കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതു ശത്രു ബിജെപി: ഉപതിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിയെ തോല്‍പ്പിക്കും!!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ബിജെപിയെ പൊതു ശത്രുവായി പ്രഖ്യാപിച്ച് ഭരണ കക്ഷിയായ കര്‍ണാടകത്തിലെ കോണ്‍ഗ്രസും ജെഡിഎസും. സംസ്ഥാനത്ത് കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സഖ്യം രൂപീകരിച്ചത്. വര്‍ഗീയ ശക്തികളെ ഇല്ലാതാക്കാന്‍ രാജ്യത്ത് എല്ലായിടത്തുമുള്ള സെക്കുലര്‍ പാര്‍ട്ടികള്‍ ഒന്നിക്കുന്നതിനുള്ള സന്ദേശം നല്‍കുന്നതാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തുന്നത് തടയാനുള്ള നിര്‍ദേശങ്ങളാണ് ഇരു പാര്‍ട്ടികളും മുന്നോട്ടുവച്ചിട്ടുള്ളത്.

കര്‍ണാടകത്തില്‍ അധികാരത്തിലിരിക്കുന്ന ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യം സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപിക്കെതിരെയുള്ള പടയൊരുക്കത്തിന് ആഹ്വാനം ചെയ്തത്. ഇരു പാര്‍ട്ടികളും ഒരുമിച്ച് നിന്ന് ഉപതിരഞ്ഞെടുപ്പിലും വിജയം ഉറപ്പാക്കുമെന്നാണ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇരു പാര്‍ട്ടികളും വ്യക്തമാക്കിയത്. സമൂഹത്തെ വിഭജിക്കുന്ന സംവിധാനങ്ങളെയും വര്‍ഗ്ഗീയ ശക്തികളെയും ഇല്ലാതാക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ട റാവു, ഉപമുഖ്യമന്ത്രി ജി പരമേശ്വര എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

 ഐക്യം തെളിയിക്കാന്‍

ഐക്യം തെളിയിക്കാന്‍

കര്‍ണാടകത്തില്‍ നവംബര്‍ ആദ്യം നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു പാര്‍ട്ടികളും തമ്മിലുള്ള ഐക്യം ഉയര്‍ത്തിക്കാണിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ശ്രമം. സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡ‍ലങ്ങളിലാണ് നവംബര്‍ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മെയ് 12ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയെ തോല്‍പ്പിക്കാനുള്ള കരുനീക്കങ്ങള്‍ നടത്താനാണ് ജെഡിഎസ് നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

 ബിജെപിയെ തുടച്ചുനീക്കാന്‍

ബിജെപിയെ തുടച്ചുനീക്കാന്‍

കര്‍ണാടത്തിലേയും രാജ്യത്തെയും സെക്കുലര്‍ സംവിധാനത്തിന്റെ വേര് ഉറപ്പുറ്റതാക്കുന്നതിനൊപ്പം കേന്ദ്രത്തില്‍ നിന്ന് മോദിയുടെ കീഴിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ തുടച്ചു നീക്കണമെന്നാണ് മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് തലവനുമായ എച്ച് ഡി ദേവഗൗഡ പ്രതികരിച്ചത്. രാജ്യത്തെ പല പ്രശ്നങ്ങള്‍ക്കും കാരണം കേന്ദ്രസര്‍ക്കാരാണെന്നും എച്ച്ഡി ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.

 മൂന്ന് മണ്ഡലങ്ങളില്‍

മൂന്ന് മണ്ഡലങ്ങളില്‍


ശിവമോഗ, ബെല്ലാരി, മണ്ഡ്യ എന്നീ മൂന്ന് ലോക് സഭാ മണ്ഡലങ്ങളിലേക്കാണ് നവംബര്‍ മൂന്നിന് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ ആറിനാണ് വോട്ടെണ്ണല്‍. ജംകാന്തിയിലും ബെല്ലാരിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ ശിവമോഗയിലും മണ്ഡ്യയിലും രാമനഗരയിലും ജെഡിഎസാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. വര്‍ഗ്ഗീയ പാര്‍ട്ടിയായ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് ഇരു പാര്‍ട്ടികളും സാക്ഷ്യപ്പെടുത്തുന്നത്. സെക്കുലര്‍ ശക്തികളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം സെക്കുലര്‍ വോട്ടുകളെ ഭിന്നിപ്പിക്കുന്നതിനുള്ള ശ്രമം ചെറുക്കാനും ഇരു പാര്‍ട്ടികളും ശ്രമിക്കുന്നുണ്ട്. സെക്കുലര്‍ ശക്തികള്‍ ഒന്നിച്ചാല്‍ ബിജെപി വിജയിക്കില്ലെന്നും സെക്കുലര്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ഇരു പാര്‍ട്ടികളും.

 പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം

പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം


ഉപതിരഞ്ഞെടുപ്പില്‍ ജെഡിഎസ്- കോണ്‍ഗ്രസിന് തന്നെയായിരിക്കും വിജയം. ഇരു പാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ആത്മിവിശ്വാസമുണ്ട്. ജെഡിഎസിനും കോണ്‍ഗ്രസിനും ആശയപരമായും രാഷ്ട്രീയപരമായുമുള്ള പൊതുശത്രു ബിജെപി മാത്രമാണ്. ബിജെപിയെ പരാജയപ്പെടുത്തുന്നത് ഞങ്ങളുടെ ഉത്തരവാദിത്തവും കടയുമാണ്, അത് ഞങ്ങള്‍ ചെയ്യുമെന്നും ഇരു പാര്‍ട്ടികളും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മെയ് 12ന് നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓള്‍ഡ് മൈസുരു കയ്യിലൊതുക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും അഹോരാത്രം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് തൂക്കുമന്ത്രിസഭ വരുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇരു പാര്‍ട്ടികളും ചേര്‍ന്ന് സഖ്യം രൂപീകരിച്ച് അധികാരത്തിലെത്തിയത്.

 കര്‍ണാടകത്തിന് അവഗണന??

കര്‍ണാടകത്തിന് അവഗണന??


വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ണാടകത്തെ അവഗണിച്ചുവെന്ന ആരോപണം നേരത്തെ തന്നെ മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റും സഖ്യത്തിന് ലഭിക്കുമെന്നും ഇരു പാര്‍ട്ടികളും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ സ്വന്തമാക്കുമെന്നും ഇത് ദേശീയ രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങളുണ്ടാക്കുമെന്നും ഇരു പാര്‍ട്ടികളും അവകാശപ്പെടുന്നു. ശിവമോഗയില്‍ ബിഎസ് യെദ്യൂരപ്പയാണ് ബിജെപി സ്ഥാനാര്‍ത്ഥി. ബെല്ലാരിയില്‍ ശ്രീരാമലുവും ജെഡിഎസിന്റെ സിഎസ് പുട്ടരാജുവുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ സിദ്ധു ന്യാമഗൗഡയുടെ മരണത്തെ തുടര്‍ന്നാണ് ജാംഖണ്ഡിയില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. കുമാരസ്വാമി ചന്നപട്ടണത്തിന് മുന്‍ഗണന കൊടുത്തതോടെയാണ് രാമനഗരയില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നത്. മെയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാമനഗര ഉള്‍പ്പെടെ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് മത്സരിച്ചത്.

English summary
BJP our 'common enemy', declare Karnataka Congress and JDS leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X