കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദിന് 10 വര്‍ഷം തടവ് നല്‍കുമെന്ന് ബിജെപി; അയോധ്യയില്‍ രാമായണ്‍ സര്‍വകലാശാല

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ലൗജിഹാദ് കേസില്‍ 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയും ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രകടന പത്രികയില്‍ വിശദീകരിക്കുന്നു. മുസ്ലിം പുരുഷനും ഹിന്ദു സ്ത്രീയും തമ്മിലുള്ള പ്രണയ വിവാഹമാണ് ലൗജിഹാദ് എന്ന്് പറയുന്നത്. കേരളത്തിലാണ് ഈ ആരോപണം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആദ്യം ഉയര്‍ത്തിയത്. എന്നാല്‍ തെളിവില്ലാത്തതിനാല്‍ കേരള ഹൈക്കോടതി ആരോപണം തള്ളുകയായിരുന്നു. അയോധ്യയില്‍ രാമായണ്‍ യൂണിവേഴ്‌സിറ്റി നിര്‍മിക്കുമെന്നും കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുമെന്ന വാഗ്ദാനവും പ്രകടന പത്രികയിലുണ്ട്.

b

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാത് എന്നിവരുള്‍പ്പെടെ ബിജെപി നേതാക്കളാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഒരു കുടുംബത്തിന് രണ്ട് പാചക വാതക സിലിണ്ടര്‍ സൗജന്യമായി നല്‍കും. ഹോളിക്കും ദീപാവലിക്കുമാണ് സിലിണ്ടര്‍ നല്‍കുക. പ്രധാനമന്ത്രിയുടെ ഉജ്വല യോജനയുടെ ഭാഗമായിട്ടാണിത്. 60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. കോളജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി ഇരുചക്ര വാഹനം നല്‍കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

സുപ്രധാന തീരുമാനവുമായി ബഹ്‌റൈന്‍; യുഎഇക്ക് പിന്നാലെ... പ്രമുഖരെ ആകര്‍ഷിക്കുംസുപ്രധാന തീരുമാനവുമായി ബഹ്‌റൈന്‍; യുഎഇക്ക് പിന്നാലെ... പ്രമുഖരെ ആകര്‍ഷിക്കും

അടുത്ത അഞ്ച് വര്‍ഷം ഉത്തര്‍ പ്രദേശില്‍ വികസനത്തിന്റെ വര്‍ഷങ്ങളാകുമെന്ന് ബിജെപി പറയുന്നു. 2012-2017 കാലത്ത് യുപിയില്‍ 700ലധികം കലാപങ്ങള്‍ നടന്നു. നിരവധി പേര്‍ കൊല്ലപ്പെട്ടു. മാസങ്ങളോളം കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബിസിനസുകാര്‍ യുപി വിട്ട് പോയി. പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിച്ചില്ല. എന്നാല്‍ എല്ലാം ബിജെപി അധികാരത്തിലെത്തിയതോടെ മാറിയെന്ന് ലോക് കല്യാണ്‍ സങ്കല്‍പ്പ പത്ര എന്ന പേരില്‍ പ്രകടന പത്രിക പുറത്തിറക്കവെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര സിങും പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.

Recommended Video

cmsvideo
ഇദ്ദേഹമാണ് നമ്മുടെ സുരക്ഷാ കവചം, യോഗിയെ ജയിപ്പിക്കാനിറങ്ങി കങ്കണ | Oneindia Malayalam

കന്യക സുമംഗല യോജന പദ്ധതിയുടെ ഭാഗമായി നല്‍കുന്ന ആനൂകൂല്യം വര്‍ധിപ്പിക്കും. നിലവില്‍ 15000 രൂപയാണ് നല്‍കുന്നത്. ഇത് 25000 രൂപയാക്കി വര്‍ധിപ്പിക്കും. കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക 15 ദിവസത്തിനകം തന്നു തീര്‍ക്കുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. ഓരോ വീട്ടിലും ഒരാള്‍ക്ക് ജോലി ഉറപ്പാക്കും. അന്നപൂര്‍ണ യോജനയുടെ ഭാഗമായി എല്ലാവര്‍ക്കും കുറഞ്ഞ വിലയില്‍ റേഷന്‍ ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ക്കുള്ള ടാബ്ലറ്റ്, സ്മാര്‍ട്ട് ഫോണ്‍ വിതരണം തുടരും, കര്‍ഷകര്‍ക്ക് ഫസല്‍ ഭിമ യോജന നടപ്പാക്കും, കര്‍ഷകര്‍ക്ക് ജലസേചന ആവശ്യങ്ങള്‍ക്കാണ് സൗജന്യമായി സോളാര്‍ പമ്പുകള്‍ അനുവദിക്കുമെന്നും ബിജെപിയുടെ പ്രകടന പത്രികയില് വാഗ്ദാനം ചെയ്യുന്നു.

English summary
BJP Released Manifesto for the Uttar Pradesh Assembly Election elections 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X