കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ ബി.ജെ.പി പി.ഡി.പി സഖ്യ സര്‍ക്കാര്‍ രൂപീകരണം വൈകും

  • By Aiswarya
Google Oneindia Malayalam News

കാശ്മീര്‍: ജമ്മു കാശ്മീരില്‍ ബി.ജെ.പി പി.ഡി.പി സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമം വഴിമുട്ടി. രണ്ട് പ്രധാന വിഷയങ്ങളില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയിലത്തൊത്തതാണ് ചര്‍ച്ച നീണ്ടുപോകാന്‍ കാരണം.

വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ സൈനികര്‍ക്ക് അധികാരം നല്‍കുന്ന പ്രത്യേക അധികാര നിയമം (അഫ്‌സ്പ) എടുത്തുമാറ്റുക, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടന വകുപ്പ് 370 നിലനിര്‍ത്തുക തുടങ്ങിയ വിഷയങ്ങളിനാണ് ഇപ്പോഴും വിയോജിപ്പ് തുടരുന്നത്. അതേസമയം, വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുമെന്നാണ് സൂചന.പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

mehbooba-mufti

ഫെബ്രുവരി 22 ഓടെ സര്‍ക്കാര്‍ രൂപവത്കരണമുണ്ടാകുമെന്നായിരുന്നു ജമ്മു കശ്മീരിലെ രാജ്ഭവന്‍ നല്‍കിയ സൂചന. എന്നാല്‍, ഇക്കാര്യങ്ങളില്‍ ധാരണയിലത്തെിയില്ലെങ്കില്‍ സര്‍ക്കാര്‍ രൂപവത്കരണം ഇനിയും വൈകും.ചര്‍ച്ചകള്‍ക്കായി പി.ഡി.പി പ്രസിഡന്റ് മെഹബൂബ മുഫ്തിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ രൂപവത്കരണത്തിനായി തലസ്ഥാനത്ത് പിന്‍വാതില്‍ ചര്‍ച്ചകളും കൂടിയാലോചനകളും സജീവമാണ്.
പാര്‍ട്ടിയുടെ മുഴുവന്‍ അജണ്ടകളും അംഗീകരിച്ചാല്‍ മാത്രമേ ബി.ജെ.പിയുമായി സഖ്യത്തിനുള്ളൂവെന്ന് പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സഈദ് വ്യക്തമാക്കി കഴിഞ്ഞു. അഫ്‌സ്പ സംബന്ധിച്ച് ഇരു പാര്‍ട്ടികള്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്.

English summary
The BJP-PDP government formation has allegedly hit a road block over the former’s demand of partial revocation of AFSPA.Sources say the two parties are trying to arrive at a consensus on contentious issues such as Article 370 and AFSPA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X