്ക് വോട്ടവകാശമില്ലാത്തത് കൊണ്ട് കാര്യമില്ല. നിലവില്‍ വന്‍ മാര്‍ജിനില്‍ ഈ സംസ്ഥാനങ്ങളെല്ലാം വിജയിക്കുക എന്നതാണ് ബിജെപിക്ക് മുന്നിലുള്ള ഓപ്ഷന്‍. രാഷ്ട്രപതിയെ വിജയിപ്പിക്കാനുള്ള കരുത്തുണ്ടെന്ന് തന്നെയാണ് ബിജെപി വിശ്വസിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+