Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിക്കെതിരെ സ്‌പെഷ്യല്‍ പാനല്‍ അന്വേഷണത്തിന് ബിജെപി? യുപിഎ തന്ത്രമെടുത്ത് കേന്ദ്രം

rahul

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ബിജെപി. അദ്ദേഹം ബ്രിട്ടനില്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് പാര്‍ലമെന്റില്‍ ബിജെപി അദ്ദേഹത്തിനെതിരെ കടുത്ത തിരിഞ്ഞിരിക്കുന്നത്. ജനാധിപത്യത്തിന്റെ മരണം എന്ന പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പുപറയണമെന്നാണ് ആവശ്യം. അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയവും, ഒപ്പം രാഹുല്‍ ഗാന്ധി വിവാദവും പാര്‍ലമെന്റ് ബജറ്റ് സെഷനെ തന്നെ ബഹളത്തില്‍ മുക്കി.

രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പ്രത്യേക പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണത്തിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ രാഹുലിനെ സഭയില്‍ നിന്ന് തന്നെ അയോഗ്യനാക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.രാഹുല്‍ ഗാന്ധി മാപ്പുപറയേണ്ടതില്ലെന്നാണ് ശശി തരൂര്‍ ആവശ്യപ്പെട്ടത്. മാപ്പുപറയേണ്ടതായിട്ടുള്ള കാര്യങ്ങളൊന്നും രാഹുല്‍ പറഞ്ഞിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു.

അതേസമയം രാഹുല്‍ പാര്‍ലമെന്റിന് പുറത്ത് മാപ്പുപറഞ്ഞാല്‍ മാത്രമേ, അദ്ദേഹത്തെ ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാവൂ എന്നാണ് ബിജെപിയുടെ നിലപാട്. ഒരു പാര്‍ലമെന്റംഗത്തിന്റെ ധാര്‍ഷ്ട്യം പാര്‍ലമെന്റിന് മുകളിലാണ്. അദ്ദേഹം പാര്‍ലമെന്റിനെ ഗൗരവത്തോടെയാണ് കാണുന്നതെങ്കില്‍, ഉടന്‍ തന്നെ മാപ്പുപറഞ്ഞേനെ. പാര്‍ലമെന്റിന് പുറത്ത് മാപ്പുപറഞ്ഞതിന് ശേഷമേ, അദ്ദേഹം ലോക്‌സഭയില്‍ സംസാരിക്കാന്‍ വരുമായിരുന്നുള്ളുവെന്ന് ബിജെപി വക്താവ് ഷെഹസാദ് പൂനാവാല പറഞ്ഞു.

rahul gandhi

പാര്‍ലമെന്റിനെ വിലകുറച്ച് കാണിക്കുന്നതും, പിന്നീട് അവിടേക്ക് തന്നെ വന്ന് അതേ നിലപാട് തുടരുന്നതും ശരിയല്ലാത്ത നിലപാടാണ്. രാജ്യത്തോട് ആദ്യം മാപ്പുപറയുകയാണ് രാഹുല്‍ ഗാന്ധി ചെയ്യേണ്ടതെന്നും ഷെഹസാദ് പൂനാവാല വ്യക്തമാക്കി. ബിജെപി എംപി നിഷികാന്ത് ദുബെയാണ് രാഹുലിനെതിരെ പ്രത്യേക പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം വേണമെന്ന് ആശ്യപ്പെട്ടത്.

Travel: ഭൂമി ഇത്ര സുന്ദരിയോ; ഇതൊക്കെ ശരിക്കുള്ളതാണോ? ആരും കണ്ടിട്ടുണ്ടാവില്ല, ഉറപ്പായും സന്ദര്‍ശിക്കണം

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ അന്വേഷിക്കണം. അദ്ദേഹത്തെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കുന്നത് പരിഗണിക്കണം. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ രാഹുലിന്റെ പ്രസംഗം തീര്‍ത്തും തെറ്റായ കാര്യമാണ്. കേട്ടുകേള്‍വിയില്ലാത്തതാണെന്നും ദുബെ പറഞ്ഞു.അതേസമയം പ്രത്യേക പാര്‍ലമെന്ററി കമ്മിറ്റി ചേര്‍ന്നാല്‍ ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ലോക്‌സഭാ സ്പീക്കര്‍ക്ക് നിഷികാന്ത് ദുബെ കത്തയച്ചിട്ടുണ്ട്.

പ്രത്യേക പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്നാണ് ആവശ്യം. 2008ല്‍ വോട്ടിന് പണം വാങ്ങിയ അഴിമതിക്കേസില്‍ പത്ത് എംപിമാരുടെ പുറത്താവലിലേക്ക് നയിച്ച സംഭവമാണിത്. രാജ്യസഭയില്‍ നിന്ന് ഒരു എംപിയെയും പുറത്താക്കിയിരുന്നു. യുപിഎ കാലത്തെ തന്ത്രം രാഹുലിനെതിരെ പ്രയോഗിക്കാനാണ് ബിജെപിയുടെ പ്ലാന്‍. ഈ കമ്മിറ്റി രൂപീകരിച്ചാല്‍ ബിജെപിക്കായിരിക്കും മുന്‍തൂക്കം. പാര്‍ലമെന്റിലെ അംഗങ്ങളുടെ കാര്യത്തില്‍ അവരാണ മുന്നില്‍. അത് രാഹുലിന് തിരിച്ചടിയാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+