അക്രമം കൈവിട്ടു, കൊൽക്കത്തയിൽ പോലീസ് ഉദ്യോഗസ്ഥനെ വളഞ്ഞിട്ട് തല്ലി ബിജെപി പ്രവർത്തകർ
കൊൽക്കത്ത: പോലീസ് ഉദ്യോഗസ്ഥനെ വളഞ്ഞിട്ട് തല്ലി ബിജെപി പ്രവർത്തകർ. കഴിഞ്ഞ ദിവസം ബിജെപി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് പോലീസ് ഉദ്യോഗസ്ഥനെ പ്രവർത്തകർ ക്രൂരമായി മർദിച്ചത്. അക്രമാസക്തരായ പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥരുടെ വാഹനവും അടിച്ചു തകർത്തു.
സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ ക്രൂര മർദനമുണ്ടായത്. ആക്രമികൾക്കിടയിൽ നിന്ന് ഇദേഹം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് തല്ലുകയായിരുന്നു. മുളവടികൊണ്ടും മറ്റുമാണ് പ്രവർത്തകർ ഉദ്യോഗസ്ഥനെ മർദിച്ചത്. തുടർന്ന് നാട്ടുകാരിൽ ചിലർ ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ കൈക്ക് ഒടിവുണ്ടന്നാണ് റിപ്പോർട്ടുകൾ.

തൃണമൂൽ കോൺഗ്രസ് സർക്കാറിന്റെ അഴിമതി ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജി, രാഹുല്‍ സിന്‍ഹ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.ബംഗാളിനെ ഉത്തര കൊറിയയാക്കാനാണ് മമത ശ്രമിക്കുന്നതെന്ന് സുവേന്ദു അധികാരി ആരോപിച്ചു.
ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്ന അവര്‍ പോലീസിനെ ഉപയോഗിച്ച് ഏകാധിപതിയായി പെരുമാറുകയാണെന്നും സുവേന്ദു അധികാരി പറഞ്ഞു.ഏഴ് ട്രെയിനുകളിലായാണ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകരെ ബിജെപി എത്തിച്ചത്. നഗരത്തിന്റെ മൂന്ന് ഭാഗങ്ങളില്‍ നിന്നാണ് സെക്രട്ടറിയേറ്റ് ലക്ഷ്യമാക്കി ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചത്. ഇത് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.
This is the BJP mob beating a #Kolkata Police officer !
— Tehseen Poonawalla Official 🇮🇳 (@tehseenp) September 13, 2022
He looks to be an Assistant Commissioner of Police! I leave it with one question- which ever part of our country there is violence: why are BJP supporters always consistently involved? Be it UP, WB, Kerala etc? pic.twitter.com/lfDxBwfNFf
സംഭവത്തിൽ ബിജെപി സമർപ്പിച്ച ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതി ആഭ്യന്തര സെക്രട്ടറിയോട് റിപ്പോർട്ട് തേടി.റിപ്പോർട്ട് തിങ്കളാഴ്ചയക്കകം സമർപ്പിക്കാനാണ് നിർദേശം. സംസ്ഥാനത്തെ ബിജെപി ഓഫിസുകൾക്ക് ആവിശ്യമായ സുരക്ഷ നൽകണമെന്നും ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് ആർ ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. റാലിയുമായി ബന്ധപ്പെട്ട് അനാവശ്യമായി ആരെയും തടങ്കലിൽ വയ്ക്കരുതെന്നും കോടതി പറഞ്ഞു. സമാധാനവും സമാധാനവും നിലനിർത്തേണ്ടത് ആവശ്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
കറുപ്പഴകിൽ അനശ്വര.... സാരിയിൽ പുത്തൻ ഫോട്ടോഷൂട്ട് ... കാണാം ചിത്രങ്ങൾ...












Click it and Unblock the Notifications