Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവി പുതയ്ക്കുമോ വടക്ക് -കിഴക്കൻ സംസ്ഥാനങ്ങൾ?; തന്ത്രം മെനഞ്ഞ് ബിജെപി, നേരത്തേ ഇറങ്ങി അമിത് ഷാ

ദില്ലി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള തിരക്കിട്ട പരിപാടികളിലാണ് ബി ജെ പി നേതാക്കൾ. അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയും ഇതിനോടകം തന്നെ നിരവധി തവണ സംസ്ഥാനങ്ങൾ സന്ദർശിച്ച് കഴിഞ്ഞു.
ത്രിപുര, നാഘാലാന്റ് , മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്ത വർഷം ആദ്യമാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് മാത്രമല്ല നേതൃത്വം ലക്ഷ്യം വെയ്ക്കുന്നത്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള തന്ത്രമൊരുക്കലിന്റെ കൂടി ഭാഗമായാണ് നേതാക്കളുടെ സന്ദർശനമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.

88 ൽ 40 സീറ്റുകളും


ഏഴ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലായി 88 സീറ്റുകളാണ് ഉള്ളത്. ഒരിക്കൽ ബി ജെ പി മുക്തമായിരുന്നു ഈ സംസ്ഥാനങ്ങളിൾ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പോടെ വലിയ മുന്നേറ്റമാണ് ബി ജെ പി കാഴ്ചവെച്ചത്. ഹിന്ദി ഹൃദയ ഭൂമി കൈവിടുമെന്ന ഭയത്തിൽ വടക്ക് -കിഴക്കൻ സംസ്ഥാനങ്ങൾ ശക്തികേന്ദ്രമാക്കാനുള്ള പാർട്ടിയുടെ നീക്കം ഫലിച്ചപ്പോൾ 88 ൽ 40 സീറ്റും ബി ജെ പിയുടെ കൈകളിലെത്തി.

ബംഗാളിലും ഞെട്ടിക്കുന്ന നേട്ടം

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒഡീഷയിൽ 21 സീറ്റുകളിൾ ബിജു ജനതാദൾ 12 സീറ്റ് നേടിയപ്പോൾ ബി ജെ പിക്ക് ലഭിച്ചത് 8 സീറ്റുകൾ, കോൺഗ്രസിന് ഒന്നും. അസമിൽ 14 ൽ 9 ഉം ബി ജെ പിക്കൊപ്പം. കോൺഗ്രസിന് മൂന്ന് സീറ്റുകൾ ലഭിച്ചു. എഐയുഡിഎഫിന് ഒരു സീറ്റും ഒരു സ്വതന്ത്രനും ജയിച്ചു. ബംഗാളിലും ഞെട്ടിക്കുന്ന പ്രകടനായിരുന്നു ബി ജെ പി കാഴ്ചവെച്ചത്. ഇവിടെ 18 സീറ്റുകൾ ബി ജെ പിക്ക് ലഭിച്ചു. തൃണമൂലിന് 22 ഉം കോൺഗ്രസിന് രണ്ടുമാണ് ലഭിച്ചത്. ത്രിപുരയിൽ ആകെയുള്ള രണ്ട് സീറ്റും ബിജെപി നേടി. അരുണാചലിൽ ആകെയുള്ള രണ്ട് സീറ്റും ബി ജെ പിക്ക് നേടാൻ സാധിച്ചിരുന്നു.

'കോൺഗ്രസിന്‍റെ രക്ഷയ്ക്കും രാജ്യത്തിന്‍റെ നന്മയ്ക്കും ശശി തരൂര്‍ വരട്ടെ'; പാലായിൽ ഫ്ലക്സ്

കൂടുതൽ സീറ്റുകൾ നേടാൻ


'ഇന്ത്യയിൽ ബി ജെ പിയുടെ സാന്നിധ്യം ഒരുപോലെയായിരിക്കണം.ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ പടിഞ്ഞാറൻ സംസ്ഥാനങ്ങൾ ബി ജെ പി നടത്തുന്നത് മികച്ച പ്രകടമാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഈ സാന്നിധ്യം വർധിപ്പിക്കേണ്ടതുണ്ട്. ബംഗാളിലെ സീറ്റുകളാണ് കഴിഞ്ഞ തവണ 300 സീറ്റുകൾ കടക്കാൻ ബി ജെ പിയെ സഹായിച്ചത്. അതുകൊണ്ട് തന്നെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം' ,ബി ജെ പി രാജ്യസഭ എംപി സ്വപ്ന ദാസ്ഗുപ്ത പറഞ്ഞു.

ബൻസാലിന് ചുമതല


കേന്ദ്രത്തിൽ ബി ജെ ഡി പിന്തുണ ബി ജെ പിക്കാണെങ്കിലും ഒഡീഷ കേന്ദ്രീകരിച്ച് സീറ്റുകൾ ഉയർത്താനുള്ള നീക്കങ്ങൾ ബി ജെ പി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. യുപിയിൽ ബി ജെ പി വിജയത്തിൽ നിർണായക പങ്ക് വഹിച്ച സുനിൽ ബൻസാലിന് ഒഡീഷയുടെ ചുമതല നൽകിയത് ഇതിന്റെ കൂടി ഭാഗമായിട്ടാണ്. മറ്റൊരു സംസ്ഥാനമായ ബംഗാളിൽ 18 സീറ്റുകൾ നിലനിർത്താനും കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കുകയുമാണ് ലക്ഷ്യം, ബി ജെ പി നേതൃത്വം പറയുന്നു. ബംഗാളിന്റെ ചുമതലയും ബൻസാലിനാണ്.

വിവിധ പദ്ധതികൾ

തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നിരവധി പദ്ധതികളുടെ ഉദ്ഘാടനവുമായി ഓടി നടക്കുകയാണ് ഇവിടെ നേതാക്കൾ. അസമിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബിജെപി ഓഫീസും ഉടൻ ഉദ്ഘാടനം ചെയ്യും. അതേസമയം 2024 ൽ ഗുജറാത്തിലും യു പിയിലും മധ്യപ്രദേശിലും ബി ജെ പിക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കില്ലെന്ന ഭീതിയിലാണ് ബി ജെ പി വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ലക്ഷ്യമിടുന്നതെന്ന് തൃണമൂൽ വക്താവ് കകോലി ഘോഷ് ദോസ്തിദാർ പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+