Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ നടന്‍ രജനീകാന്ത് ബിജെപിയിലേക്ക്? സൂചന നല്‍കി ബിജെപി നേതൃത്വം

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപിക്ക് ഉണ്ടാക്കിയ ആഘാതം ചില്ലറയല്ല. ഉത്തരേന്ത്യയില്‍ 15 വര്‍ഷം ബിജെപി ഭരിച്ചിരുന്ന മധ്യപ്രദേശും ഛത്തീസ്ഗഡും അടക്കമാണ് പാര്‍ട്ടിക്ക് കൈവിട്ടത്. ഇതോടെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലെ നഷ്ടം നികത്താന്‍ ദക്ഷിണേന്ത്യ ലക്ഷ്യം വെയ്ക്കുകയാണ് ബിജെപി.
തമിഴ്‌നാട്, കേരളം, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് ബിജെപി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇതില്‍ പ്രധാനമാണ് തമിഴ്നാട്. പ്രതിപക്ഷമായ ഡിഎംകെ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ സജീവമാക്കിയതോടെ എഐഎഡിഎംകെയെ സഖ്യത്തിലെത്തിക്കാനുള്ള നീക്കം നടത്തുകയാണ് ബിജെപി. പിന്നാലെ തന്നെ നടന്‍ രജനീകാന്തും ബിജെപിയുമായി സഹകരിച്ചേക്കുമെന്ന സൂചനയാണ് ബിജെപി ദേശീയ സെക്രട്ടറി രാം മാദവ് നല്‍കുന്നത്. വിവരങ്ങള്‍ ഇങ്ങനെ

 ലോക്സഭയിലേക്ക് പുതിയ സഖ്യം

ലോക്സഭയിലേക്ക് പുതിയ സഖ്യം

ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഏറ്റവും സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ സംസ്ഥാനത്ത് പാര്‍ട്ടി കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ബിജെപിക്ക് വ്യക്തമായി അറിയാം. അതിനാല്‍ സംസ്ഥാന ഭരണ കക്ഷിയായ എഐഎഡിഎംകെയുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപിയുടെ ശ്രമം.

 ശ്രമങ്ങള്‍ പരാജയപ്പെട്ടു

ശ്രമങ്ങള്‍ പരാജയപ്പെട്ടു

നേരത്തേ തന്നെ പല കേന്ദ്ര പദ്ധതികളും വാരിക്കോരി നല്‍കി സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി വേഗം കൂട്ടിയിരുന്നു. അണ്ണാ ഡിഎംകെയിലെ ഭിന്നതമുതലെടുത്ത് മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ ബിജെപിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും ബിജെപി മുന്‍പ് നടത്തിയിരുന്നു.

 തമിഴകം പിടിക്കാന്‍

തമിഴകം പിടിക്കാന്‍

ജയലളിതയുടെ മരണത്തിന് ശേഷം നാഥനില്ലാതായ എഐഎഡിഎംകെ ബിജെപി ചായ്വ് നേരത്തേ തന്നെ പ്രകടിപ്പിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് തമിഴകം പിടിക്കാന്‍ എഐഎഡിഎംകെയുമായി ചര്‍ച്ചകള്‍ നടന്നെന്ന് രാം മാധവ് വ്യക്തമാക്കിയത്.

 കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം

കോണ്‍ഗ്രസ് ഡിഎംകെയുമായി സഖ്യത്തില്‍ ഏര്‍പ്പെടാനുള്ള സാധ്യതകളാണ് ഇപ്പോള്‍ എഐഎഡിഎംകെയുമായുള്ള ബിജെപി സഖ്യ ചര്‍ച്ചയ്ക്ക് ചൂട് പകര്‍ന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

 രാഹുല്‍ പ്രധാനമന്ത്രി

രാഹുല്‍ പ്രധാനമന്ത്രി

എന്നാല്‍ ഇത്തവണ ഡിഎംകെയുമായി സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കരുണാനിധിയുടെ പ്രതിമാ അനാഛാദന ചടങ്ങില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാജ്യത്തിന്‍റെ അടുത്ത പ്രധാനമന്ത്രിയായാണ് ഡിഎംകെ നേതാവ് സ്റ്റാലിന്‍ അവതരിപ്പിച്ചത്.

 ചര്‍ച്ചകള്‍ സജീവം

ചര്‍ച്ചകള്‍ സജീവം

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം യാഥാര്‍ത്ഥ്യമായാല്‍ പല മണ്ഡലങ്ങളിലും നിര്‍ണായക സ്വാധീനമാകാന്‍ സഖ്യത്തിന് കഴിയുമെന്നും ബിജെപി ആശങ്കപ്പെടുന്നു. ഇതോടെയാണ് എഐഎഡിഎംകെയുമായി ബിജെപി ചര്‍ച്ചകള്‍ സജീവമാക്കിയത്. എഐഎഡിഎംകെയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് രാം മാധവ് വ്യക്തമാക്കി.

 കമലഹാസന്‍ തലവേദന

കമലഹാസന്‍ തലവേദന

അതിനിടെ മക്കള്‍ നീതി മയ്യം പാര്‍ട്ടി തലവനും നടനുമായ കമലഹാസനും ഈ സഖ്യത്തിലേക്ക് എത്തുമെന്ന് സൂചനകള്‍ പുറത്തുവന്നതോടെ രാഷ്ട്രീയ പ്രവേശനം നടത്തിയ നടന്‍ രജനീകാന്തിനേയും സ്വന്തം കാമ്പില്‍ എത്തിക്കാന്‍ ബിജെപി ശ്രമം തുടങ്ങി.

കേന്ദ്രമന്ത്രിയും

കേന്ദ്രമന്ത്രിയും

ജനങ്ങള്‍ക്കിടയില്‍ രജനീകാന്തിനെ പോല്‍ സ്വാധീനമുള്ള നടന്‍ വേറെയില്ല. അതുകൊണ്ട് തന്നെ രജനിയെ ബിജെപിയില്‍ എത്തിച്ച് തമിഴകം കൈപ്പിടിയിലാക്കാനാണ് ബിജെപിയുടെ ശ്രമം. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നേരത്തേ തന്നെ ഈ സൂചനകള്‍ നല്‍കിയിരുന്നു.

 ഹൈന്ദവ ആശയം

ഹൈന്ദവ ആശയം

തന്‍റെ ആത്മീയ കാഴ്ചപ്പാടുകളും ഹിന്ദു ക്ഷേത്രങ്ങളിലൂടെയുള്ള തീര്‍ത്ഥാടന യാത്രകളും ചേര്‍ത്ത് താന്‍ ഹൈന്ദവ ആശയങ്ങള്‍ മുറുകെ പിടിക്കുന്ന ആളാണെന്ന് സ്ഥാപിക്കാന്‍ തന്നെയാണ് രജനീകാന്ത് ശ്രമിച്ചത്.

 മോദിയെ പുകഴ്ത്തി

മോദിയെ പുകഴ്ത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പലപ്പോഴും രജനി പുകഴ്ത്തി സംസാരിച്ചിരുന്നു. അതുകൊണ്ട് തന്നെ രജനി ബിജെപി കാമ്പില്‍ എത്തുമെന്നുള്ള അഭ്യൂഹങ്ങള്‍ നേരത്തേ പടര്‍ന്നിരുന്നു.ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്ന സൂചനകളാണ് രാം മാധവ് നല്‍കിയത്.

 ബിജെപിയെ തള്ളി

ബിജെപിയെ തള്ളി

അതേസമയം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ വിജയത്തിന് ശേഷം ബിജെപിയെ തള്ളി രജനീകാന്ത് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്‍റെ താത്പര്യം എന്തെന്ന് വ്യക്തമായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനെ തകര്‍ത്തെറിയാന്‍ പ്രാപ്തമായ ശക്തമായ സഖ്യമാണ് ബിജെപി ലക്ഷ്യമെന്നും രാംമാധവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+