കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയെ പിണക്കാനില്ല; അമിത് ഷാ നാളെ ഉദ്ദവ് താക്കറയുമായി കൂടിക്കാഴ്ച്ച നടത്തും

  • By desk
Google Oneindia Malayalam News

മുംബൈ: ഇടഞ്ഞു നില്‍ക്കുന്ന സംഖ്യകക്ഷി ശിവസേനയെ അനുനയിപ്പിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നേരിട്ടെത്തി ചര്‍ച്ച നടത്തുന്നു. ശിവസേന നേതാവ് ഉദ്ദവ് താക്കറയുടെ മുംബൈയിലെ വീട്ടില്‍ വെച്ചാണ് അമിത് ഷാ ചര്‍ച്ച നടത്തുക. പാല്‍ഗര്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ നേരിട്ടുള്ള മത്സരമായിരുന്നു നടന്നത്.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശിവസേന ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു. ശിവസേനയുടെ മുഖ്യശത്രും ബിജെപിയാണെന്നും കോണ്‍ഗ്രസിനേയോ ജനതാദള്‍ എസ്സിനോയോ തിരഞ്ഞെടുത്താല്‍ രാജ്യത്തെ ജനങ്ങള്‍ മോദിയേയും അമിത്ഷായേയും ആഗ്രഹിക്കുന്നില്ലെന്നും ശിവസേന നേതാവ് റാവത്ത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

shivsena

ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചുവെങ്കിലും വോട്ടില്‍ കാര്യമായ ചോര്‍ച്ചയുണ്ടായതാണ് ബിജെപി ദേശീയ നേതൃത്വത്തെ ഉടനടി അനുനയ നീക്കങ്ങള്‍ക്ക് പ്രേരിപ്പിച്ചത്. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ശിവസേനയുടെ പിന്തുണ ബിജെപി അനിവാര്യമായി കാണുന്നു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരമാണ് ചര്‍ച്ച നടത്തുന്നത്. ശരിക്കും ഈ ചര്‍ച്ചയില്‍ ശിവസേനക്ക് യാതോരുവിധ അജണ്ടയും മുന്നോട്ട് വെക്കാനില്ലെന്ന് ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സജ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി എന്‍ഡിഎ നേതാക്കള്‍ നടത്തുന്നു 'വിശേഷാല്‍ സംബര്‍ക്ക് അഭിയാന്‍'ന്‍റെ ഭാഗമായാണ് ഉദ്ദവ് താക്കറുയുമായി കൂടിക്കാഴ്ച്ച നടത്തുന്നെതി ബി ജെ പി മഹാരാഷ്ട്രാ ഘടകം അറിയിച്ചു. ദീര്‍ഘകാലമായി ബിജെപിയുടെ സംഖ്യക്ഷിയാണെങ്കിലു ഹിന്ദുത്വ വിഷയങ്ങളിലുള്‍പ്പടെ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ശിവസേന ഉന്നയിച്ചിരുന്നത്. പാല്‍ഗര്‍ സീറ്റില്‍ ബിജെപിയോട് തോറ്റതോടെ വിമര്‍ശനങ്ങളുടെ മൂര്‍ച്ചയും വര്‍ധിപ്പിച്ചു.

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിര രൂപപ്പെട്ടു വരുന്നത് ബിജെപിയെ തെല്ലൊന്നുമല്ല അലട്ടുന്നത്. പാല്‍ഗറിനോടൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ ഭണ്ഡാര-ഘോണ്ഡിയയിലും യുപിയിലെ കൈരാനയില്‍ പ്രതിപക്ഷ സഖ്യം ബിജെപിയെ പരാജയപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സഖ്യകക്ഷികളെ പിണക്കാതിരിക്കാന്‍ അനുനയ നീക്കവുമായി ബിജെപി ദേശീയ നേതൃത്വം തന്നെ നേരിട്ട് എത്തുന്നത്.

English summary
BJP reaches out to Shiv Sena, Amit Shah to meet Uddhav Thackeray tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X