കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ റാലിയെന്ന് പറഞ്ഞ് നല്‍കിയ ചിത്രം ഇടതുപക്ഷത്തിന്റെത്; ബിജെപി നാണംകെട്ടു

  • By Gokul
Google Oneindia Malayalam News

കൊല്‍ക്കത്ത: ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെത് എന്ന് പറഞ്ഞ് ഇടതുപക്ഷം നടത്തിയ റാലിയുടെ ചിത്രം സോഷ്യല്‍ സൈറ്റിലൂടെ പ്രചരിപ്പിച്ച ബിജെപി നാണംകെട്ടു. ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് ആണ് ചിത്രം ആദ്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇത് പിന്നീട് അനേകായിരം ബിജെപി അണികള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ തൊട്ടു പിന്നാലെ, ഇടതുപക്ഷം 2009 ഓഗസ്റ്റ് 31ന് കൊല്‍ക്കത്തിയില്‍ സംഘടിപ്പിച്ച റാലിയുടെതാണ് ചിത്രമെന്ന് വ്യക്തമായതോടെ രാം മാധവ് ചിത്രം ട്വിറ്ററില്‍ നിന്നും മാറ്റി. അതിനകം തന്നെ സിപിഎമ്മിന്റെയും മറ്റു ഇടതുപക്ഷ പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ ബിജെപിയുടെ അവകാശവാദത്തെ കളിയാക്കി രംഗത്തെത്തിയിരുന്നു. നേരത്തെയും ചില ചിത്രങ്ങള്‍ ഫോട്ടോഷോപ്പിന്റെ സഹായത്തോടെ ബിജെപി പ്രചരിപ്പിച്ചെന്നും അവര്‍ ആരോപിച്ചു.

bjp-flag1

അതിനിടെ കൊല്‍ക്കത്തയില്‍ പാര്‍ട്ടി പരിപാടിക്കെത്തിയ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും കൊല്‍ക്കത്ത മുഖ്യമന്ത്രിയും തമ്മിലുള്ള വാക്‌പോര് ശക്തമാവുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ വേരോടെ പിഴുതുമാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അമിത് ഷാ റാലിയില്‍ പ്രസംഗിച്ചിരുന്നു.

എന്നാല്‍ അമിത് ഷായ്ക്ക് വിവാദ ബിസിനസ് ഗ്രൂപ്പ് സഹാറയുമായി അടുത്ത ബന്ധമുണ്ടെന്നാണ് തൃണമൂലിന്റെ ആരോപണം. സഹാറ കമ്പനിയില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡയറിയില്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെ പേരുകളുണ്ടെന്ന് തൃണമൂല്‍ ആരോപിച്ചു. രാജ്യസഭയിലും ഇക്കാര്യം ഉന്നയിച്ചത് സഭയെ പ്രക്ഷുബ്ധമാക്കി. ആരോപണത്തില്‍ നരേന്ദ്രമോദി വിശദീകരണം നല്‍കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

English summary
BJP president Amit Shah's kolkata rally photo is fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X