ബംഗാള്‍ പിടിക്കാന്‍ ബിജെപി: മുസ്ലിം കണ്‍വെന്‍ഷനുമായി ബിജെപി, തൃണമൂല്‍ വോട്ട് ബാങ്കുകള്‍ ചോരുന്നു!

  • Written By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പിടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസ് ബ്രാഹ്മിണ്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചതിന് പിന്നാലെ മുസ്ലിം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചുകൊണ്ടാണ് ബിജെപിയുടെ രംഗപ്രവേശം. തൃണമൂലില്‍ നിന്ന് മുസ്ലിം വോട്ടര്‍മാരെ അടര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ബിജെപി വ്യാഴാഴ്ച മുസ്ലിം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. പശ്ചിമ ബംഗാളിലെ ഹിന്ദുവോട്ട് ബാങ്കിനെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് ബിജെപി പശ്ചിമ ബംഗാളിലെ ബീര്‍ഭം ജില്ലയില്‍ ബ്രാഹ്മിണ്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമുള്ളതല്ല ന്യൂനപക്ഷവോട്ടുകള്‍ എന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് കൊല്‍ക്കത്തയില്‍ ബിജെപി മുസ്ലിം കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. പശ്ചിമ ബംഗാളിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ കസ്റ്റോഡിയന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നത് തെറ്റിദ്ധാരണയാണെന്ന് ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് അലി ഹൊസൈനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

 ന്യൂനപക്ഷം ബിജെപിയ്ക്കൊപ്പം

ന്യൂനപക്ഷം ബിജെപിയ്ക്കൊപ്പം

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയ്ക്ക് വേണ്ടത് ബിജെപിയിലെ ന്യൂനപക്ഷ വിഭാഗങ്ങളെയാണ്. മമതാ ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നതിന് മുമ്പായി ന്യൂനപക്ഷ വിഭാഗങ്ങളാണ് ബിജെപിയെ പിന്തുണച്ചിരുന്നതെന്നും ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ചൂണ്ടിക്കാണിക്കുന്നു.

 നല്ലത് ബിജെപി മാത്രമോ!!

നല്ലത് ബിജെപി മാത്രമോ!!

പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മികച്ച ഓപ്ഷന്‍ ബിജെപിയാണെന്നും ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ഹൊസൈന്‍ അവകാശപ്പെടുന്നു. എല്ലാ ഇന്ത്യക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ്കാ സാത് സബ്കാ വികാസ് എന്ന വാചകത്തില്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ന്യൂനപക്ഷങ്ങളുടെ വികസന കാര്യങ്ങളില്‍ താല്‍പ്പര്യമില്ല. പശ്ചിമബംഗാളില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ പിന്നോട്ട് പോകുന്നതിനുള്ള കാരണം ഇതാണെന്നും ഹൊസൈന്‍ ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കുമ്പോള്‍ പശ്ചിമബംഗാളില്‍ ഇത് രണ്ട് ശതമാനം മാത്രമാണെന്നും ഹൊസൈന്‍ പറയുന്നു.

 ന്യൂനപക്ഷങ്ങളെ വിഡ്ഢികളാക്കുന്നു

ന്യൂനപക്ഷങ്ങളെ വിഡ്ഢികളാക്കുന്നു


പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗങ്ങളെ വിഡ്ഢികളാക്കുന്ന നയങ്ങളാണ് കൈക്കൊള്ളുന്നതെന്നും ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ഹൊസൈന്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് ഏതെങ്കിലും തൊഴിലവസരങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോയെന്നും ഹൊസൈന്‍ ചോദിക്കുന്നു. ന്യൂനപക്ഷങ്ങള്‍ മമതയെ ഭോഷ്ക് പറഞ്ഞ് പറ്റിക്കുന്നയാളെന്നാണെന്നാണ് വിശേഷിപ്പിക്കുന്നതെന്നും ഹൊസൈന്‍ പറയുന്നു. ഇക്കാര്യങ്ങള്‍ കൊണ്ടെല്ലാം മെയ് മാസത്തില്‍ പശ്ചിമബംഗാളില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് സാധ്യതയുണ്ടെന്ന സൂചനകളാണ് ഹൊസൈന്‍ നല്‍കുന്നത്.

 തൃണമൂല്‍ പൊരുതും

തൃണമൂല്‍ പൊരുതും


പശ്ചിമബംഗാളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായ പ്രതിച്ഛായ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഹിന്ദുത്വ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് ഹിന്ദു അനുകൂല രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ഇതിനിടെ ന്യൂനപക്ഷ സൗഹാര്‍ദ്ദ പ്രതിഛായ സ‍ൃഷ്ടിച്ചെടുക്കാനുള്ള ശ്രമവുമാണ് നടത്തിവരുന്നത്. പശ്ചിമബംഗാളിലെ 30 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ട് ബാങ്കിനെ സ്വാധീനിക്കാതെ തിരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കുക പാര്‍ട്ടിയ്ക്ക് അസാധ്യമായിരിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Days after the Trinamool Congress organised a Brahmin convention in the Birbhum district amid clamour of the party trying to influence BJP's Hindu vote bank, the saffron party in a counter will organise a Muslim convention today.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്