കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ഇടതിനെ നിലംപരിശാക്കി ബിജെപിയുടെ മുന്നേറ്റം;ഒരുവര്‍ഷം,വര്‍ദ്ധിച്ചത് മൂന്നിരട്ടി വോട്ട്!

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ചന്ദ്രിമ ഭട്ടാചാര്യ 42,526 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും മണ്ഡലത്തില്‍ ബിജെപി നടത്തിയ തേരോട്ടമായിരുന്നു രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചത്.

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റം കണ്ട് വിറങ്ങലിച്ചത് ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസുമാണ്. തെക്കന്‍ ബംഗാളിലെ പുര്‍ബ ഈസ്റ്റ് ജില്ലയിലെ കാന്തി ദക്ഷിണ്‍ അസംബ്ലി മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബിജെപി തകര്‍പ്പന്‍ മുന്നേറ്റം കാഴ്ചവെച്ചിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ചന്ദ്രിമ ഭട്ടാചാര്യ 42,526 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും മണ്ഡലത്തില്‍ ബിജെപി നടത്തിയ തേരോട്ടമായിരുന്നു രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചത്. 2016ല്‍ മണ്ഡലത്തില്‍ വെറും 15223 വോട്ട് മാത്രമുണ്ടായിരുന്ന ബിജെപിക്ക് ഒരു വര്‍ഷത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ 52843 വോട്ടാണ് ലഭിച്ചത്. ഇടത് മുന്നണിയെയും കോണ്‍ഗ്രസിനെയും പിന്നിലാക്കിയാണ് ബിജെപി മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

2017ല്‍ മികച്ച മുന്നേറ്റം

2017ല്‍ മികച്ച മുന്നേറ്റം

2016ല്‍ 59469 വോട്ട് ലഭിച്ച ഇടത് മുന്നണിക്ക് ഇത്തവണ വെറും 17243 വോട്ടാണ് കിട്ടിയത്. 2016ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് ഇടതുമുന്നണി മത്സരിച്ചതെങ്കിലും, ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെറും 2270 വോട്ടാണ് ലഭിച്ചത്.

ഇടതും കോണ്‍ഗ്രസും അടുത്തെത്തില്ല...

ഇടതും കോണ്‍ഗ്രസും അടുത്തെത്തില്ല...

കോണ്‍ഗ്രസിന് ലഭിച്ച വോട്ടുകള്‍ ചേര്‍ത്താലും ഇടതുമുന്നണി ഇരുപതിനായിരം കടക്കില്ല. ദേശീയ തലത്തില്‍ ബിജെപിക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ തുടര്‍ച്ചയായാണ് ബംഗാളിലും മിന്നുന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതും, മോദി ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇത് തെളിയിക്കുന്നതെന്നുമാണ് തിരഞ്ഞെടുപ്പിലെ ബിജെപി പ്രകടനമെന്നുമാണ് നേതാക്കള്‍ പറയുന്നത്.

സിപിഐയുടെ ശക്തി കേന്ദ്രം...

സിപിഐയുടെ ശക്തി കേന്ദ്രം...

ഒരുകാലത്ത് സിപിഐയുടെ സംസ്ഥാനത്തെ ശക്തി കേന്ദ്രമായിരുന്ന കാന്തി ദക്ഷിണ്‍ മണ്ഡലത്തില്‍ ഇത്തവണ സിപിഐ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. 2016ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിച്ചപ്പോള്‍ 59269 വോട്ട് നേടിയ ഇടതുമുന്നണിക്കായിരുന്നു രണ്ടാം സ്ഥാനം.

തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസും...

തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസും...

2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടത് പാട്ടികളും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയാണ് സംസ്ഥാനത്ത് മത്സരിച്ചതെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായിരുന്നില്ല. ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിന് 2270 വോട്ട് മാത്രമാണ് ലഭിച്ചത്.

തൃണമൂലിന് മിന്നുന്ന വിജയം...

തൃണമൂലിന് മിന്നുന്ന വിജയം...

ശാരദ ചിട്ടി വിവാദമെല്ലാം പ്രചാരണ വിഷയങ്ങളായെങ്കിലും കാന്തി ദക്ഷിണ്‍ മണ്ഡലത്തില്‍ തൃണമൂലിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായില്ല എന്നതാണ് ഫലം സൂചിപ്പിക്കുന്നത്. 42526 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിനാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥി ചന്ദ്രിമ ഭട്ടാചാര്യ വിജയിച്ചത്.

English summary
BJP performance in kanthi dakshin byelection.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X