കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പത്രിക; രാമക്ഷേത്രത്തിന് സാധ്യത തേടും

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ രാമക്ഷേത്രമടക്കമുള്ള ഹിന്ദുത്വ അജണ്ടകള്‍ക്കും വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരായ നടപടികള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ട് 2014 ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ബി ജെ പി പ്രകടന പത്രിക പുറത്തിറങ്ങി. സാമ്പത്തിക നവീകരണത്തിന് ഊന്നല്‍ നല്‍കുന്ന പ്രകടനപത്രികയുടെ പ്രധാന മുദ്രാവാക്യം എല്ലാവര്‍ക്കും വികസനം എന്നതാണ്.

നരേന്ദ്ര മോദിയുടെ പ്രചരണായുധമായ വികസനത്തിന് പ്രാധാന്യം കൊടുക്കുന്നതാണ് പത്രിക. പ്രതീക്ഷിച്ചത് പോലെ നികുതിഘടന പരിഷ്‌കരിക്കും, തീവ്രവാദത്തിനെതിരെ ശക്തമായ നടപടി, ജുഡീഷ്യല്‍ പരിഷ്‌കരണം, വനിതാ സംവരണം തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍. ജി ഡി പിയുടെ ആറ് ശതമാനം വിദ്യാഭ്യാസ രംഗത്ത് വിനിയോഗിക്കും. ദേശീയ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും.

സ്ഥിരം അജണ്ടയായ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ഇത്തവണയും ബി ജെ പി ഉറപ്പുനല്‍കുന്നു. കള്ളപ്പണം തടയാന്‍ ഉന്നതാധികാര സമിതി എന്നതാണ് പ്രകടന പത്രികയിലെ മറ്റൊരു ജനപ്രിയ വാഗ്ദാനം. മുതിർന്ന പാർട്ടി നേതാവ് മുരളി മനോഹർ ജോഷിയാണ് പത്രിക പുറത്തിറക്കിയത്. പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ് സിംഗ്, പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, എല്‍ കെ അദ്വാനി, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിനുളള ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങിയ ശേഷമാണ് ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പി പ്രകടനപത്രിക പുറത്തിറക്കിയത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയുടെ കീഴില്‍ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനത്തോടെ ഭരണത്തിലെത്താനാണ് ബി ജെ പിയുടെ നോട്ടം. 260 വരെ സീറ്റുകള്‍ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ നേടുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്.

ഏകീകൃത സിവില്‍ കോഡ്

ഏകീകൃത സിവില്‍ കോഡ്

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും

370ആം വകുപ്പ്

370ആം വകുപ്പ്

ഭരണഘടനയിലെ വകുപ്പ് 370 സംബന്ധിച്ച് ചര്‍ച്ച നടത്തും. ജമ്മുകാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന വകുപ്പാണിത്.

രമാക്ഷേത്രം ഉടന്‍?

രമാക്ഷേത്രം ഉടന്‍?

ഭരണഘടനയിലെ ചട്ടക്കൂടിനുള്ളില്‍ നിന്ന് രാമക്ഷേത്രം പണിയുന്നതിനുള്ള സാദ്ധ്യതകള്‍ തേടും

തീവ്രവാദം വേണ്ട

തീവ്രവാദം വേണ്ട

തീവ്രവാദത്തിനെതിരെ ശക്തമായ നടപടി

വിദ്യഭ്യാസം മുന്നോട്ട്

വിദ്യഭ്യാസം മുന്നോട്ട്

ആഭ്യന്തര ഉല്പാദനത്തിന്റെ ആറു ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റി വയ്ക്കും

പരിഷ്‌കരിച്ച നികുതി

പരിഷ്‌കരിച്ച നികുതി

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നികുതി ഘടന പരിഷ്‌കരിക്കും

കള്ളപ്പണം തിരികെ

കള്ളപ്പണം തിരികെ

കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ കര്‍മസമിതി

 വിലക്കയറ്റത്തിന് മൂക്കുകയര്‍

വിലക്കയറ്റത്തിന് മൂക്കുകയര്‍

അഴിമതിയും വിലക്കയറ്റവും തടയും

സ്ത്രീകള്‍ മുന്നോട്ട്

സ്ത്രീകള്‍ മുന്നോട്ട്

സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍, നിയമസഭയിലും പാര്‍ലമെന്റിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം

English summary
BJP manifesto focuses on faster growth, job creation and Ram Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X